ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ മികച്ച ചെറുകിട കർഷകർക്ക് ഏർപ്പെടുത്തിയ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് അന്ത്യോദയ കൃഷി പുരസ്കാരമാണ് രവീന്ദ്രനെ തേടിയെത്തിയത്. വർഷങ്ങളായി മട്ടുപ്പാവിലെ കരനെൽക്കൃഷിയിൽ രവീന്ദ്രൻ അത്ഭുതനേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. വീട്ടിലേക്കാവശ്യമുള്ള മുഴുവൻ പച്ചക്കറിയും കൊച്ചുള്ളൂരിലെ വീട്ടിലെ മട്ടുപ്പാവിലാണ് വിളയിച്ചെടുക്കുന്നത്.
ഭീമാകാരനായ കാച്ചിൽ വിളവെടുത്തതിന് ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയിട്ടുണ്ട്. ബ്രൗൺ നിറത്തിലുള്ള വിദേശ പാഷൻ ഫ്രൂട്ടിന്റെയും നാടൻ കിഴങ്ങുവർഗങ്ങളുടെയും കൃഷി പ്രചരിപ്പിക്കുന്നതിൽ മുന്നിലാണ്. പൊക്കമുള്ള വെണ്ടയും കൃഷി ചെയ്തിട്ടുണ്ട്. ജൈവക്കൃഷിയാണ് രവീന്ദ്രൻ പ്രോത്സാഹിപ്പിക്കുന്നത്.
Raveendran was awarded the Pandit Deendayal Upadhyay Antyodaya Krishi Award instituted by the Indian Agricultural Research Council for best small farmers. Over the years, Raveendran has achieved miraculous achievements in the field sown. All the vegetables required for the house are grown on the roof top of the house in Kozhullur.
He has been named in the Limca Book of Records for harvesting giant catch. Brown foreign passion fruit is a head start in promoting the cultivation of fruit and native potatoes. He also cultivated tall okra. Raveendran promotes organic farming.
ശീമചേമ്പാണ് കാച്ചിൽ രവീന്ദ്രൻ എന്നറിയപ്പെടുന്ന അദ്ദേഹം ഏറ്റവും അധികം കൃഷി ചെയ്യുന്നതും.
അദ്ദേഹം ഏറ്റവും അധികം കൃഷി ചെയ്യുന്ന മറ്റ് നാടൻ ഇനങ്ങൾ /പേരുകൾ
കണ്ണൻ ചേമ്പ്
താമര കണ്ണൻ
വെളുത്ത കണ്ണൻ
ചുട്ടി കണ്ണൻ
ഇഞ്ചി കണ്ണൻ
ആറാട്ടുപുഴ കണ്ണൻ
കോളാമ്പി ചേമ്പ്
ചെറു ചേമ്പ്
സാമ്പാർ ചേമ്പ്
പാൽ ചേമ്പ്
മര ചേമ്പ്
മുട്ട ചേമ്പ്
ചുട്ടി
ചെറു ചുട്ടി
കരിം ചേമ്പ്
നീല ചേമ്പ്
വെട്ടി ചേമ്പ്
ചക്ക ചേമ്പ്
ചീര ചേമ്പ്
. നല്ല നീര്‍വീഴ്ചയുള്ള മണ്ണാണ് ചേമ്പ് കൃഷിയ്ക്കു ഏറ്റവും അനുയോജ്യം. മെയ് - ജൂണ്‍ മാസങ്ങളാണ് ചേമ്പു കൃഷി തുടങ്ങുന്നതിനു ഏറ്റവും അനുയോജ്യം. നനവുള്ള സ്ഥലങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം. പല പ്രദേശങ്ങളിലും പലയിനങ്ങളാണ് കൃഷി ചെയ്യുന്നത്. കറുത്ത ചേമ്പ്, കണ്ണന് ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്, കറുത്ത കണ്ണന്, വെളുത്ത കണ്ണന്, താമരകണ്ണന്, വെട്ടത്തു നാടന്‍, വാഴചേമ്പ്, കരിച്ചേമ്പ്, ശീമചേമ്പ് എന്നിങ്ങനെ അനേകം പേരുകളില്‍ കൃഷി ചെയ്യപ്പെടുന്നു. ഇവ കൂടാതെ അത്യുല്പാദനശേഷിയുള്ള ശ്രീരശ്മി, ശ്രീ പല്ലവി എന്നീ ഇനങ്ങളും കൃഷി ചെയ്തു വരുന്നു.
കൃഷി രീതി
കൃഷിസ്ഥലം ആഴത്തില്‍ കിളച്ച് എഴുപത് സെന്റീമീറ്റര്‍ അകലത്തില്‍ വാരങ്ങള്‍ കോരണം ഇതിലേക്ക് ഒരു സെന്റിന് 40 - 50 കിലോ കണക്കില്‍ ജൈവ വളം (ചാണകപ്പൊടിയോ, കോഴികാഷ്ഠം) ഇളക്കി ചേര്‍ക്കുക. ഇതില്‍ 50 സെന്റീമീറ്റര്‍ അകലത്തില്‍ 25 - 35 ഗ്രാം തൂക്കം വരുന്ന ചേമ്പിന് വിത്തുകള്‍ നടണം. രാസവളമാണ് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഹെക്ടറിനു 80 കിലോ നൈട്രജന്‍, 25 കിലോ ഫോസ്ഫറസ്, 100 കിലോ പൊട്ടാഷ് എന്നിവ നല്‍കണം.
ഫോസ്ഫറസ് മുഴുവനും, നൈട്രജനും, പൊട്ടാഷും പകുതി വീതം ചേമ്പ് വിത്ത് കിളിര്‍ത്ത് പത്ത് ദിവസത്തിനകം നല്‍കണം. ശേഷിക്കുന്ന നൈട്രജനും, പൊട്ടാഷും ആദ്യവളപ്രയോഗത്തിനു ശേഷം നാല്പത് - നാല്പത്തിയഞ്ചു ദിവസത്തിനകം കിളച്ച് മണ്ണ് കൂട്ടേണ്ടതാണ്. രണ്ടാം പ്രാവശ്യം വള പ്രയോഗത്തിനു മുന്‍പായി കള പറിക്കേണ്ടതാണ്. വിത്തു നടുമ്പോള്‍ തടത്തില്‍ നനവ് ആവശ്യത്തിനുണ്ടാകേണ്ടതാണ്. മഴയില്ലെങ്കില്‍ ഇടയ്ക്ക് ഇടയ്ക്ക് ജലസേചനം നടത്തുന്നത് വിളവ് കൂട്ടാന്‍ സഹായിക്കും. വിത്ത് നട്ടതിനു ശേഷം പുതയിടണം. ഇത് കള വളരാതിരിക്കുവാന്‍ സഹായിക്കും.
രോഗങ്ങള്‍
ചേമ്പിനെ സാധാരണ രോഗങ്ങള്‍ വരാറില്ല. ഇല ചീയല്‍ രോഗം ചിലപ്പോള്‍ കണ്ടുവരാറുണ്ട്. മഴക്കാലത്താണ് ഇതു കാണാറുള്ളത്. ഇതിനു പ്രതിവിധിയായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തയ്യാറാക്കി തളിക്കുകയോ, ഡൈത്തേണ്‍ എം 45 എന്ന കുമിള്‍ നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയോ ചെയ്യണം.
വിളവെടുപ്പ്
നട്ട് അഞ്ച് ആറു മാസം കഴിയുമ്പോള്‍ ചേമ്പ് വിളവെടുക്കാന്‍ സമയമാകും. മാതൃ കിഴങ്ങുകളും, പാര്‍ശ്വ കിഴങ്ങുകളും വിളവെടുപ്പിനു ശേഷം വേര്‍തിരിക്കണം. മാതൃ കിഴങ്ങില്‍ നിന്നും വേര്‍പെടുത്തിയ പാര്‍ശ്വ കിഴങ്ങുകളെ തറയില്‍ നിരത്തിയാല്‍ കുറേ നാളുകള്‍ കേടു കൂടാതെ ഇരിക്കും.
Share your comments