<
  1. Vegetables

റാഡിഷ് അഥവാ മുള്ളങ്കി

ക്യാരറ്റിനോട് സാമ്യമുള്ള ഒരു ശീതകാല കിഴങ്ങ് വർഗ്ഗ പച്ചക്കറി വിളയാണ് റാഡിഷ് എന്ന മുള്ളങ്കി .മെഡിറ്ററേനിയൻ പ്രദേശത്തിൻ്റെ കിഴക്കു മുതൽ കാസ്പിയൻ കടൽ വരെയുള്ള ഭാഗത്ത് ജന്മം കൊണ്ട റാഡിഷ് ഇന്ന് ലോകത്ത് പല ഭാഗങ്ങളിലും കൃഷി ചെയ്തു് വരുന്നു. നമ്മുടെ അടുക്കളയിൽ വലിയ പ്രധാന്യം കൊടുക്കാതിരിക്കുന്ന ഈ പച്ചക്കറിയിൽ ശരിരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങളെ അകറ്റി നിർത്താൻ കഴിയുന്ന വിറ്റാമിൻ ഇ ,എ, സി, ബി 6 എന്നിവക്ക് പുറമെ ഫോളിക് ആസിഡും സമൃദ്ധമായുണ്ട് ഹൃദയ സംബന്ധമായ രോഗങ്ങൾക്കും രക്തസമ്മർദ്ദമുള്ളവർക്കും റാഡിഷ് കഴിച്ച് പരിഹാരം കാണാം.

K B Bainda

ക്യാരറ്റിനോട് സാമ്യമുള്ള ഒരു ശീതകാല കിഴങ്ങ് വർഗ്ഗ പച്ചക്കറി വിളയാണ് റാഡിഷ് എന്ന മുള്ളങ്കി .മെഡിറ്ററേനിയൻ പ്രദേശത്തിൻ്റെ കിഴക്കു മുതൽ കാസ്പിയൻ കടൽ വരെയുള്ള ഭാഗത്ത് ജന്മം കൊണ്ട റാഡിഷ് ഇന്ന് ലോകത്ത് പല ഭാഗങ്ങളിലും കൃഷി ചെയ്തു് വരുന്നു. നമ്മുടെ അടുക്കളയിൽ വലിയ പ്രധാന്യം കൊടുക്കാതിരിക്കുന്ന ഈ പച്ചക്കറിയിൽ ശരിരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങളെ അകറ്റി നിർത്താൻ കഴിയുന്ന വിറ്റാമിൻ ഇ ,എ, സി, ബി 6 എന്നിവക്ക് പുറമെ ഫോളിക് ആസിഡും സമൃദ്ധമായുണ്ട് ഹൃദയ സംബന്ധമായ രോഗങ്ങൾക്കും രക്തസമ്മർദ്ദമുള്ളവർക്കും റാഡിഷ് കഴിച്ച് പരിഹാരം കാണാം. നാരുകൾ കുടുതലു ള്ളതുകൊണ്ടു് ദഹന പ്രക്രിയ സുഗമമാക്കുന്നതിനും നല്ല കൊളസ് ട്രോളും ശരിരത്തിൻ്റെ ഓക്സിജൻ്റെ അളവും വർദ്ധിപ്പിക്കുന്നുണ്ടു് .മുള്ളങ്കിയുടെ ഇലയും കിഴങ്ങും മുത്ര ശുദ്ധിക്കും മഞ്ഞപിത്തതിനും ഉപയോഗിക്കാം.

Radish

റാഡിഷ് ഇനങ്ങൾ

പൂസാ ദേശി ,പുസ ഹിമാനി ,പുസ ചേത്കി, പുസ രശ്മി ,ജാപ്പനീസ് വൈറ്റ് ,പഞ്ചാബു സ ഫോദു് ,കല്യാണി വൈറ്' ,മുതലായ ഇനങ്ങൾ ഉണ്ടെങ്കിലും കേരളത്തിൻ്റെ കാലാവസ്ഥക്ക് യോജിച്ചത് പൂസ ചെറ്റ്കി എന്ന ഇനമാണ് .കടലപിണ്ണാക്ക് ,ചാരം , വേപ്പിൻ പിണ്ണാക്ക് ,എല്ലുപൊടി ഉണങ്ങിയ ചാണകം മുതലായ ജൈവവളം നൽകി പരുവപ്പെടുത്തിയ പൊടി മണ്ണാണ് കൃഷിക്ക് നല്ലത് . 3 മീറ്റർ നീളത്തിലും 60 സെമി വിതിയിലും വാരങ്ങൾ എടുത്ത് വാരങ്ങൾ തമ്മിൽ 30 സെ മി ഇടയകലവും ഇടാം .ചെടികൾ 20 ദിവസമാകുമ്പോൾ ജൈവവളം നൽകി മണ്ണ് അടുപ്പിക്കണം കാര്യമായ കീടബാധയുണ്ടാകാത്ത ചെടിയാണ് മുള്ളങ്കി .ചിലപ്പോൾ ഇലകളിൽ ഉണ്ടാവുന്ന വെള്ളപ്പൊട്ടാണ് കൂടുതലായി കാണപ്പെടുന്ന രോഗം.  വെളുത്തുള്ളി വെപ്പെണ്ണ ,കാന്താരി മിശ്രിതം തളിച്ച് പരിഹാരം കാണാം.  വിത്ത് നട്ട് 45 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്താം .വിളവെടുക്കുന്നതിൻ്റെ മുൻപ് നന്നായി നനച്ചാൽ കിഴങ്ങുകൾ എളുപ്പത്തിൽ ഇളകി പോരും ഗ്രോബാഗിലാണ് കൃഷി എങ്കിൽ സാധാരണ കിഴങ്ങ് വർഗ്ഗത്തിനുള്ള പരിചരണം മാത്രം മതി .നമ്മുടെ മണ്ണിൽ ഇത് വിളയുമോ എന്ന് സംശയിക്കണ്ട .  ഇത്തിരി സമയവും മനസ്സുമുണ്ടെങ്കിൽ  മണ്ണിൽ മാത്രമല്ല, മട്ടുപ്പാവിലും  വിളയിച്ചെടുക്കാം ഈ റാഡിഷ് അഥവാ മുള്ളങ്കിയെ

English Summary: Radish farming

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds