നമ്മളെല്ലാവരും പച്ചക്കറി തോട്ടത്തിൽ വച്ചുപിടിപ്പിക്കുന്ന ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തക്കാളി. എന്നാൽ രോഗപ്രതിരോധശേഷിയുള്ള മികച്ച ഇനങ്ങൾ കൃഷി ചെയ്താൽ മാത്രമേ തക്കാളി കൃഷി ഒരു ലാഭമായി മാറുകയുള്ളൂ. അത്തരത്തിൽ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള ഇനങ്ങളാണ് താഴെ നൽകുന്നത്.
അനഘ
കേരള കാർഷിക സർവ്വകലാശാല, വെള്ളാനിക്കര വികസിപ്പിച്ചെടുത്ത ബാക്ടീരിയൽ വാട്ടത്തെ പ്രതിരോധിക്കുന്ന ഇനമാണ് ഇത്. കായ് ചീയൽ, ഇല ചുരുളൽ, മൊസെക്ക് എന്നീ രോഗങ്ങൾക്ക് എതിരെ പ്രതിരോധിക്കുന്ന ഈ ഇനം ഹെക്ടറിൽ 39 ടൺ വരെ വിളവ് നൽകുന്നു. ഇതിൻറെ ശരാശരി ഭാരം 45 ഗ്രാം ആണ്.
അക്ഷയ
കേരള കാർഷിക സർവ്വകലാശാല വെള്ളാനിക്കരയിലുള്ള ഹോർട്ടികൾച്ചർ കോളേജ് വികസിപ്പിച്ചെടുത്ത മഴമറ കൃഷിക്ക് അനുയോജ്യമായ ഇനമാണ് ഇത്. ശരാശരി ഭാരം 59 ഗ്രാം വരെ ആകുന്ന ഇത് ദീർഘകാലം നിലനിൽക്കുന്ന അത്യുല്പാദനശേഷിയുള്ള ഇനം കൂടിയാണ്.
മനു പ്രിയ
ബാക്ടീരിയൽ വാട്ടത്തെ പ്രതിരോധിക്കാൻ കഴിവുള്ള ഈ ഇനം വികസിപ്പിച്ചെടുത്തത് മണ്ണുത്തി റിസർച്ച് സ്റ്റേഷൻ ആണ്.
ശക്തി
100 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കുന്ന ഉരുണ്ട അടിഭാഗത്തോടും അല്പം പരന്നതും ആയി കാണപ്പെടുന്ന ഈ ഇനം കായ് ചീയൽ രോഗത്തെ മികച്ച രീതിയിൽ പ്രതിരോധിക്കുന്നു. ഒരു ഹെക്ടറിൽ നിന്നും 32 ടൺ വിളവെടുക്കാം.
മുക്തി
ശക്തി പോലെ 32 ടൺ ഒരു ഹെക്ടറിൽ നിന്ന് വിളവെടുക്കാവുന്ന ഈ ഇനം വികസിപ്പിച്ചെടുത്തത് വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജ് ആണ്. ഇതിൻറെ വിളവെടുപ്പ് കാലാവധി 95 ദിവസമാണ്.
Tomatoes are one of the most important vegetables we all grow in our vegetable garden. But tomato cultivation can be profitable only if the best varieties with disease resistance are cultivated.
മനു ലക്ഷ്മി
ഏറ്റവും വലുപ്പമുള്ള തക്കാളി ഇനമാണ് ഇത്. ആകർഷണീയമായ ദീർഘ ഗോളാകൃതി കാരണം വിപണിയിൽ മൂല്യം കൂടുതലാണ് ഈ ഇനത്തിന് . പാകമാകുമ്പോൾ അതീവ ചുവപ്പ് നിറമാണ്. ഇവയുടെ ശരാശരി ഭാരം 55 ഗ്രാം ആണ്. ശരാശരി വിളവ് ഒരു ഹെക്ടറിൽ നിന്ന് 35 ടൺ വരെ ലഭ്യമാകും.
Share your comments