ആസൂത്രണമാണ് എല്ലാ മേഖലയിലേയും വിജയത്തിൻറെ രഹസ്യം. ഏതൊക്കെ വിളകൾ അല്ലെങ്കിൽ പച്ചക്കറികളാണ് വളർത്തണമെന്ന് ഒരു കർഷകന് മുൻകൂട്ടി അറിയാമെങ്കിൽ അത് അദ്ദേഹത്തിന് വളരെ സഹായകരമാകും. അതിനാൽ സെപ്റ്റംബർ മാസത്തിൽ നിങ്ങൾക്ക് വളർത്താൻ കഴിയുന്ന വിളകളെക്കുറിച്ചും അതിൽ നിന്ന് നല്ല ലാഭം നേടുന്നതിനെക്കുറിച്ചുമാണ് ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
ഈ മാസം തന്നെയാണ് മിക്ക ചെടികളുടെയും വിത്തുകൾ മാർക്കറ്റുകളിൽ നിന്ന് ലഭ്യമാകുന്നത്. ഖരീഫ് വിളകളുടെ വിളവെടുപ്പ് നടക്കുന്നതും സെപ്റ്റംബറിൽ മൂന്നാം ആഴ്ച്ച മുതൽ ഒക്ടോബർ വരെയാണ്. നാരങ്ങ, തക്കാളി, കാരറ്റ്, എന്നിവ പാകമാകുന്നതിന് സമയമെടുക്കും, എന്നാൽ വഴുതന എളുപ്പം പാകമാകുന്നു. ഈ മാസം കാലവർഷത്തിൻറെ അവസാന ഘട്ടമായി കണക്കാക്കുന്നു. അതുകൊണ്ട് അതിന് അനുസരിച്ചുവേണം കർഷകർ വിളകൾ തെരഞ്ഞെടുക്കാൻ.
സെപ്റ്റംബർ മാസത്തിൽ വളർത്താൻ അനുയോജ്യമായ വിളകൾ/പച്ചക്കറികൾ
* കാരറ്റ്
* മുള്ളങ്കി
* ബീറ്റ്റൂട്ട്
* Green Peas
* Turnip
* Celery
* Lettuce
* Cauliflower
* Broccoli
* Cabbage
* Bean
* Tomato
സെപ്റ്റംബർ മാസത്തിൽ സാധാരണയായി നേരിയ മഴയും പകൽ സമയങ്ങളിൽ വെയിലും ആയിരിക്കും. Temperature ചൂടിനും തണുപ്പിനും ഇടയിൽ ആയതുകൊണ്ട് നല്ലൊരു കാലാവസ്ഥയാണ് ഈ മാസത്തിൽ അനുഭവപ്പെടുക. സെപ്റ്റംബർ അവസാനം മുതൽ ഡിസംബർ ആദ്യം വരെയുള്ള സമയത്താണ് കർഷകർക്ക് തൻറെ വിളകളിൽ നിന്നുമുള്ള പ്രതിഫലത്തെ കുറിച്ച് അറിയാൻ സാധിക്കുക.
കാർഷിക മേഖലയിലാണ് ഇന്ത്യയിൽ വലിയൊരു വിഭാഗം ജോലി ചെയ്യുന്നത്. Agriculture സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരിയായ time table ഉണ്ടാക്കി സമയബന്ധിതമായി കൃഷിയും വിളവെടുപ്പും നടത്തുകയാണെങ്കിൽ, ഇത് കീടങ്ങളെ കുറയ്ക്കുകയും മണ്ണിൻറെ ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഇന്ത്യൻ കർഷകർക്ക് വളരെ പ്രാധാന്യമുള്ള സെപ്റ്റംബർ മാസത്തിൽ ശ്രദ്ധയോടെ ആസൂത്രണം ചെയ്ത കൃഷി വേണം ചെയ്യാൻ.
Top 10 crops to grow in September.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇക്കാര്യങ്ങൾ അറിഞ്ഞാൽ തീർച്ചയായും പാവൽകൃഷി വിജയിപ്പിക്കാം
Share your comments