
റോമ തക്കാളി, തക്കാളി സോസും ജാമുകളും ഉണ്ടാക്കി വിൽപ്പന നടത്താൻ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമായ വിളയാണ്. ചില രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ സാധാരണയായി കാണപ്പെടുന്ന മാധുര്യമേറിയ റോമാ തക്കാളി ഇറ്റാലിയൻ തക്കാളി അല്ലെങ്കിൽ ഇറ്റാലിയൻ പ്ലം തക്കാളി എന്നും അറിയപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി സോസും ജാമുകളും
കുറഞ്ഞ ജലാംശമുള്ള സ്ഥലമാണ് അനുയോജ്യം. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്താണ് കൃഷി ചെയ്യേണ്ടത്. തോട്ടത്തിലും ചെറിയ ചട്ടികളില്‍ മണ്ണ് നിറച്ചും ഇത് വളര്‍ത്താം. കമ്പോസ്റ്റും ജൈവവളവും കൊണ്ട് സമ്പുഷ്ടമായ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ ഈ തക്കാളി വളര്‍ത്തി വിളവെടുക്കാം.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി കൃഷിക്ക് കുറച്ച് ടിപ്സ്
റോമ തക്കാളിയുടെ വിത്ത് മുളയ്ക്കാന്‍ എട്ട് ആഴ്ചയോളമെടുക്കും. തോട്ടത്തില്‍ വളര്‍ത്തുകയാണെങ്കില്‍ രണ്ട് ചെടികള്‍ തമ്മില്‍ കുറഞ്ഞത് രണ്ട് അടിയെങ്കിലും അകലം വേണം. പാത്രത്തിലാണ് വളര്‍ത്തുന്നതെങ്കില്‍ 15 ഇഞ്ച് വലുപ്പം വേണം. വെള്ളം വാര്‍ന്നുപോകാനായി നാലോ അഞ്ചോ ദ്വാരങ്ങള്‍ വേണം. പോട്ടിങ്ങ് മിശ്രിതമായി മണ്ണും ചാണകപ്പൊടിയും ചേര്‍ക്കാം. ഒരു പാത്രത്തില്‍ ഒരു ചെടി എന്ന രീതിയില്‍ വളര്‍ത്തിയാല്‍ മതി.
ബാല്‍ക്കണിയില്‍ വളര്‍ത്തുമ്പോള്‍ കുത്തനെ വളരാനുള്ള സംവിധാനമുണ്ടാക്കണം. തോട്ടത്തിലാണെങ്കില്‍ മണ്ണില്‍ കുത്തിനിര്‍ത്തുന്ന തരത്തിലുള്ള എന്തെങ്കിലും താങ്ങ് നല്‍കാം. കുത്തനെ വളര്‍ത്തുന്നതുകൊണ്ടാണ് നീരുള്ള തക്കാളികളായി മാറുന്നത്. നല്ല സൂര്യപ്രകാശം കിട്ടാനും ഇത് സഹായിക്കും.
കൃത്യമായി നനയ്ക്കുന്നത് തക്കാളിച്ചെടി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും. ജൈവവളങ്ങള്‍ മാത്രം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ മിതമായി വളപ്രയോഗം നടത്താം. പ്രൂണിങ്ങ് ആവശ്യമില്ല.രണ്ടോ മൂന്നോ മാസം കഴിഞ്ഞാല്‍ പഴുത്ത തക്കാളി പറിച്ചെടുക്കാം. പഴുത്താല്‍ നല്ല ചുവന്ന നിറവും ഭാരവുമുണ്ടാകും. 29 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനില ഉണ്ടാകുമ്പോഴാണ് നല്ല ചുവന്ന നിറമാകുന്നത്. തക്കാളി സോസ് ഉണ്ടാക്കണമെങ്കില്‍ ചുവപ്പ് നിറമാകുമ്പോള്‍ പറിച്ചെടുക്കണം.
ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments