1. News

ബാലചന്ദ്രവൻറെ കൂവകൃഷി

14 ജൂൺ ഞായറാഴ്ച 11 മണിക്ക് കൃഷിജാഗരൺ Farmer the Brand പരിപാടിയിൽ ജൈവകർഷകനായ ശ്രീ ബാലചന്ദ്രൻ തൻറെ ജൈവകൃഷിയെ കുറിച്ചും മൂല്യവർധിത ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുന്നു. Sunday 14 June at 11 pm In the Krishi Jagran Farmer the Brand programme, the organic farmer Shri Balachandran introduces his organic farming and value added products

Arun T

14 ജൂൺ  ഞായറാഴ്ച 11 മണിക്ക്

കൃഷിജാഗരൺ Farmer the Brand പരിപാടിയിൽ ജൈവകർഷകനായ ശ്രീ ബാലചന്ദ്രൻ തൻറെ ജൈവകൃഷിയെ കുറിച്ചും മൂല്യവർധിത ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുന്നു.

Sunday 14 June at 11 pm

In the Krishi Jagran Farmer the Brand programme, the organic farmer Shri Balachandran introduces his organic farming and value added products

അദ്ദേഹത്തെയും അദ്ദേഹത്തിൻറെ കൃഷി രീതികളെയും നമുക്കിവിടെ പരിചയപ്പെടാം

പഴമയെ അംഗീകരിക്കുകയും പുതുമയെ സ്വീകരിക്കുകയും ഇവയെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്ന  ചുരുക്കം ചിലർ കർഷകരിൽ ഒരാളാണ് കൊട്ടാരക്കര കൃഷിമിത്ര ബാലചന്ദ്രൻ . അദ്ദേഹത്തിൻറെ കാർഷിക പരീക്ഷണങ്ങൾ ശാസ്ത്രഞരെയും  യൂണിവേഴ്സിറ്റിയിലെ  സാങ്കേതിക വിദഗ്ധരെ പോലും  അത്ഭുതപ്പെടുത്തിയിട്ടുണ്ട്.  ഇതുപോലെ തൻറെതായ  കൃഷിരീതിയിലൂടെ കൂവകൃഷിയിൽ  മികച്ച വിളവും വരുമാനവും ഉണ്ടാക്കി സാധാരണ കർഷകർക്ക് വിസ്മയമായി  മാറിയിരിക്കുന്നു അദ്ദേഹം .

Kottarakkara Krishamitra Balachandran is one of the few farmers who accept the old age, accepts the freshness and puts them into practice in life. His agricultural experiments have surprised scientists and even the university's technicians.  He has thus made good crops and income in the cultivation of cows through his own farming system and has become a marvel for the common farmers.

പച്ചപ്പിന്റെ  വർണ്ണമഴ എന്ന് മഹാകവി ആലപിക്കുന്നത് പോലെ അദ്ദേഹത്തിന്റെ  കൃഷിയിടത്തിൽ കൂവച്ചെടികൾ തലയുയർത്തി ഇളംകാറ്റിൽ ചാഞ്ചാടി നിൽക്കുന്നത് കാണാൻ അതിമനോഹരമാണ്.

ഏകദേശം ഒരു ഏക്കർ ഭൂമിയിൽ ഒരാൾ പൊക്കത്തിലോ   അതിനപ്പുറമോ കൂവ വളർന്നു  നിൽക്കുന്നത്  ഏവർക്കും കണ്ണിന് കുളിർമ്മയേകുന്ന  കാഴ്ചയാണ്. മണ്ണറിഞ്ഞു   കൃഷിയിറക്കുന്ന ബാലചന്ദ്രന്റെ  കൃഷിയിടത്തിലെ മണ്ണിൻറെ വളക്കൂറ് ആണ് ഇതിലൂടെ ഏവർക്കും കാണിച്ചുതരുന്നത്.   സാധാരണ ജൈവവളങ്ങളും കൂട്ടുകളും ആണ് ഉപയോഗിക്കുന്നത്. ചിട്ടയായ  കൃത്യതയാർന്ന  ശാസ്ത്രീയ രീതിയിലുള്ള പരിപാലനമാണ് കൂവകൃഷിയിൽ  മികച്ച വിളവ്  ലഭിക്കാൻ  കാരണമെന്ന്  ബാലചന്ദ്രൻ  സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ അന്തരീക്ഷ ഊഷ്മാവും  മഴയുടെ തോതും  കൂവകൃഷിക്ക്  അനുകൂലമാണ്.

ഒരേ മണ്ണിൽ തുടർച്ചയായി  ഒരേ വിള  തന്നെ കൃഷി ചെയ്യാതെ വൈവിധ്യമാർന്ന വിളകൾ മാറിമാറി ചെയ്യുന്നതാണ്  മികച്ച ഉത്പാദനം ഉണ്ടാവാൻ കാരണം അന്ന് അദ്ദേഹം വ്യക്തമാക്കുന്നു .

 കൃഷി രീതി

ഏപ്രിൽ മെയ് മാസങ്ങളിലാണ് കൃഷിയുടെ സമയം. വിത്ത് ഇടുന്നതിനു മുമ്പായി മണ്ണ് വളരെ നന്നായി കിളച്ചു ഉഴുത് തയ്യാറാക്കുന്നു. ഓരോ വാരങ്ങൾക്കും രണ്ട് മീറ്റർ വീതിയും 15 സെന്റീമീറ്റർ ഉയരവും ആണ്  നൽകിയിരിക്കുന്നത്. നടീൽ അകലം -30 സെൻറീമീറ്റർ,  വരികൾ തമ്മിൽ 45 സെന്റീമീറ്റർ ആണ് നൽകുന്നത്   ഇവയുടെ വളർച്ച കാലം 240  ദിവസമാണ്.

മൊത്തം കൃഷിയിടത്തെ   രണ്ടു ഭാഗങ്ങളായി തിരിച്ച് ആണ് കൂവകൃഷി ചെയ്യുന്നത്. മൂന്ന് ഇഞ്ച് അകലത്തിലും ഒന്നര ഇഞ്ച്  താഴ്ചയിലും ആണ് വിത്തു നടുന്നത് . അതിനുമുമ്പായി അടിവളമായി ചാണകം , കോഴിക്കാഷ്ടം ,ചപ്പുചവർ  എന്നിവ  ഇടാറുണ്ട്.

10  സെൻറീമീറ്റർ മുതൽ 15  സെൻറീമീറ്റർ വരെ നീളവും  20  ഗ്രാം മുതൽ 30  ഗ്രാം വരെ തൂക്കമുള്ള ചെറുകഷണങ്ങളായി ആണ് നടീൽവസ്തു തയ്യാറാക്കുന്നത്.  ഓരോ കക്ഷണത്തിലും രണ്ട് മുതൽ നാലു മുകുളങ്ങൾ ഉണ്ടായിരിക്കും.

വിത്തു നട്ടു ഒരു മാസം കൊണ്ട് തൈ മുളയ്ക്കുന്നു .  വളർച്ചയ്ക്കനുസരിച്ച്  2, 3 പ്രാവശ്യം ഇരുവശത്തുനിന്നും മണ്ണ് കയറ്റി ഇടാറുണ്ട് ഏകദേശം 8  മാസം കൊണ്ട് വിളവ്  എടുക്കും,

ഒരു ചെടിയിൽ നിന്ന് അരക്കിലോ മുതൽ ഒരു കിലോ വരെ ലഭിക്കാറുണ്ട് . ഇവിടെ ഒരേക്കറിൽ നിന്ന് ഏകദേശം 8 ടൺ വരെ കൂവ  ലഭിക്കാൻ സാധ്യതയുണ്ട്.

അദ്ദേഹത്തിൻറെ  കൊട്ടാരക്കരയിലെ സ്വന്തം ജൈവ വിപണനകേന്ദ്രമായ  കൃഷിമിത്രയിൽ   കൂടി ആണ് ഇതിന്റെ വിപണനം.ആകെ  ഉള്ളതിൽ  നിന്ന്  നാല് ടൺ കൂവ കൂവപ്പൊടിക്കായായും ബാക്കി വരുന്നത്  കൂവക്കിഴങായും  വിൽക്കാനാണ് ലക്ഷ്യമിടുന്നത്  . 4  ടൺ  കൂവയിൽ നിന്ന്  ഏഴ് ശതമാനം കൂവപൊടിയേ  കിട്ടാറുള്ളൂ അതായത് 280 കിലോ  . അതിനാൽ ഒരു കിലോ പൊടിക്ക് ഏകദേശം  1600 രൂപ വരാറുണ്ട്.  കൂവക്കിഴങ്  ഏകദേശം കിലോയ്ക്ക് 60 രൂപ മുതൽ 100 രൂപ വരെ വിൽക്കാം. അദ്ദേഹത്തിൻറെ കൃഷിയിടത്തിൽ നിന്ന് വിളവെടുത്ത കൂവ  എന്തുവിലകൊടുത്തും വാങ്ങിക്കാൻ സാധാരണക്കാരൻ മുതൽ സമൂഹത്തിലെ സമ്പന്നർ വരെ തിരക്കാണ്.

അദ്ദേഹത്തിൻറെ മേൽനോട്ടത്തിൽ ആണ് കൂവക്കിഴങ്ങ് പൊടിയായി സംസ്കരിച്ചിരിക്കുന്നത്. അതിനാൽ  മറ്റു വിപണന കേന്ദ്രങ്ങളിൽ നിന്നും ഉള്ളതിനേക്കാൾ വിശ്വാസ്യത ഇവിടുത്തെ കൂവപൊടിക്ക്  കിട്ടുന്നു. കാലാകാലങ്ങളായി കൃഷിമിത്ര യിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് മുതൽക്കൂട്ട് ആണ് ഇപ്പോൾ അദ്ദേഹത്തിന്റെ കൂവക്കൃഷി. . ഇതാണ് അദ്ദേഹത്തിൻറെ വിജയവും. തൻറെ ഉപഭോക്താക്കൾക്ക് മികച്ച ജൈവ ഉൽപ്പന്നങ്ങൾ നൽകാൻ എന്തു ത്യാഗം സഹിച്ചും കാലാവസ്ഥ വ്യതിയാനങ്ങളിലും  മടുക്കാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന  അദ്ദേഹം  കേരളത്തിലെ ഏതൊരു ജൈവകർഷകനും  ഒരു ഉത്തമ മാതൃകയാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഈ മാസം 16 മുതൽ 19 വരെ എറണാകുളത്തെ വിവിധ താലൂക്കുകളില്‍ മോക്ക്ഡ്രില്‍

English Summary: Koova farming of balachandran

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds