<
Features

അഗ്രികൾച്ചർ ബിരുദധാരിയാകാം

degree university
കാർഷിക സർവകലാശാലകളുടെ വെറ്റിനറി ഒഴികെയുള്ള കാർഷിക അനുബന്ധ കോഴ്സ്കളുടെ  15 ശതമാനം ബിരുദതല അഖിലേന്ത്യ ക്വാട്ട സീറ്റും ചില സർവകലാശാലകളിലെ  മുഴുവൻ സീറ്റും നികത്തുവാൻ ഇന്ത്യൻ കൌൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ച് - ആഖിലേന്ത്യാ പ്രവേശന പരീക്ഷ ജൂലൈ 5 നു നടത്തും.

പ്ലസ്ടു അടിസ്ഥാന യോഗ്യതയായി 50 ശതമാനം മാർക്ക് വാങ്ങിയവർക്ക് അപേക്ഷിക്കാം. ചേരാൻ ഉദ്ദേശിക്കുന്ന കോഴ്‌സിന് അനുസരിച്ചു ഫിസിക്സ്, മാത്‍സ്, കെമിസ്റ്ററി, ബിയോളജി എന്നിവയിൽ ഏതെങ്കിലും മൂന്നെണ്ണം പഠിച്ചിരിക്കണം.കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ചുനടത്തുന്ന പ്രവേശന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥനത്തിലാകും പ്രവേശനം. അപേക്ഷ ഏപ്രിൽ 30 ന് രാത്രി 11 .30  നകം നൽകണം.
ബി എസ്‌ സി -  അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറെസ്റ്ററി, സെറികൾച്ചർ, കമ്മ്യൂണിറ്റി സയൻസ്, ബാച്‌ലർ ഓഫ് ഫിഷറീസ് സയൻസ്, ബി ടെക് - അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, ഡയറി  ടെക്നോളജി,ബയോ ടെക്നോളജി, ഫുഡ് ടെക്നോളജി ബാച്‌ലർ ഓഫ് ഫുഡ് ന്യൂട്രിഷൻ ആൻഡ് ഡിസ്റ്റിറ്റിക്സ് എന്നിവയാണ് ലഭ്യമായ കോഴ്സുകൾ. 

English Summary: Agriculture Degree University

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds