സാധാരണക്കാരന്റെ അടുക്കളയിലെ സ്ഥിര സാന്നിധ്യമായിരുന്ന ഒരു കിഴങ്ങു വർഗമാണ് മധുരക്കിഴങ്ങ്. കപ്പ നടും പോലെ പറമ്പുകളിൽ നട്ടു വിളവെടുത്തിരുന്ന മധുരക്കിഴങ്ങ് അന്നജത്തിന്റെ ഒരു കലവറയാണ്. ഉരുളക്കിഴങ്ങു നമ്മുടെ നിത്യ ജീവിതത്തിലെ ഒരു സ്ഥിരം സാന്നിധ്യമാകുന്നതിനും എത്രയോ മുൻപ് തന്നെ മധുരക്കിഴങ് നമുക്ക് പരിചിതമായിരുന്നു. പച്ചയ്ക്കുപോലും നേരിയ മധുര രസമുള്ള ഈ കിഴങ്ങ് കഴിക്കാവുന്നതാണ്. ആഗോളഭക്ഷ്യവിളകളില്‍ ആറാം സ്ഥാനത്താണ് മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങിൻറെ സ്ഥാനം. ഇതിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ അന്നജം നിര്‍മ്മിക്കുന്നുണ്ട്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഈ വിളയ്ക്ക് അനുയോജ്യം.ജൂണ്‍-ജൂലായ്,സെപ്റ്റംബര്‍-ഒക്ടോബര്‍ മഴയെ ആശ്രയിച്ചുംഒക്ടോബര്‍-നവംബര്‍,ജനുവരി-ഫെബ്രുവരി നനച്ചും മധുരക്കിഴങ്ങ് കൃഷിചെയ്യാം.
കേരളത്തിൽ നമുക്ക് ലഭ്യമായ നല്ലയിനങ്ങൾ ശ്രീനന്ദിനി, ശ്രീവര്‍ദ്ധനി, ശ്രീരത്‌ന, കാഞ്ഞങ്ങാട്, ശ്രീഅരുണ്‍, ശ്രീവരുണ്‍, ശ്രീകനക എന്നിവയാണ്.നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ കൃഷി ചെയ്യാവുന്നവയാണിത്. എന്നാല്‍ ഫലഭൂയിഷ്ഠതയുള്ള കളിമണ്ണ് ഇവയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമാണ്. കളിമണ്ണ് കൂടിയ അളവില്‍ കലര്‍ന്ന് മണ്ണും നേര്‍ത്ത പൊടിമണ്ണും അനുയോജ്യമല്ല.
15 മുതല്‍ 25 സെന്റിമീറ്റര്‍ ആഴത്തില്‍ ഉഴുതോ, കുഴികളെടുത്തോ സ്ഥലം കൃഷിക്കായി ഒരുക്കാം. അതിന് ശേഷം 30 സെന്റിമീറ്റര്‍ ഉയരത്തില്‍ 60 സെന്റിമീറ്റര്‍ അകലത്തില്‍ വാരങ്ങളെടുത്ത് നടാം.വള്ളികളും കിഴങ്ങുമാണ് നടീല്‍ വസ്തു.ഇവ ഞാറ്റടിയില്‍ കിളിര്‍പ്പിച്ചശേഷം പറിച്ചുനടുകയാണ് ചെയ്യുന്നത്. മധുരക്കിഴങ്ങിന്റെ കിഴങ്ങും വള്ളിയും നടീല്‍ വസ്തുവായി ഉപയോഗിക്കാവുന്നതാണ്. കിഴങ്ങുകളാണ് നടീലിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ രണ്ട് തവാരണകളിലായിട്ടാണ് കൃഷിചെയ്യുന്നത്. വള്ളികളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു തവാരണ മതിയാകും.
തുരപ്പൻ, ചെല്ലി എന്നിവയാണ് മധുരക്കിഴങിന്റെ പ്രധാന ശത്രുക്കൾ എലിക്കെണി ഉപയോഗിച്ച് തുരപ്പനെ തുരത്താം, ചെല്ലി കായ്കളിൽ തുളച്ചു കിഴങ്ങു തിന്നു നശിപ്പിക്കും രൂക്ഷ ഗന്ധമുള്ള ഫിഷ് അമിനോ ആസിഡ്, കമ്യൂണിസ്റ് പച്ച പുതയിടൽ ഫെറമോണ് കെണി എന്നിവ ഉപയോഗിച്ച് ചെല്ലിയെ ഒരു പരിധി വരെ തുരത്താവുന്നതാണ്.
സാധാരണയായി കൃഷിചെയ്ത് മൂന്നരമുതല്‍ നാലു മാസത്തിനുള്ളില്‍ വിളവെടുക്കാവുന്നതാണ്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിളവെടുപ്പ് കാലത്തില്‍ വ്യത്യാസം വരാവുന്നതാണ്. ഇലകള്‍ മഞ്ഞളിക്കുന്നത് വിളവെടുപ്പിന് പാകമായതിന്റെ സൂചനായി കണക്കാക്കാം. കൂടാതെ കിഴങ്ങുകള്‍ മുറിച്ചു നോക്കിയും വിളവെടുപ്പിന് പാകമായോ എന്നറിയാന്‍ സാധിക്കും. മൂപ്പ് കുറവാണെങ്കില്‍ മുറിപ്പാടില്‍ പച്ചനിറം കാണാവുന്നതാണ്. വിളവെടുക്കുന്നതിന് രണ്ട് ദിവസം മുന്‍പ് നനയ്ക്കുന്നത് കിഴങ്ങുകള്‍ എളുപ്പത്തില്‍ വിളവെടുക്കുന്നതിന് സഹായകരമാകും.
മധുരമൂറും മധുരകിഴങ്ങ്
സാധാരണക്കാരന്റെ അടുക്കളയിലെ സ്ഥിര സാന്നിധ്യമായിരുന്ന ഒരു കിഴങ്ങു വർഗമാണ് മധുരക്കിഴങ്ങ്. കപ്പ നടും പോലെ പറമ്പുകളിൽ നട്ടു വിളവെടുത്തിരുന്ന മധുരക്കിഴങ്ങ് അന്നജത്തിന്റെ ഒരു കലവറയാണ്.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Share your comments