ഇഞ്ചിയുടെ വർഗ്ഗത്തിലെ ഒരു കാട്ടുചെടിയാണ് കോലിഞ്ചി..ഇന്ത്യൻ വംശജനായ ഈ ചെടി ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരുന്നുണ്ട്. സുഗന്ധ തൈല ഉള്പഠനത്തിൽ ഉപയോഗിക്കുന്ന .ഈ ചെടി കേരളത്തിലെ മലയോര ജില്ലകളിൽ കൃഷി ചെയ്തു വരുന്നുണ്ട് . ഇഞ്ചിയുടെ വർഗ്ഗത്തിൽ പെടുന്നുവെങ്കിലും ഉണക്കിയതിനുശേഷമാണ് ഇത് മാർക്കറ്റ് ചെയ്യാൻ ആകുക അതിനാൽ തന്നെ മലഞ്ചരക്ക് വിഭാഗത്തിലാണ് ഇതിനെ ഉൾപ്പെടുത്തിയിട്ടുള്ളത് .അന്താരാഷ്ട്ര മാർക്കറ്റിൽ നല്ല വില ലഭിക്കുന്ന ഒന്നാണിത് .
സാധാരണ ഇഞ്ചിയിൽ നിന്നും വ്യത്യസ്തമായി അതി രൂക്ഷ ഗന്ധമുള്ള കിഴങ്ങുകളാണ് ഇതിന്റേത് . 7 അടിയോളം പൊക്കം വയ്ക്കും. കോലിഞ്ചി ഉപയോഗിച്ച് ഷാമ്പൂ ഉണ്ടാക്കാറുണ്ട് അതിനാൽ ഇത് ഷാംപൂ ജിൻജർ എന്ന പേരിലും അറിയപ്പെടുന്നു. വളരെ വേഗം വളർന്നു പടരുന്ന ഒരു ചെടിയാണിത്. മൂന്നു വർഷമാണ് ഇതിന്റെ വിളവെടുപ്പ് കാലം.മഴതുടങ്ങി ജൂൺ ജൂലൈ മാസങ്ങളിൽ ആണ് കൃഷി തുടങ്ങാൻ പറ്റിയ സമയം. ഇതിനായി ഒരു മീറ്റർ അകലത്തിൽ കുഴികൾ ഉണ്ടാക്കി അഞ്ചോ ആറോ വിത്തുകൾ നട്ടാൽ 6 മാസം കൂടുമ്പോൾ എതെകിലും ജൈവവളം ചേർത്തുകൊടുത്താൽ മതിയാകും. രൂക്ഷ ഗന്ധമുള്ളതിനാൽ കീടങ്ങളും മൃഗങ്ങളുടെയും ആക്രമണം ഇതിൽ ഉണ്ടാകില്ല. പറിച്ചെടുത്ത കോലിഞ്ചി തൊലികളഞ്ഞുവെയിലത്ത് ഉണ്ടാക്കിയാണ് മാർക്കറ്റിൽ എത്തിക്കുക. കോലിഞ്ചി പല ആയുർവേദ ഔഷധങ്ങളിലും ഉപയോഗിക്കുന്നു.
Share your comments