നേന്ത്രവാഴക്കൃഷിയില്‍ ഞങ്ങളുടെ നാട്ടിലെ കൃഷി ഓഫീസര്‍ ഏതാനും വര്‍ഷം മുമ്പു പരിചയപ്പെടുത്തിയ ഒരു രീതിയാണ് എനിക്കു പറയാനുള്ളത്. ഇന്നും ഞങ്ങളുടെ നാട്ടില്‍ ഈ രീതിയില്‍ വാഴ കൃഷിചെയ്യുന്നവരേറെയാണ്. ഒരു കുഴിയില്‍ മൂന്നു വാഴ വീതം നടുന്നതാണീ രീതി. രണ്ടടി വീതം നീളത്തിലും വീതിയിലും ഒന്നരയടി താഴ്ചയിലുമായി കുഴിയെടുക്കുന്നു. അതില്‍ മൂന്നു വാഴക്കന്നുകള്‍ വീതം നടുന്നു.
ഓരോ കന്നിന്‍റെയും ചുവട്ടിലെ ചെത്തിപ്പോയ ഭാഗത്തിനു മറുവശത്തേക്കാണ് കുല വരുന്നത്. അതിനാല്‍ കുലകള്‍ എവിടേക്കു വരുമെന്നു നമുക്കു നിശ്ചയിക്കാനാവും. വളവും നനയും മുടക്കാറില്ല. വളം സാധാരണ നല്‍കുന്നതിന്‍റെ മൂന്നിരട്ടിയോളമാണു നല്‍കുന്നത്. വാഴ വളര്‍ന്നു കഴിയുമ്പോള്‍ താങ്ങുകൊടുക്കേണ്ട ആവശ്യമില്ല എന്നതു മറ്റൊരു മെച്ചം. വാഴകള്‍ മൂന്നും തമ്മില്‍ കൂട്ടിക്കെട്ടിയാല്‍ മികച്ച ബലമായി. കാറ്റിനെതിരേ പിടിച്ചു നില്‍ക്കും.
അടുക്കളത്തോട്ടത്തില്‍ ഏറെ വിജയകരമെന്നു കണ്ടിരിക്കുന്ന ഒരു കാര്യമിതാ. കീടങ്ങള്‍ക്കെതിരേ ഞാന്‍ വളരെ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന കാര്യമാണിത്. പത്രത്തിന്‍റെ ഒരു താള്‍ നിവര്‍ത്തിയിട്ട് അതില്‍ നടുവിലൂടെ ഒരു വരപോലെ മഞ്ഞള്‍പ്പൊടി തൂളുന്നു. അതിനു ശേഷം പത്രത്താള്‍ ചുരുട്ടിയെടുക്കുന്നു. അഴിഞ്ഞു പോകാതെ ചരടിനു കെട്ടിയും വയ്ക്കുന്നു. പിന്നീട് ഇതിന്‍റെ ഒരറ്റത്ത് തീകൊളുത്തുന്നു.
ചുരുട്ടി വച്ചിരിക്കുന്നതിനാല്‍ ആളിക്കത്തുകയില്ല. പുകഞ്ഞു കത്തുകയേയുള്ളൂ. ഈ പത്രച്ചുരുള്‍ വീശിക്കൊണ്ടിരുന്നാല്‍ അണയുകയുമില്ല. ഇതു ചെടികളുടെയും മറ്റും ഇടയിലൂടെ വീശിക്കൊണ്ടു നടന്നാല്‍ കീടങ്ങള്‍ നശിച്ചുകൊള്ളും.
Share your comments