Features

പുതുക്കാടുകാരുടെ "രുചി" വിഭവം ചക്ക വരട്ടിയുമായി അശോകൻ ഫാർമേർ ദി ബ്രാൻഡിൽ

Ruchi chakka varatti pack cover
Ruchi chakka varatti pack

കൃഷി ജാഗരൺ കാർഷിക മാസിക എല്ലാ ഞായറാഴ്ചയും രാവിലെ 11 മണിക്ക് എല്ലാ സംസ്ഥാനങ്ങളിലെയും facebook പേജിൽ ചെയ്യാറുള്ള live വീഡിയോ യിലൂടെ  ഉത്പന്നങ്ങളുടെ brand name പരിചയപ്പെടുത്താനുള്ള  .അവസരം ഉണ്ട്. ഇന്ന് krishijagran kerala യുടെ facebook പേജിലൂടെ അവസരം ലഭിച്ചത് തൃശൂർ  ജില്ലയിലെ പുതുക്കാട് സ്വദേശിയായ അശോകനാണ്. ചക്ക ഉത്പന്നങ്ങൾ കഴിഞ്ഞ 5 വർഷമായി ഉണ്ടാക്കി വില്പന നടത്തുന്ന അദ്ദേഹം തന്റെ കാർഷിക പ്രവർത്തനങ്ങൾ പുറം ലോകത്തെ അറിയിക്കാൻ കിട്ടിയ അവസരമായാണ് ഈ live programme നെ കണ്ടത്. ഒരു പുതുമാധ്യമത്തിലൂടെ ആദ്യമായി ഇത്തരം കാര്യനഗൽ ചെയ്യുന്നതിൽ ഒരു മടി തോന്നിയെങ്കിലും പിന്നീട് അദ്ദേഹം തന്റെ സ്വതസിദ്ധമായ രീതിയിൽ ചക്ക വിഭവങ്ങളെ കുറിച്ച് വിശദീകരിച്ചു. 

ചക്ക സീസൺ ആകുമ്പോൾ  തൃശൂർ ജില്ലയിലെ പുതുക്കാട് സ്വദേശിയായ ഇദ്ദേഹം ചക്ക വെറുതേ കളയാറില്ല. ചക്കയുടെ മൂല്യവർദ്ധിത ഉല്പന്നം ഉണ്ടാക്കി വില്കുകയാണ് ചെയ്യുക.ചക്ക വരട്ടിയെടുത്ത്  അത് ബോട്ടിൽ ചെയ്ത് വില്ക്കുകയാണ്. 'രുചി " എന്ന ബ്രാന്റ് ആണ് അശോകൻ നല്കിയിരിക്കുന്നത്.

മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള ചക്ക സീസണിൽ കിട്ടുന്നത്ര ചക്ക ശേഖരിച്ച് വരട്ടി വയ്ക്കും. 

 

ചക്ക വരട്ടി ഉണ്ടാക്കുന്നതിന്റെ  രുചിക്കൂട്ട് ഇതാണ്.

നല്ല പഴുത്ത ചക്കയുടെ കുരു കളഞ്ഞെടുത്ത് പുഴുങ്ങിയെടുക്കും . പിന്നീട് അത് മിക്സിയിൽ അടിച്ചെടുക്കും. ഒരു കിലോ ചക്കയ്ക്ക് 300 ഗ്രാം ശർക്കര ചേർത്ത് ഒപ്പം 20 ഗ്രാം നെയ്യും ജീരകവും ചുക്കും ഏലയ്ക്കയും ചേർത്ത് 

 ചൂടായ ഉരുളിയിൽ 4 മുതൽ 5 മണിക്കൂർ വരെ വേവിച്ച് ചക്കയിലെ ജലാംശം വറ്റിക്കും. ചൂടാറി കഴിയുമ്പോൾ 400gm 700gm ടിന്നുകളിലാക്കി വയ്ക്കും. ഇത് 6 മാസം വരെ കേടുകൂടാതെ ഇരിക്കും. ഫ്രിഡ്ജിൽ വച്ചാൽ അതിൽ കൂടുതൽ കാലം സൂക്ഷിക്കാൻ കഴിയും. ശർക്കര, നെയ്യ്, ചുക്ക്, ജീരകം, ഏലയ്ക്കാ ഈ 5 കൂട്ടമല്ലാതെ മറ്റൊന്നും ചേർക്കുന്നില്ല.

 

TG Ashokan and family
TG Ashokan, wife Priya, Mother Madhavi

പരമ്പരാഗതമായി വീടുകളിൽ ചെയ്യുന്ന രീതിയാണ്. അത് അശോകനും ഭാര്യ പ്രിയയും അമ്മ 86 വയസ്സുള്ള മാധവിയും ചേർന്നാണ് എല്ലാം ചെയ്യുന്നത്. . കൂടാതെ അശോകന്റെ 2 ആൺമക്കളും വീട്ടിലുള്ളപ്പോൾ ഒപ്പം ചേരും. ഈ കോവിഡ് കാലത്ത് എല്ലാവരും വീട്ടിൽത്തന്നെ ഉണ്ട് എന്നത് ജോലി എളുപ്പമാക്കി.                                                                                                                                                        

അതിനൊപ്പം പച്ചചക്ക യുടെ ചുള മുറിച്ച് ഉണക്കി സൂക്ഷിക്കും. അതിനായി ഒരു ചെറിയ ഡ്രയർ വാങ്ങി. അത് പണികൾ എളുപ്പമാക്കി. സാധാരണ വെയിലത്ത് ഇട്ട് ഉണക്കിയാൽ ഒറ്റദിവസം കൊണ്ട് ഉണക്ക് പൂർണ്ണമാവില്ല. പൂർണ്ണമാകാതിരുന്നാൽ ചക്കയിൽ ഫംഗസ് ബാധയുണ്ടാകും. വിൽക്കാനാവില്ല. അതിനാലാണ് ഡ്രയർ വാങ്ങിയത്. 65 °C ചൂടിൽ സെറ്റ് ചെയ്ത ഡ്രയറിൽ ഉണക്കിയ ചക്ക പായ്ക്ക് ചെയ്ത് വിൽക്കുന്നുണ്ട്. ഒരുപാട് പേർക്കൊന്നും ഇതിനെക്കുറിച്ചറിയില്ല. പരമ്പരാഗതമായി നെൽകൃഷി ചെയ്ത് അരിയാക്കി വില്കുന്നതിനാൽ  ചക്കയുടെ ഉല്പന്നങ്ങൾക്ക് വലിയ രീതിയിലുള്ള ബിസിനസ് ആയി ചെയ്യുന്നില്ല. അരി വാങ്ങുന്ന ആൾക്കാർക്ക് തന്നെ ചക്കയും കൊടുക്കും. കൂടാതെ ഒന്ന് രണ്ട് കടകളിൽ സ്ഥിരമായി ചക്ക വരട്ടി കൊടുക്കുന്നുണ്ട്. എങ്കിലും കൂടുതൽ ആവശ്യക്കാർ ഉണ്ടെങ്കിൽ കൂടുതൽ ഉണ്ടാക്കാനാണ് തീരുമാനം. 

 

Farmer  The Brand പ്രോഗ്രാം നു ശേഷം അശോകന് നിരവധി ഫോൺ വിളികൾ ലഭിച്ചു. ഒരു പ്രേക്ഷകൻ  റബര് തോട്ടത്തിലെ മരങ്ങൾ വെട്ടിയിട്ടു  പ്ലാവ് തോട്ടം ഉണ്ടാക്കുന്നതിനെ ക്കുറിച്ചു അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞു. ധൈര്യമായി പ്ലാവ് വച്ചോളു എന്നാണ് താൻ മറുപടി കൊടുത്ത് എന്നാണു അശോകൻ പറഞ്ഞത്. കൂടാതെ രണ്ടു ദിവസം മുൻപ് ചെയ്ത demo video കൃഷിജാഗ്രൻ പേജിൽ കണ്ട കണ്ണൂർ നിന്നുള്ള ഒരു പ്രേക്ഷകൻ  അദ്ദേഹത്തോട് പറഞ്ഞത്  ഉണങ്ങിയ മുഴുവൻ ചക്കയും അവർ എടുത്തോളാം എന്നാണ്. എന്നാൽ തന്റെ കയ്യിൽ അത്രയും സ്റ്റോക്ക് ഇല്ലെന്നും സീസൺ കഴിയാറായി എന്നുമാണ് മറുപടി കൊടുത്ത്. മാത്രമല്ല തന്റെ മറ്റു കൃഷികളായ  നെൽകൃഷി ചെയ്ത് അരിയാക്കി വില്കുന്നതും  തേനീച്ച വളർതുന്നതും ഒക്കെയായി മറ്റൊരിക്കൽ ഫേസ്ബുക്കിൽ വരാം എന്നാണ്  കൃഷിജാഗ്രൻ ഫോണിൽ വിളിച്ചു അശോകൻ പറഞ്ഞത്.  

preparing chakka varatti
preparing chakka pulp

കൃഷി ജാഗരൺ ന്റെ Farmer  The Brand എന്ന പ്രോഗ്രാംന്റെ ഉദ്ദേശം തന്നെ ഇതാണ്. നാടിന്റെ വിവിധ കോണുകളിൽ ഇതുപോലെ നിരവധി കർഷകർ തങ്ങൾ കൃഷി ചെയ്തുണ്ടാക്കുന്ന ഉല്പന്നങ്ങൾ brand ചെയ്‌തു വിൽക്കുന്നുണ്ട്. ആരും അറിയാതെ നടക്കുന്ന ഈ വ്യത്യസ്ത നാടൻ ഉത്പന്നങ്ങളെക്കുറിച്ചു ലോകം മുഴുവൻ അറിയുന്നതിൽ ഞങ്ങളും സന്തുഷ്ടരാണ്. 

വീണ്ടും അടുത്ത ഞായറാഴ്ച മറ്റൊരു Farmer  The Brandമായി കാണാം, എല്ലാവർക്കും നന്ദി, തുടർന്നും ഞങ്ങളെയും അതുവഴി കർഷകരെയും പ്രോത്സാഹിപ്പിക്കുക.

അശോകന്റെ ഫോൺ നമ്പർ 9747217366

വീഡിയോ കാണാം    https://www.facebook.com/watch/?v=2802318179878583

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സതീഷിന്റെ വീട്ടിലെ കൃഷി പാഠം.


English Summary: Ashokan Farmer at The Brand

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds