തക്കാളി ഉപയോഗിക്കാത്ത ആൾക്കാർ വളരെ കുറവാണ്. എല്ലാ വീട്ടിലേയും അടുക്കളയിൽ തക്കാളി ഒരു സ്ഥിര സാന്നിധ്യമാണ്. പാചകത്തിന് മാത്രമല്ല നമ്മുടെ മുഖസൗന്ദര്യത്തിനും ഏറെ നല്ലതാണ് തക്കാളി.
ലൈക്കോപെര്‍സിക്കണ്‍ എസ്‌കുലെന്റം എന്നതാണ് ശാസ്ത്രീയ നാമം. പെറു ആണ് ജന്മദേശം. അനഘ (ഇടത്തരം വലിപ്പം) ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്) മുക്തി (പച്ച നിറം) എന്നിവയാണ് തക്കാളിയുടെ ഇനങ്ങൾ. ഉരുളക്കിഴങ്ങ് കഴിഞ്ഞാല്‍ വിപണനത്തില്‍ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വിളയാണ് തക്കാളി. പാവപ്പെട്ടവന്റെ ഓറഞ്ച് എന്നും തക്കാളിയെ വിളിക്കുന്നു. പാചകത്തിനല്ലാതെ തന്നെ സാലഡുകളിലും മറ്റും ഉപയോഗിക്കുവാനും തക്കാളി ഉപയോഗിക്കുന്നുണ്ട്. സോസുകളും കെച്ചപ്പുകളും വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുവാനും തക്കാളിയെ പ്രയോജനപ്പെടുന്നുണ്ട്.
തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. മണലും കളിമണ്ണും കലർന്ന മണ്ണിൽ തക്കാളി കൃഷി ചെയ്യാൻ വളരെ അനുയോജ്യമാണ്. വർഷത്തിൽ രണ്ടുതവണ കൃഷിയിറക്കാൻ സാധിക്കും. ശരത്-വർഷകാല വിളകൾക്കായി ജൂൺ-ജൂലൈ മാസങ്ങളിലും, വസന്തകാല-വേനൽക്കാല വിളകൾക്കായി ഒക്ടോബർ, നവംബർ എന്നീ മാസത്തിലും വിത്തുവിതയ്ക്കുന്നു.
കൃഷി രീതി
തക്കാളി കൃഷി വീട്ടിൽ ചെയ്യാൻ വളരെ എളുപ്പമാണ്. ചട്ടികളിലോ, ബാഗുകളിലോ, ചാക്കുകളിലോ നമുക്ക് എളുപ്പത്തിൽ തക്കാളി കൃഷി ചെയ്യാവുന്നതാണ്. സാധാരണ ഗതിയിൽ തക്കാളി തൈകളാണ് നടാൻ നല്ലത്. തക്കാളിയുടെ വിത്ത് പാകി മുളപ്പിക്കാം. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ തക്കാളി കൃഷിക്ക് നല്ലതാണ്. ഇവ ബാക്ടീരിയയെ ചെറുക്കാൻ ഏറെ നല്ലതാണ്.
വീട്ടിൽ കൃഷി ചെയ്യുമ്പോൾ നല്ല നീര്‍വാര്‍ച്ചയും,സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്ത് മാത്രമാണ് തക്കാളി കൃഷി നന്നായി ചെയ്യാൻ കഴിയുക. തടമെടുത്ത് രണ്ടടി താഴ്ചയില്‍ അഞ്ച് കിലോ ചാണകപൊടി,ഒരു കിലോ ആടിന്‍ കാഷ്ടം,250 ഗ്രാം എല്ലുപൊടി, 200 ഗ്രാം കുമ്മായം, 100 ഗ്രാം ഉപ്പ് എന്നിവ മണ്ണുമായി കൂടി കലർത്തുക .നാല് ഇല പ്രായമാകുമ്പോള്‍ രണ്ടാം വളപ്രയോഗം നടത്തണം.
രോഗങ്ങൾ
ഇലച്ചുരുൾ രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ് പ്രധാനമായും തക്കാളിയെ ബാധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ
മണിത്തക്കാളി ഇങ്ങനെ ഉപയോഗിച്ചാൽ മഞ്ഞപ്പിത്തത്തിനെ പ്രതിരോധിക്കാം
Share your comments