എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന സൃഷ്ടിയാണ് സുരങ്ക കിണറുകൾ. മനോഹരമായ കലാസൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന ഈ സുരങ്ക കിണറുകൾ കാസർഗോഡ് ജില്ലയുടെ ജലസ്രോതസ്സ് ആണ്. ദക്ഷിണ കർണാടകം ഉൾപ്പെടെയുള്ള മേഖലയിൽ ഇത്തരം നിർമാണ രീതി ആദ്യമായി പരിചയപ്പെടുത്തിയത് അറബികൾ ആണെന്ന് കരുതപ്പെടുന്നു.
എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന സൃഷ്ടിയാണ് സുരങ്ക കിണറുകൾ. മനോഹരമായ കലാസൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന ഈ സുരങ്ക കിണറുകൾ കാസർഗോഡ് ജില്ലയുടെ ജലസ്രോതസ്സ് ആണ്. ദക്ഷിണ കർണാടകം ഉൾപ്പെടെയുള്ള മേഖലയിൽ ഇത്തരം നിർമാണ രീതി ആദ്യമായി പരിചയപ്പെടുത്തിയത് അറബികൾ ആണെന്ന് കരുതപ്പെടുന്നു. ഭൂമിക്കടിയിൽ നീളമേറിയ തുരങ്കം നിർമിച്ച് ഭൂഗർഭ ജലത്തെ പുറത്തേക്ക് എത്തിക്കുന്ന രീതിയാണിത്. ഈ ജലം ഉപയോഗിച്ച് ഇവിടുത്തുകാർ വീട്ടാവശ്യങ്ങളും കൃഷി ആവശ്യങ്ങളും നിറവേറ്റുന്നു.
കാസർകോട്, ദക്ഷിണ കന്നട ഭാഗങ്ങളിൽ ഇത്തരത്തിൽ മൂവായിരത്തിലധികം സുരങ്ക കിണറുകൾ നിലനിൽക്കുന്നുണ്ട്. കഷ്ടിച്ച് ഒരാളുടെ ഉയരവും വീതിയും മാത്രമുള്ള ഈ തുരങ്കങ്ങൾ നിർമ്മിക്കുന്ന തൊഴിലാളികളുടെ പ്രയത്നം അഭിനന്ദനാർഹമാണ്. തുരങ്കം നിർമിച്ച് ഭൂമിക്ക് ഉള്ളിലേക്ക് നടക്കുന്തോറും പ്രകാശലഭ്യത കുറഞ്ഞുവരുന്നു.
അതുകൊണ്ടുതന്നെ വലിപ്പമുള്ള മെഴുകുതിരികൾ കത്തിച്ച് തുരങ്കത്തിന്റെ ഭിത്തിയിൽ കുത്തി നിർത്തിയാണ് ഓരോരുത്തരും തുരങ്ക നിർമാണം പൂർത്തീകരിക്കുന്നത്. ചില പ്രത്യേക തരം ചെടികളുടെ സാന്നിധ്യവും, ചെരിവുള്ള പ്രദേശവുമാണ് ജലലഭ്യത നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതെന്ന് ഇവിടത്തുകാർ പറയുന്നു.
ജലദൗർലഭ്യം ഉള്ള പ്രദേശങ്ങളിൽ വെള്ളം കണ്ടെത്താനുള്ള ഏറ്റവും മികച്ച പരിഹാരമാർഗമാണ് സുരങ്ക കിണറുകൾ.
Tunnel wells are a creation that amazes everyone. These tunnel wells, which can be described as beautiful works of art, are the water source of the Kasaragod district.
ഊറ്റിയെടുക്കുന്ന കുഴൽക്കിണറുകളെക്കാൾ എത്രയോ മെച്ചപ്പെട്ട സംവിധാനമാണിത്. ഇത്തരത്തിൽ സുസ്ഥിരവും, പരമ്പരാഗതവുമായ രീതികൾ ജലദൗർലഭ്യം നേരിടുന്ന ഇടങ്ങളിലെല്ലാം കൊണ്ടുവരാനുള്ള നടപടികളാണ് നമ്മുടെ സർക്കാർ തലങ്ങളിൽ നിന്ന് ഉണ്ടാകേണ്ടത്.
English Summary: Amazing creations suranga wells
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments