Vegetables

വൈദ്യർമൂല യൂണിറ്റി ഫ്രണ്ട്സ് ..കിഴങ്ങ്, പച്ചക്കറി കൃഷികൾ വിജയകരം

വൈദ്യർമൂല യൂണിറ്റി ഫ്രണ്ട്സ് ..കിഴങ്ങ്, പച്ചക്കറി കൃഷികൾ വിജയകരം

ഗിരീഷ് അയിലക്കാട്

ലോക്ക്ഡൗൺ കാലത്തെ പ്രതിസന്ധികളെ അതിജീവിക്കുന്നതിനായാണ്. കോലളമ്പ് വൈദ്യർ മൂലയിലെ യൂണിറ്റി ഫ്രണ്ട്സ് കൂട്ടായ്മ കൃഷിയിലേക്കിറങ്ങിയത്.

നാട്ടിലെ പല വിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർ തൊഴിലുകൾ തടസ്സപ്പെട്ടതോടെയാണ് യൂണിറ്റി ഫ്രണ്ട്സ് കൂട്ടായ്മയിലൂടെ കാർഷിക പ്രവർത്തനങ്ങളിൽ സജീവമായത്.

ഇതോടെ കൂർക്കയും, ചക്കര കിഴങ്ങും, കൊള്ളിയും, പച്ചക്കറികളുമൊക്കെയായ് അര ഏക്കറിലേറെ തരിശുനിലത്തിലാണ് പച്ചപ്പിന് വഴിമാറിയത്...

ആദ്യമായ് നടത്തിയ കൃഷി മികച്ച വിളവ് പകർന്നതോടെ,കാർഷിക പ്രവർത്തനങ്ങളിൽ കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്താനാണ് അംഗങ്ങൾ തയ്യാറായിരിക്കുന്നത്


English Summary: vegetable cultivation

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine