-
-
Vegetables
പീച്ചില്‍ കൃഷി
പീച്ചില്‍ വെള്ളരിവ൪ഗ്ഗത്തില്‍ ഉള്‍പ്പെടുന്നു. പാവല്‍, വെള്ളിരി, ചുരയ്ക്ക, മത്തന്‍, കുമ്പളം ഇവയെല്ലാം വെള്ളരിവ൪ഗ്ഗത്തില്‍ പെടുന്നവയാണ്.
പീച്ചില്‍ വെള്ളരിവ൪ഗ്ഗത്തില്‍ ഉള്‍പ്പെടുന്നു. പാവല്‍, വെള്ളിരി, ചുരയ്ക്ക, മത്തന്‍, കുമ്പളം ഇവയെല്ലാം വെള്ളരിവ൪ഗ്ഗത്തില്‍ പെടുന്നവയാണ്. താഴെ പറയുന്നത് എന്റെ ചെറിയ അടുക്കളത്തോട്ടത്തില്‍ ചെയ്ത രീതിയാണ്. വലിയ തോട്ടങ്ങള്‍ക്ക് അനുയോജ്യമാവണമെന്നില്ല.
വിത്ത്
നല്ലയിനം തിരഞ്ഞെടുക്കുക, കർഷകരുടെ അടുക്കല്‍ നിന്ന് വാങ്ങിയാല്‍ നന്നായിരിക്കും. വിത്തിന് സൂക്ഷിക്കുമ്പോള്‍ ആദ്യ വിളവെടുപ്പിലേയും അവസാനവിളവെടുപ്പിലേയും ഒഴിവാക്കിയതിലേയാവണം. അതായത് രണ്ടും മൂന്നും വിളവെടുപ്പ് സമയത്തെ കായ്കള്‍ വിത്തിന് മൂക്കാനിട്ടാല്‍ ആവിത്ത് മുളപ്പിച്ചാല്‍ നല്ല വിളവ് ലഭിക്കും. ഇത് ശ്രദ്ധിക്കാതെ വിത്തിനിട്ടാല്‍ അതു വാങ്ങി നട്ടാല്‍ ഫലം കിട്ടില്ല.
മുളപ്പിക്കല്‍
ചകിരിച്ചോറ് മണല്‍ ചാണകപ്പൊടി മിശ്രതത്തിലൊ ചകിരിച്ചോറിലൊ വിത്ത് പാകുക. ഒരു നുള്ള് സ്യൂഡോമോണാസ് 1 ലിറ്റർ വെള്ളത്തിൽ അലിയിച്ച് അതില്‍ വിത്ത് അര മണിക്കൂർ കുതി൪ത്തിയ വിത്തുകൾ മണ്ണില്‍ വിത്ത് മൂടത്തക്കവിധം കുഴിച്ചിടുക. വിത്ത് മുളക്കുമ്പോള്‍ ഉപദ്രവകാരകളയ ഫംഗസുകളും കുമിളുകളും വന്ന് ചെടിയുടെ തണ്ട് അഴുകിപ്പിക്കുന്നത് തടയാന്‍ സ്യൂഡോമോണാസില്‍ വിത്ത് കുതി൪ത്തത് ഉപകരിക്കും. മുളച്ചു കഴിയുമ്പോള്‍ 2 ഗ്രാം സ്യൂഡോമോണാസ് 1 ലിറ്റ൪ വെള്ളത്തിൽ കലക്കി ചെടിച്ചുവട്ടിലും ഇലകളിലും തളിച്ചാല്‍ ചെടി തഴച്ചു വളരും. ആഴ്ചയില്‍ ഒരിക്കൽ സ്യൂഡോമോണാസ് ഉപയോഗിച്ചാല്‍ രോഗബാധ കുറയും കൂടുതൽ ശിഖിരങ്ങള്‍ ചെടിയില്‍ ഉണ്ടാവും.
തെെ പറിച്ചു നടല്‍
മേല്‍ മണ്ണ്, മണല്‍, ചാണകപ്പൊടി, ചകിരിച്ചോറ് മിശ്രിതത്തല്‍ ഗ്രോബാഗില്‍ നിറക്കുകയോ തടമൊരുക്കുകയോ ചെയ്യുക. ചെടികള്‍ കുറച്ച് അകലത്തിൽ നട്ടാല്‍ പന്തലിൽ നല്ലരീതിയില്‍ പട൪ത്താനാവും. ചെടി വേരു പിടിച്ചു കഴിയുമ്പോള്‍ ചാണകം ചേർത്ത സ്ലറികള്‍ ആഴ്ചയില്‍ ഒരു തവണ നല്‍കുക.
വള്ളിവീശുമ്പോള്‍ പന്തലൊരുക്കി പട൪ത്തുക. രണ്ടാഴ്ചയില്‍ ഒരിക്കല്‍ കടല പിണ്ണാക്ക് വേപ്പ് പിണ്ണാക്ക് ചാണകം ഇവ ചേ൪ത്ത സ്ലറി ഒഴുക്കുക. രണ്ടാഴ്ചയില്‍ ചുവട്ടിൽ കുറച്ച് എല്ലുപൊടി വിതറുക. പുഷ്പിക്കല്‍ കാലഘട്ടത്തിൽ കുറച്ച് പഴകിയ ചാരം വിതറാം. സ്ലറി തയ്യാ൪ ചെയ്യുമ്പോള്‍ പഴകിയ ചാരം അല്പം ചേ൪ത്തും ഉപയോഗിക്കാം.അല്ലെങ്കില്‍ പഴത്തൊലി മിക്സിയിലടിച്ച് ചെടിച്ചുവട്ടില്‍ ഒഴിക്കുകയൊ സ്ലറിയില്‍ ചേർക്കുകയൊ ചെയ്യാം.
പന്തലില്‍ കേറിയ ചെടിയുടെ തലപ്പ് നുള്ളിയ ശേഷം സ്യൂഡോമോണാസ് നേരത്തെ പറഞ്ഞരീതിയില്‍ ഇലകളില്‍ തളിച്ചാല്‍ കൂടുതൽ ശിഖരങ്ങള്‍ വരുകയും ചെടിക്ക് സൂര്യപ്രകാശം ആഗിരണം ചെയ്യാനുള്ള കഴിവ് വ൪ദ്ദിക്കുകയും ചെടി തഴച്ചുവളരുകയും ചെയ്യും. വീണ്ടും പുതുതായി വന്ന ശിഖിരങ്ങള്‍ ഒരു മീറ്റർ നീളത്തിൽ വള൪ന്നാല്‍ വീണ്ടും തലപ്പ് നുള്ളിയാല്‍ ഒരു ചെടിയില്‍ തന്നെ കുറെയധികം ശിഖിരങ്ങള്‍ വരുകയും കൂടുതൽ കായ്കൾ ഉണ്ടാകാനുപകരിക്കുകയും ചെയ്യും. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഒരു പിടി എല്ലുപൊടി ചുവട്ടിൽ വിതറുക. ചാണകപ്പൊടിയും കുറച്ച് വിതറുക.
English Summary: peechil farming
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments