1. Vegetables

പടവലങ്ങ പിടി വിടേണ്ട

പടവലങ്ങ പലര്ക്കും അത്ര പ്രിയമുള്ള ആഹാരമല്ല. എന്നാല് പടവലങ്ങയുടെ ആരോഗ്യവശങ്ങളെ കുറിച്ചറിഞ്ഞാല് ചിലപ്പോള് ആ അപ്രിയം മാറി കിട്ടിയേക്കാം. അത്രയ്ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില് ഉള്ളത്. നമ്മളെ ദിനംപ്രതി അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിനു സഹായിക്കുന്ന ഒന്നാണ് ഈ പച്ചക്കറി.

Shalini S Nair
Snake Gourd
Snake Gourd

പടവലങ്ങ പലര്ക്കും അത്ര പ്രിയമുള്ള ആഹാരമല്ല. എന്നാല് പടവലങ്ങയുടെ ആരോഗ്യവശങ്ങളെ കുറിച്ചറിഞ്ഞാല് ചിലപ്പോള് ആ അപ്രിയം മാറി കിട്ടിയേക്കാം. അത്രയ്ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില് ഉള്ളത്.  നമ്മളെ ദിനംപ്രതി അലട്ടുന്ന  പല ആരോഗ്യ പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിനു സഹായിക്കുന്ന ഒന്നാണ് ഈ പച്ചക്കറി.

Plant description: It is a tropical climber vine, grow up to 10-15 meters, the long, the leaf blade is broadly ovate, up to 10 cm long and 11 cm broad, membranous, deeply 5 to 7-lobed are triangular.

Snake gourd scientifically known as Tricosanthes cucumerina is a plant which bears fruit that is consumed as vegetable. It is an annual climbing plant which belongs to Cucurbitaceae. Commonly it is known as Chinese Cucumber, Gudda Bean, Club Gourd, Serpent Cucumber, Serpent Gourd, Snake Tomato, Snake Gourd, Viper’s Gourd, Chichinda and Padwal. Snake gourd is found wild in South and Southeast Asia including Bangladesh, India, Sri Lanka, Pakistan, Nepal, Myanmar, Malaysia and Southern China.

Scientific Name: Trichosanthes cucumerina

വൈറ്റമിനുകളായ എ, ബി, സി,  മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, അയഡിന് എന്നിവ ആവശ്യത്തിന് അടങ്ങിയ ഒന്നായ പടവലങ്ങയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം.

പ്രമേഹത്തിനു-

പ്രമേഹത്തിന്റെ ശത്രുവാണ് പടവലങ്ങ എന്നു വേണമെങ്കില് പറയാം. കാരണം പ്രമേഹം തടയാന് പടവലങ്ങ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിക്കുന്നു. പ്രമേഹം എന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് പടവലങ്ങ.

അല്പം പടവലങ്ങ നീര് കുടിച്ച് നോക്കൂ. ചെറിയ പനിയൊക്കെ  പമ്പ കടക്കും. മാത്രമല്ല പനിയോട് അനുബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിനും പടവലങ്ങ ജ്യൂസ് സഹായിക്കും. .

ഹൃദയാരോഗ്യത്തിന് –

ഹൃദയത്തെ കാക്കാനും പടവലങ്ങ നല്ലതാണ്. പടവലങ്ങയിലെ പോഷകങ്ങള് രക്തക്കുഴലുകള് ശുചിയാക്കാന് സഹായിക്കും. ഒപ്പം രക്തയോട്ടം വര്ധിപ്പിക്കാനും സ്ട്രെസ്, വേദന എന്നിവ കുറയ്ക്കാനും സഹായകമാണ്.

Snake Gourd
Snake Gourd

ദഹന സഹായി

ഫൈബര് ധാരളമടങ്ങിയ പടവലങ്ങ കഴിക്കുന്നത് മലബന്ധം ഒഴിവാക്കും. ശരീരത്തിലെ വിഷാംശങ്ങള് അകറ്റി ശരീരശുദ്ധി വരുത്താനും ഉത്തമമാണ്. നിര്ജ്ജലീകരണം തടഞ്ഞു ശരീരത്തില് ജലാംശം നിലനിര്ത്തുന്നതിനും സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന് പടവലങ്ങ ഉത്തമമാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ആര്ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും പടവലങ്ങ ശീലമാക്കാം.

ശരീരത്തിന്റെ പ്രതിരോധശേഷി വര്ധിപ്പിക്കാനും ഇത് ഉത്തമമത്രേ. പടവലങ്ങയില് ധാരാളം ആന്റിബയോട്ടിക് ഗുണങ്ങള് ഉണ്ട്..ഇത് രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

പടവലങ്ങ നീര് തലയോട്ടിയില് തേച്ച് പിടിപ്പിച്ചു നോക്കൂ പിന്നെ താരന് ശല്യം ഉണ്ടാകില്ല. തലയോട്ടിയില് നല്ല ഒരു മോയിസ്ച്ചറൈസറായി പ്രവര്ത്തിക്കാന് പടവലങ്ങ നീരിനു സാധിക്കും. ...

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ആഗസ്റ്റ് മാസം - കോളിഫ്ലവർ കൃഷി ചെയ്യാൻ പറ്റിയ സമയം

English Summary: Snake Gourd (1)

Like this article?

Hey! I am Shalini S Nair. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds