<
Features

"നല്ല കർഷകൻ " അഗ്രി സ്റ്റാർട്ടപ്പുമായി കർഷകർക്ക് വിപണി കണ്ടെത്തുന്ന അരുൺ ജോസിനെ പരിചയപ്പെടാം

നല്ല ക്വാളിറ്റി സാധനങ്ങൾ കുറച്ചു കൂടിയ വിലയിൽ ആണെങ്കിൽ പോലും വാങ്ങാൻ ആളുകൾ റെഡിയാണ്.
നല്ല ക്വാളിറ്റി സാധനങ്ങൾ കുറച്ചു കൂടിയ വിലയിൽ ആണെങ്കിൽ പോലും വാങ്ങാൻ ആളുകൾ റെഡിയാണ്.

എറണാകുളം :"നല്ല കർഷകൻ "എന്ന സ്റ്റാർട്ട് സംരംഭം ആരംഭിച്ച് അതിലൂടെ നിരവധി കർഷകർക്ക് വിപണന സാധ്യത കണ്ടെത്തിയിരിക്കുകയാണ് ഈ അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്ങിൽ ബിടെക്ക് ബിരുദ ധാരിയായ അരുൺ ജോസ് . കണ്ണൂർ സ്വദേശിയായ ഇദ്ദേഹം ഭാര്യ ചിന്നു ആന്റണിക്കും (മിൽമയിലെ ഓഫീസർ ) മൂന്നു മക്കൾക്കുമൊപ്പം എറണാകുളം കളമശ്ശേരിയിലാണ് ഇപ്പോൾ താമസിക്കുന്നത്.

നല്ല കർഷകൻ എന്ന സംരംഭം വിവിധ കർഷകരിൽ നിന്ന് ജൈവ ഉല്പന്നങ്ങൾ സംഭരിച്ചു ലുലു മാൾ പോലുള്ള വിപണികൾ കണ്ടെത്തി വിറ്റഴിക്കുന്നു. അത് വഴി നിരവധി കർഷകർക്ക് വിപണന സൗകര്യം ലഭ്യമാക്കുക എന്ന സൗകര്യം കൂടി ഉണ്ട്.

അദ്ദേഹം പറയുന്നത് വിപണി ധാരാളമുണ്ട്. എന്നാൽ ധൈര്യമായി കഴിക്കാവുന്ന ഉത്പന്നങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാൻ കഴിയുന്നില്ല എന്നാണ്. വയനാട്ടിൽ നിന്ന് പോലും കർഷകർ അരുണിനെ തേടിയെത്തുകയും അവർ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും നല്ല കർഷകൻ എന്ന ബ്രാൻഡിൽ വിറ്റഴിക്കുകയുമാണ് ചെയ്യുന്നത് .

ഈ കോവിഡ് കാലത്ത് കൂടുതലും ഹോം ഡലിവറിയാണ് ചെയ്തത്. വളരെ വിജയമായിരുന്നു ആ പദ്ധതി. അതിനാൽ ഇനി കൂടുതലായി ഹോം ഡലിവറിയാണ് പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. ഈഡൻ അഗ്രോ എന്ന ബ്രാൻഡും അരുണിന്റെതായി ഉണ്ട്. ഈ രണ്ടു ബ്രാൻഡിലും അരുൺജോസ് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട് . കൂടുതലായും മാങ്ങയാണ് വിശ്വസിക്കാവുന്ന തരത്തിൽ പഴുപ്പിച്ച് ബ്രാൻഡിൽ വിൽക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന മാങ്ങ വിശ്വാസത്തോടെ കഴിക്കാൻ കഴിയില്ല എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ഈഡൻ അഗ്രോ ബ്രാൻഡിൽ വരുന്ന മാങ്ങാ ഏതൊരു കൊച്ചു കുട്ടിക്ക് പോലും കഴിക്കാം എന്ന് അരുൺ ജോസ് പറയുന്നു.

തങ്ങളുടെ അനുഭവത്തിൽ നിന്നും അരുൺ ജോസിന് പറയാനുള്ള ഒരു കാര്യം നല്ല ക്വാളിറ്റി സാധനങ്ങൾ കുറച്ചു കൂടിയ വിലയിൽ ആണെങ്കിൽ പോലും വാങ്ങാൻ ആളുകൾ റെഡിയാണ്. എന്നാൽ അവർക്കാവശ്യമുള്ളത്ര സാധനങ്ങൾ എത്തിക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം.നിലവിൽ കേരളത്തിലെ എല്ലാ മെട്രോനഗരങ്ങളിലും ക്വാളിറ്റി സാധനങ്ങൾ എത്തിക്കുന്നുണ്ട്. അത് വിറ്റു പോകുന്നുമുണ്ട്. പലപ്പോഴും ആവശ്യമുള്ളത്ര ക്വാളിറ്റി സാധനങ്ങൾ കിട്ടുന്നില്ല.

ഈഡൻ അഗ്രോയ്ക്കു നിലവിലെ കൂടിയ അളവിൽ ചീര, പാലക് പോലുള്ള ഇലവർഗങ്ങൾ ആവശ്യമുണ്ട്.അരുൺ ജോസിന്റെ നെറ്റ് വർക്കിൽ ഉള്ള കർഷകരുടെ കയ്യിൽ അത്രയ്ക്ക് ഉത്പന്നങ്ങൾ ലഭിക്കുന്നില്ല എന്ന് മാത്രമല്ല കൂടുതലും വയനാട് പോലുള്ള ദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്നവയായതിനാൽ എറണാകുളത്ത് എത്തുമ്പോഴേക്കും അവയുടെ ഫ്രഷ്‌നെസ്സ് നഷ്ട്ടപെടാൻ സാധ്യതയുള്ളതിനാൽ അടുത്തുള്ള പ്രദേശങ്ങളിൽ നിന്നും സെർട്ടിഫൈഡ് ജൈവ രീതിയിൽ കൃഷി ചെയ്യുന്ന കർഷകരെ തേടുകയാണ് അരുൺ ജോസിന്റെ "നല്ല കർഷകൻ". ഒരു നിബന്ധന മാത്രമേ ഉള്ളൂ ഓർഗാനിക് സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. മല്ലിയില, പുതിനയില പോലുള്ളവയ്ക്ക് നല്ല മാർക്കറ്റ് ആണുള്ളത്. ഇവ കൃഷി ചെയ്യുന്ന സർട്ടിഫൈഡ് കർഷകർക്ക് അരുൺ ജോസിനെ വിളിക്കാം.9400412512

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മായമില്ലാത്ത മത്സ്യവുമായി ഇലവുംതിട്ടയിലുo ഓമല്ലൂരിലും മത്സ്യഫെഡ് ഫിഷ്മാര്‍ട്ട് ആരംഭിച്ചു


English Summary: Arun Jose, who finds a market with the "good farmer" agri startup

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds