Features
ആഞ്ഞിലി വൃക്ഷ രാജാവ്
കണ്ണെത്താ ഉയരത്തിൽ വളര്ന്നു നിൽക്കുന്ന ആഞ്ഞിലിമരവും. ചക്കയുടെ മിനിയേച്ചർ രുചികുടുക്കകളായ ആഞ്ഞിലിച്ചക്കയുടെ രുചിയും പലർക്കും ഗൃഹാതുരത്വം നൽകുന്ന ഓർമയാണ്. ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്ന് അന്യമായികൊണ്ടിരിക്കുന്ന ആഞ്ഞിലിമരത്തെ ഒന്ന് പരിചയപ്പെടാം. കൊടും തണുപ്പും വരള്‍ച്ചയും സഹിക്കാന്‍ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി, അയണി, അയിണി അഥവാ അയിനിപ്പിലാവ് എന്നീപേരുകളിൽ ഇത് അറിയപെടാറുണ്ട്. ഇതിന്റെ രുചികരമായ ഫലം ആഞ്ഞിലിച്ചക്ക, അയണിച്ചക്ക, അയിനിചക്ക, ഐനിച്ചക്ക, എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
കേരളത്തിൽ ഏതു കാലാവസ്ഥയിലും കാണപ്പെടുന്ന ഈ വൃക്ഷം നാല്പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റര്‍ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈര്‍പ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത് വേല്ക്കാലങ്ങളിൽ സാധാരണ ചക്ക ഉണ്ടാകുന്ന സമയത്തു ആയിരി ചക്കയും ഉണ്ടാകും എന്നാൽ വളരെ ഉയരത്തിൽ വളരുന്ന ഇതിന്റെ ഫലം ലഭിക്കുക എന്നത് വളരെ ശ്രമകരമാണ് . ആഞ്ഞിലി വളർത്തുന്നതിന്റെ പ്രധാന ഉദ്ദേശം തടിയുടെ ആവശ്യത്തിനാണ് . ആഞ്ഞിലിത്തടി വളരെ നീളത്തില്‍ വളവില്ലാതെ വളരുന്നതിനാല്‍ മരപ്പണിക്കും പ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിര്‍മ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തില്‍ കിടന്നാല്‍ കേടുവരില്ല. ചിതല്‍ എളുപ്പം തിന്നുകയുമില്ല എന്ന സവിശേഷത വീടുപണിയ്ക്കും മറ്റാവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്.

English Summary: anjili maram or wild jack
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments