നാളീകേരം ഒരു പത്തിയൂര്‍ കഥ

കായംകുളം കൃഷ്ണപുരത്തെ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ പദ്ധതിയാണ് farmer first .പദ്ധതിയുടെ ഭാഗമായി 2016 മുതല്‍ ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്തിലെ നാളീകേര കര്‍ഷകരുടെ ശാക്തീകരണത്തിനുള്ള പല പദ്ധതികളും നടന്നു വരുകയാണ്. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്നു വന്ന മികച്ച കര്‍ഷക സംരംഭകനാണ് ജഗേഷ് കുമാര്‍.

കാര്‍ഷിക എന്‍ജിനീയറിംഗ് ബിരുദധാരി
കാര്‍ഷിക എന്‍ജിനീയറിംഗ് ബിരുദധാരി എന്ന നിലയിലുള്ള സാങ്കേതിക പരിജ്ഞാനം കൂടി പ്രയോജനപ്പെടുത്തി മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ മറ്റ് യുവ കര്‍ഷകര്‍ക്ക് മാതൃകയാവുകയാണ് പത്തിയൂര്‍ ഏഴാം വാര്‍ഡ് ആര്‍.കെ.സദനത്തിലെ ജഗേഷ്. തന്റെ ഇരുപത് സെന്റ് പുരയിടത്തില്‍ തെങ്ങിന് പുറമെ പച്ചക്കറിയും മത്സ്യകൃഷിയും മൃഗസംരക്ഷണവും നടത്തുന്ന ജഗേഷ് ,നാളീകേര മൂല്യവര്‍ദ്ധനവിലൂടെ ആ പ്രദേശത്തെ മുഴുവന്‍ കര്‍ഷകരെയും ശാക്തീകരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

ശുദ്ധം ഈ വ്യവസായം
വെളിച്ചെണ്ണയും ഉരുക്കുവെളിച്ചെണ്ണയും ചമ്മന്തിപൊടിയും തീയല്‍കൂട്ടുമാണ് ജഗേഷ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. എട്ടു ലക്ഷം രൂപ കാര്‍ഷിക വായ്പ എടുത്താണ് ജഗേഷ് ബിസിനസ് ആരംഭിച്ചത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം നല്‍കിയ കൊപ്ര ഡ്രയറില്‍ ചിരട്ടയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് 24 മണിക്കൂര്‍കൊണ്ട് തേങ്ങ ഉണക്കി കൊപ്രയാക്കാന്‍ കഴിയും. പത്തിയൂരിലെയും സമീപ പ്രദേശത്തെയും കര്‍ഷകരുടെ തേങ്ങയാണ് ഇതിന് ഉപയോഗിക്കുന്നത്. ഇത് വെളിച്ചെണ്ണ, ഉരുക്കു വെളിച്ചെണ്ണ, ചമ്മന്തി, തീയല്‍ മിക്‌സ് എന്നിവയാക്കി വിപണിയില്‍ ഇറക്കുന്നു. നല്ല വിപണനമാണ് നടക്കുന്നത്. ഏറ്റവും ശുദ്ധമായ എണ്ണ കിട്ടുന്നതിനാല്‍ ഉപഭോക്താക്കളില്‍ നല്ല മതിപ്പുളവാക്കാന്‍ പത്തിയൂര്‍ എണ്ണയ്ക്ക് കഴിയുന്നു.

ഉരുക്കു വെളിച്ചെണ്ണ
വിസിഓ കുക്കര്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഉരുക്കുവെളിച്ചെണ്ണയ്ക്കും വലിയ ഡിമാന്‍ഡാണ്. മാസം തോറും 1000 ലിറ്റര്‍ വെളിച്ചെണ്ണ ഉത്പ്പാദിപ്പിച്ച് ജി.എം.ജി അക്ഷയ എന്ന പേരില്‍ ജഗേഷ് വിപണിയില്‍ എത്തിക്കുന്നു. വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ (virgin coconut oil) ലിറ്ററിന് 1000 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഏറെ സങ്കീര്‍ണ്ണതകളുള്ള ഈ ഉത്പ്പന്നം മാസത്തില്‍ 5 ലിറ്റര്‍ മാത്രമെ ഉത്പ്പാദിപ്പിക്കുന്നുള്ളു. നേരിട്ട് വില്‍പ്പന നടത്തുന്നതിനാല്‍ ഇടനിലക്കാരുടെ കമ്മീഷന്‍ ഒഴിവാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടയാളാണ് ജഗേഷ്.

മാന്യമായ വരുമാനം
ഓണാട്ടുകരക്കാരുടെ പ്രിയങ്കരമായ വിളയാണ് എള്ള്. എല്ലാ മാസവും 800 കിലോഗ്രാം എള്ളും ജഗേഷ് എണ്ണയാക്കുന്നുണ്ട്. കോഴിയും താറാവും അലങ്കാര പക്ഷികളുമെല്ലാമുളള ജഗേഷിന് ദിവസവും മുപ്പതോളം കോഴിമുട്ടകളും ലഭിക്കുന്നു.കറവ പശുക്കളും തിലാപ്പിയ,കരട്ടി മീനുകളുള്ള മത്സ്യകൃഷിയും ഒക്കെ ജഗേഷിന്റെ സംയോജിത കൃഷിയുടെ ഭാഗമാണ്. നാളീകേരത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ 6 ലക്ഷം രൂപയും ഇടവിള കൃഷിയില്‍ നിന്നും 6000 രൂപയും വാര്‍ഷിക വരുമാനം ലഭിക്കുന്നുണ്ട് ജഗേഷിന്. കാര്‍ഷിക മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാതൃകയാണ് ജഗേഷ് എന്ന് നിസംശയം പറയാം ( ഇന്ത്യന്‍ നാളീകേര ജേര്‍ണലിനോട് കടപ്പാട്. )
English Summary: A pathiyoor coconut story
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments