നമ്മുടെ അടുക്കള തോട്ടങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കറിവേപ്പില.കറികളിൽ അല്‍പം കറിവേപ്പില താളിയ്ക്കുന്നത് നമ്മുടെ ശീലങ്ങളില്‍ ഒന്നാണ്. പോഷക ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഒരുപോലെ അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പ്. എന്നാല്‍ കീടങ്ങളുടെ ആക്രമണം കറിവേപ്പ് വെയ്ക്കുന്നവരെ പലപ്പോഴും അലട്ടുന്ന ഒരു പ്രശ്‌നമാണ് . ഇല മുറിഞ്ഞ് പോവുക, ഇലകളില്‍ നിറം മാറ്റം സംഭവിയ്ക്കുക, പുതിയ മുള പൊട്ടാതിരിയ്ക്കുക എന്നിവയെല്ലാം കറിവേപ്പിൻ്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്.
കറിവേപ്പിൻ്റെ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളേയും പരിഹരിക്കാൻ പുളിച്ച കഞ്ഞിവെള്ളം നല്ലൊരു പ്രതിവിധിയാണ്. പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കരിവേപ്പിനു മുകളില്‍ തളിയ്ക്കുന്നത് കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് അതിനെ സംരക്ഷിക്കുന്നു. പുതിയ തളിരിലകള്‍ ഉണ്ടാവാനും കഞ്ഞിവെള്ളം തന്നെ മുന്നില്‍. കറിവേപ്പിനു ചുവട്ടില്‍ കഞ്ഞിവെള്ളം ഒഴിയ്ക്കുന്നത് തളിരിലകള്‍ ഉണ്ടാവാന്‍ സഹായിക്കുന്നു. മാത്രമല്ല കഞ്ഞിവെള്ളത്തിൻ്റെ മണം കീടങ്ങളെ അകറ്റുകയും ചെയ്യുന്നു. തൈകൾ ചട്ടികളില്‍ നട്ട് ഒന്നോരണ്ടോ ഇലക്കൂമ്പുകള്‍ വന്നാൽ കഞ്ഞിവെള്ള പ്രയോഗം തുടങ്ങാവുന്നതാണ്. തലേ ദിവസത്തെ കഞ്ഞിവെള്ളം പുളിച്ചതിനു ശേഷം അല്പം വെളുത്തുള്ളി ചതച്ചിടണം. അതിനുശേഷം അല്പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളിൽ സ്‌പ്രേ ചെയ്തു കൊടുക്കാം. സൈലിഡ് കീടം, ശലഭപ്പുഴുക്കൾ, തേയിലക്കൊതുക് തണ്ടിലും ഇലയിലും വെളുത്ത പാടപോലെ വളരുന്ന ഫംഗസ് എന്നിവയെയെല്ലാം തുരത്താനുള്ള ഒറ്റമൂലിയാണ് ഈ കഞ്ഞിവെള്ള പ്രയോഗം നല്ലതാണ്.
വെള്ളം കെട്ടിക്കിടക്കരുത് ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിയ്ക്കരുത്. ഈര്‍പ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാന്‍ കാരണമാകുന്നു. ചാരം വിതറുന്നത് ഇലകളിലുണ്ടാകുന്ന കുത്തുകളും നിറം മാറ്റവും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള ഇലകള്‍ ലഭിയ്ക്കുന്നതിനും ചാരം വിതറുന്നത് നല്ലതാണ്. ഇത് ഇലകളിലും ചെടിയുടെ ചുവട്ടിലും വിതറാവുന്നതാണ്. കറിവേപ്പ് എങ്ങനെ പറിച്ചെടുക്കണമെന്ന് പലര്‍ക്കും അറിയില്ല. ഇത് വളര്‍ച്ചയെ മുരടിപ്പിക്കുന്നു. കറിവേപ്പിൻ്റെ ഇല മാത്രമായി പറിച്ചെടുക്കാതെ തണ്ടോടു കൂടിയായിരിക്കണം പറിച്ചെടുക്കേണ്ടത്. ഇത് പുതിയ ശിഖരങ്ങള്‍ പറിച്ചെടുത്ത ഭാഗത്ത് ഉണ്ടാവാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ ഇലകള്‍ തണ്ടോടു കൂടി പറിച്ചെടുക്കുമ്പോള്‍ ചെടി അധികം ഉയരത്തില്‍ വളരുന്നില്ല. ഇതാണ് കറിവേപ്പിൻ്റെ വളര്‍ച്ചയ്ക്ക് നല്ലതും. വിവിധ തരത്തിലുള്ള വളങ്ങള്‍ കറിവേപ്പിൻ്റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാം. പച്ചച്ചാണകവും കടലപ്പിണ്ണാക്കും മിക്‌സ് ചെയ്ത് വേരിനു ചുറ്റും ഒഴിച്ച് കൊടുക്കാം. ഇത് ഇല വളരാനും ഈര്‍പ്പത്തിനും കാരണമാകുന്നു.
Share your comments