കർഷക തിലകങ്ങൾ ഒരേ വേദിയിൽ എല്ലാവർക്കും കൃഷി ജാഗരണിന്റെ വനിതാദിനാശംസകൾ
എന്നും വനിതാ കർഷകർക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുകയും അവരുടെ ശബ്ദമായി മാറുകയും ചെയ്ത കൃഷി അധിഷ്ഠിത ദേശീയ മാസികയാണ് കൃഷി ജാഗരൺ. വനിതകൾക്ക് വേണ്ടി വ്യത്യസ്തവും, നൂതനവും ആയ ഒട്ടനവധി പരിപാടികൾ ഞങ്ങൾ ആവിഷ്കരിക്കാറു ണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് "വുമൺ ഫാർമർ ദി ബ്രാൻഡ്". സ്ത്രീകളുടെ നിർമ്മാണത്തിലുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ സമൂഹത്തിലെ മുഖ്യ ധാരയിൽ എത്തിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ നാം ലക്ഷ്യം വെക്കുന്നത്.
നിരവധി വനിതകൾക്ക് ഈ പരിപാടിയിലൂടെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിപണനം ഇരട്ടിയാക്കാൻ സാധിച്ചുവെന്ന കാര്യം ഞങ്ങൾക്ക് ഏറെ സന്തോഷം പകരുന്നു. എല്ലാ വനിതാ ദിനത്തിലും പുതുമകൾ കൊണ്ടുവരുന്ന ഞങ്ങൾ ഇത്തവണയും നിങ്ങൾക്കായി ഏറെ വ്യത്യസ്ത പുലർത്തുന്ന പരിപാടികളാണ് കൊണ്ടുവന്നിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് "കർഷക തിലകങ്ങൾ ഒരേ വേദിയിൽ" എന്ന പരിപാടി. ഇതിൽ വേദി പങ്കിടുന്നത് 2019ലെ സംസ്ഥാന സർക്കാരിന്റെ മികച്ച കർഷക വനിതയായി തിരഞ്ഞെടുത്ത ബിൻസി ജെയിംസും 2020 ലെ മികച്ച കർഷക വനിത തെരഞ്ഞെടുത്ത സ്വപ്നയുമാണ്.
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ തളരാത്ത മനസ്സുമായി കേരളത്തിൻറെ കാർഷിക രംഗത്ത് വിജയത്തിൻറെ പടവുകൾ ചവിട്ടിക്കയറിയ വനിതാ കർഷകരാണ് ബിൻസിയും സ്വപ്നയും. അനുഭവത്തിന് തീച്ചൂളയിൽ നിന്ന് നെയ്തെടുത്ത സ്വപ്നങ്ങളെ യഥാർത്ഥത്തിൽ എത്തിച്ച ഇരുവരും ഇന്ന് കാർഷിക കേരളത്തിന്റെ തിളക്കമാർന്ന രത്നങ്ങളാണ്. ഏലത്തോട്ടം തൊഴിലാളിയായിരുന്നു ബിൻസി. ഇതിൽനിന്ന് ലഭ്യമായ വേതനം മൂന്നു മക്കൾ അടങ്ങുന്ന കുടുംബത്തിൻറെ ചിലവുകൾ വഹിക്കാൻ തികയാത്ത അവസ്ഥയിൽ നിന്നാണ് കൃഷിയിലേക്ക് ഇറങ്ങുവാൻ തീരുമാനിക്കുന്നത് .
അങ്ങനെ കുമളി അട്ടപ്പളം എന്ന സ്ഥലത്ത് കുറച്ചു ഭൂമി പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചത്. വലിയൊരു മുൾക്കാട് ആയിരുന്നു ഇവിടം മനോഹരമായ പച്ചക്കറിത്തോട്ടം ഒരുക്കിയതിൽ ബിൻസിക്കും കുടുംബത്തിനും ഉള്ള പങ്ക് വാക്കുകൾക്കതീതമാണ്. ഈ സ്ഥലത്തിനോട് അടുത്തുള്ള പശു തൊഴുത്തിൽ ആണ് ബിൻസിയും കുടുംബവും ആദ്യം താമസിച്ചത്. അതിരാവിലെ തന്നെ കാടുവെട്ടി തെളിയിക്കാൻ ബിൻസിക്ക് ഒപ്പം അവരുടെ കുഞ്ഞുമക്കളും എത്തിയിരുന്നു. ആ കുഞ്ഞുങ്ങളുടെ കൈയ്യിൽ പോലും മുള്ളുകൾ കയറിയത് കണ്ട ആ അമ്മയുടെ മനസ്സ് ഏറെ വേദനിച്ചിട്ടുണ്ട്.
എന്നാൽ അവരുടെ വേദനകൾക്ക് ഫലം ദൈവം പച്ചക്കറികളുടെയും പഴങ്ങളുടെയും രൂപത്തിൽ തിരിച്ചുനൽകി. പച്ചക്കറികൃഷിയിൽ മാത്രമല്ല ആടുവളർത്തൽ, പശു വളർത്തൽ, മത്സ്യ വളർത്തൽ, തേനീച്ച കൃഷി, കാട വളർത്തൽ അങ്ങനെ എല്ലാ മേഖലകളിലും ബിൻസി തൻറെ കയ്യൊപ്പ് ചാർത്തി. കൂടാതെ ഓൺലൈൻ മാധ്യമങ്ങൾ വഴി വിത്തു വിൽപനയും ആരംഭിച്ചു. കൃഷിയോടുള്ള അളവറ്റ സ്നേഹവും അർപ്പണബോധവും ആണ് ഇവരുടെ വിജയരഹസ്യം.
കർഷക തിലകം സ്വപ്നയെ കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ട ഒരു വ്യക്തിത്വമുണ്ട്. അതെ സിബി കല്ലിങ്കൽ. 12 ഏക്കർ ഭൂമിയിൽ സ്വപ്നയുടെ ഭർത്താവ് സിബി കല്ലിങ്കൽ ചെയ്യാത്ത കൃഷിരീതികൾ ഇല്ല. മഞ്ഞൾ കുരുമുളക്, തെങ്ങ്, കവുങ്ങ്, മുയൽ വളർത്തൽ, കോഴി വളർത്തൽ, പശു വളർത്തൽ അലങ്കാര മത്സ്യങ്ങൾ, ചെടികൾ,ഫലവൃക്ഷങ്ങൾ അങ്ങനെ എല്ലാം എല്ലാം. 2017 ലെ സംസ്ഥാന സർക്കാരിൻറെ മികച്ച കർഷകനുള്ള കർഷകോത്തമ അവാർഡും, 2018ലെ ജഗജീവൻ റാം ദേശീയ കാർഷിക പുരസ്കാരവും അടക്കം നിരവധി പുരസ്കാരങ്ങൾ സിബി കല്ലിങ്കൽ തേടിയെത്തിയിട്ടുണ്ട്.
പുരോഗമന കാർഷിക ആശയങ്ങൾ പ്രചരിപ്പിക്കുന്ന വർക്ക് ഉള്ള ജഗജീവൻ റാം ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി കൂടിയായിരുന്നു അദ്ദേഹം. എന്നാൽ വളരെ അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. എല്ലാ ഉത്തരവാദിത്വങ്ങളും സ്വപ്നയ്ക്ക് കൈമാറി അദ്ദേഹം യാത്രയായി. പിന്നീടാണ് സിബിയുടെ കാർഷിക വഴികളിലൂടെ സ്വപ്ന ആത്മവിശ്വാസത്തോടെ നടന്നുകയറിയത്. കൊമേഴ്സിൽ ബിരുദാന്തര ബിരുദധാരിയാണ് സ്വപ്ന. തൻറെ ഭർത്താവിൻറെ സ്വപ്നങ്ങൾ സഫലമാക്കാൻ ആ വീട്ടമ്മ ഏറെ പ്രയത്നിച്ചു. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി അവർ ഇന്ന് മാറിയിരിക്കുന്നു. ഇന്ന് 12 ഏക്കർ കൃഷി പൂർണ്ണമായും സ്വപ്ന തന്നെ നോക്കി നടത്തുന്നു. പട്ടിക്കാട് ദേശീയപാതയോരത്തെ കല്ലിങ്കൽ നഴ്സറിയും സ്വപ്നയുടെ മേൽനോട്ടത്തിൽ തന്നെയാണ്.
കാർഷികമേഖലയിൽ മിന്നും വിജയം കരസ്ഥമാക്കിയ ഇരുവരുടെയും കൂടുതൽ വിശേഷങ്ങൾ അറിയേണ്ടേ? കൃത്യം പത്തുമണിക്ക് കൃഷി ജാഗരൺ മലയാളം ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ.
English Summary: 2019 and 2020 best women farmers bincy james and swapna on krishijagran live through the official facebook page
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments