<
Features

ഹോം എന്ന സിനിമയിലെ പ്രകൃതി കാഴ്ചകൾ

പ്രകൃതിയെ ഒരു മികച്ച കഥാപാത്രമായി സംവിധായകൻ കാൻവാസിൽ പകർത്തിയിരിക്കുന്നു
പ്രകൃതിയെ ഒരു മികച്ച കഥാപാത്രമായി സംവിധായകൻ കാൻവാസിൽ പകർത്തിയിരിക്കുന്നു

ഫിൽ ടു ഹോം എന്ന് വാചകത്തിന്റെ ദൃശ്യാവിഷ്കാരമാണ് റോജിൻ തോമസ് സംവിധാനം ചെയ്ത 'ഹോം' എന്ന സിനിമ. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞിരിക്കുന്നു. ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ഇന്ദ്രൻസും, കുട്ടിയമ്മ എന്ന വീട്ടമ്മയുടെ വേഷം മനോഹരമാക്കിയ മഞ്ജു പിള്ളയും, അവരുടെ മക്കളായി അഭിനയിച്ച ശ്രീനാഥ് ഭാസിയും, നസ്ലീൻ കെ ഗഫൂറും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു.

ഇവരെപ്പോലെ തന്നെ സംവിധായകൻ ഏറ്റവും മനോഹരമായി സിനിമയിൽ അവതരിപ്പിച്ചത് അവരുടെ വീടും, ആ പ്രകൃതി കാഴ്ചകളുമാണ്.

ഹോം എന്ന ചിത്രത്തിലെ വീടിന് അഴകേകുന്ന ഉദ്യാനം ഒരുക്കിയത് കലാസംവിധായകൻ വിനീഷ് ബംഗ്ലൻ ആണ്. ഈ കലാ നിപുണത കേരളത്തിലെ ഇന്ന് ഒരു ചർച്ചാവിഷയമാണ്. എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ള അടുക്കളത്തോട്ടം ആണ് ഈ വീടിന് വേണ്ടി സെറ്റ് ഇട്ടത്.

ഇതിലെ ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം തനിക്ക് ഉണ്ടാകുന്ന സന്തോഷ നിമിഷങ്ങളിലും, ദുഃഖങ്ങളിലും ഉദ്യാനത്തെ നോക്കി നിൽക്കുന്ന കാഴ്ച സിനിമയിലുടനീളം ഉണ്ട്. ഈ നിമിഷങ്ങളിൽ പ്രകൃതിയെ ഒരു മികച്ച കഥാപാത്രമായി സംവിധായകൻ കാൻവാസിൽ പകർത്തുന്നു. അടുക്കളത്തോട്ടത്തിൽ നിന്ന് വിഷ വിമുക്തമായ പച്ചക്കറികൾ പറിക്കുന്ന കുട്ടിയമ്മ എന്ന കഥാപാത്രം എല്ലാവർക്കും ഒരു പ്രചോദനമാണ്. ഈ സിനിമ ചിത്രീകരണം തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് തന്നെ കലാസംവിധായകനും സഹായികളും ചേർന്ന് ഇതിൽ കാണിച്ചിരിക്കുന്ന അടുക്കളത്തോട്ടം പൂർണമായും ചിട്ടപ്പെടുത്തി. മണ്ണുത്തി, മുളന്തുരുത്തി, കൊടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പച്ചക്കറി തോട്ടം ഏറ്റവും മനോഹരമായ രീതിയിൽ അവതരിപ്പിക്കുവാൻ വേണ്ടി ചെടികൾ സംഘടിപ്പിച്ചു.

The beautiful garden for the house in the movie Home was created by the art director Vineesh Banglan. The kitchen garden in that movie catches everyone's attention.

ഗ്രോബാഗുകൾ കൃത്യമായ സ്ഥലങ്ങളിൽ വെക്കുവാനും, വിശാലമായ പന്തലുകൾ ഒരുക്കുവാനും, പൈപ്പ് കൊണ്ടുള്ള സ്റ്റാൻഡുകൾ ക്രമീകരിക്കുവാനും കലാസംവിധായകനും സഹപ്രവർത്തകർക്കും കഴിഞ്ഞു എന്നത് ഏറെ പ്രശംസനീയമാണ്. കൃത്യമായ ജലസേചന സൗകര്യവും ചെടികൾക്ക് അണിയറ പ്രവർത്തകർ നൽകിയിരുന്നു.


English Summary: agriculture in the movie Home

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds