കൃഷി രീതി
വിത്ത് നേരിട്ട് പാകിയാണ് കൃഷി ഇറക്കുന്നത്. വിത്തിടുന്നതിനു മുമ്പായി രണ്ടു മീറ്റര്‍ അകലത്തില്‍ ഒന്നര അടി (45 സെമീ.) സമചതുരത്തിലും താഴ്ചയുമുള്ള കുഴികളെടുക്കണം.ചാണകപൊടി, കരിഇലകള്‍, മണ്ണില്‍ അല്പം കടലപിണ്ണാക്ക് എന്നിവ ചേര്‍ത്തതിനു ശേഷം വിത്തിറിക്കാം. വിത്തുകള്‍ 3-4 സെ.മീ താഴ്ചയില്‍ പാകാം.വിത്ത് രണ്ടില പാകം ആകുന്നതു വരെ വെയില്‍ കൊള്ളാതെ സൂക്ഷിക്കണം. മുളപ്പിച്ച വിത്തുകള്‍ പാകുന്നതാണ് കൂടുതല്‍ നല്ലത്.
ഇതിനായി 24 മണിക്കൂര്‍ വിത്ത് വെള്ളത്തില്‍ കുതിര്‍ത്തതിനു ശേഷം പുറത്തെടുത്ത് നനവുളള തുണിയില്‍ കിഴികെട്ടി വെയ്ക്കുക, ഇടക്കിടക്ക് നനച്ചു കൊടുക്കണം. മുളപൊട്ടുന്ന സമയത്ത് വിത്തുപാകാവുന്നതാണ്. ചെടികള്‍ വള്ളി വിശാനാരംഭിക്കുമ്പോള്‍ ചെറിയ കമ്പുകള്‍ നാട്ടികൊടുക്കണം. 5-6 അടി ഉയരത്തില്‍ പന്തലാകാം. പന്തലിലേക്ക് വള്ളി കയറാന്‍ കമ്പ് മുട്ടിച്ചു കൊടുക്കണം. കയറൊ, പ്ലാസ്റ്റിക്ക് നെറ്റോ ഉപയോഗിച്ച് പന്തലിടാം. വിത്ത് മുളച്ചു 20 ദിവസത്തിനു ശേഷം ആദ്യത്തെ വളം കൊടുക്കാം.കടലപ്പിണ്ണാക്ക് ചാരം എല്ലുപൊടി എന്നിവയാണ് വളമായി ഇടാൻ ഉത്തമം. പൂവിട്ടു കഴിഞ്ഞാല്‍ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ആഴ്ചയില്‍ ഒരിക്കല്‍ വീതം നൽകണം.
Share your comments