മലബാറിലെ നാട്ടിന്‍ പുറങ്ങളില്‍ കണ്ടുവരുന്ന തനതു നാടന്‍ വഴുതനയാണ് വേങ്ങേരി വഴുതന. കോഴിക്കോട് ആസ്ഥാനമായ നിറവ് എന്ന സംഘടനയാണ് ഈ ഇനത്തെ കണ്ടെത്തി ജനപ്രിയമാക്കിയത്. 50 സെന്റിമീറ്റര്‍ വരെ നീളത്തില്‍ വളരുന്ന വേങ്ങേരി വഴുതന രുചിയുടെ കാര്യത്തിലും മുന്നിലാണ്. സാധാരണ വഴുതനയ്ക്ക് ഉണ്ടാകുന്ന ചവര്‍പ്പ് വേങ്ങേരിക്കില്ല. നല്ല മാംസളമായ വഴുതനയുണ്ടാകുന്ന ഈ ഇനത്തിന് വയലറ്റ് നിറമാണ്.രുചിയും വലുപ്പവുമാണ് വേങ്ങേരിയുടെ പ്രധാന പ്രത്യേകത. നാടന്‍ ഇനമായതിനാല്‍ കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം വളരെ കുറവാണ്. ഒരു ചെടിയില്‍ നിന്നും അഞ്ച് വര്‍ഷം വരെ കായ്കള്‍ ലഭിക്കും. ചെടിയുടെ കൊമ്പ് മുറിച്ചു നട്ടാലും പുതിയ തൈ ലഭിക്കാറുണ്ട്. അടുക്കളത്തോട്ടത്തിലും ടെറസിലും നടാന്‍ പറ്റിയ ഇനമാണിത്.
വേങ്ങേരി വഴുതന
മലബാറിലെ നാട്ടിന്‍ പുറങ്ങളില്‍ കണ്ടുവരുന്ന തനതു നാടന്‍ വഴുതനയാണ് വേങ്ങേരി വഴുതന. കോഴിക്കോട് ആസ്ഥാനമായ നിറവ് എന്ന സംഘടനയാണ് ഈ ഇനത്തെ കണ്ടെത്തി ജനപ്രിയമാക്കിയത്.
Share your comments