ചുറ്റുവട്ടം ഹരിതാഭമാക്കി അഷ്‌റഫ്
കൈവശസ്ഥലം എത്രയുമാകട്ടെ അത് ഒട്ടും പാഴാക്കാതെ ഉപയോഗപ്പെടുത്തുകയാണ് ഒരു മികച്ച കര്‍ഷകന്‍ ചെയ്യുന്നത്. കോഴിക്കോട് കൂടരഞ്ഞിയിലെ കേബിള്‍ ടി വി ഓപ്പറേറ്ററായ കപ്പോടത്ത് അഷ്‌റഫ് എന്ന യുവാവ് തന്റേതായ രീതികളില്‍ കൈവശസ്ഥലം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി വീടുള്‍പ്പെടുന്ന പത്തുസെന്റില്‍ ക്യഷി വിസ്മയമൊരുക്കുന്നു. ക്യഷിയെ സ്‌നേഹിക്കുന്ന ക്യഷിയുടെ പുതുരീതികള്‍ പരീക്ഷിക്കുന്ന യുവകര്‍ഷകനാണ് ഇദ്ദേഹം. അറിവുകള്‍ തേടി അത് കണ്ടെത്തി പ്രയോഗിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഈ യുവാവ്. അക്വാപോണിക്‌സ്, മഴമറക്ക്യഷി, തിരിനനക്ക്യഷി, തുള്ളിനനക്ക്യഷി എന്നിവയിലൂടെ തന്റെ ചുറ്റുവട്ടം ഹരിതാഭമാക്കുന്നു. ഒപ്പം അടുക്കളമാലിന്യം കമ്പോസ്റ്റാക്കി മാറ്റാനുള്ള ഇരട്ടടാങ്കോട് കൂടിയ ബയോഗ്യാസ് സംവിധാനവും കോഴിമുട്ട വിരിയിക്കുന്ന ഇന്‍കുബേറ്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മട്ടുപ്പാവിലെ ക്യഷി
അയല്‍ പക്കത്തെ പച്ചക്കറിക്ക്യഷി കണ്ടപ്പോള്‍ തോന്നിയ ആശയമാണ് മട്ടുപ്പാവ് ക്യഷി. അങ്ങനെ ആരംഭിച്ച പച്ചക്കറിക്ക്യഷി ഇപ്പോള്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്നു. പയര്‍, പാവല്‍, വെണ്ട, വഴുതന, തക്കാളി, ചീര, മുളക്, ചുരക്ക, കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങി വിവിധയിനം പച്ചക്കറികള്‍ നൂറ്റമ്പത് ഗ്രോബാഗുകളില്‍ ക്യഷി ചെയ്യുന്നു. അന്‍പതോളം തേനീച്ചപ്പെട്ടികള്‍ വീടിനു ചുറ്റും അടുത്ത പറമ്പിലും സ്ഥാപിച്ചിട്ടുണ്ട്. പച്ചക്കറികളില്‍ പരാഗണം നന്നായി നടക്കാനും നല്ല വിളവ് ലഭിക്കാനും ഇത് കാരണമാകുന്നു. ദിവസവും രാവിലെ പച്ചക്കറിക്ക്യഷി പരിപാലനത്തിന്‌സമയം കണ്ടെത്തുന്ന ഈ യുവാവ് ജൈവവളങ്ങളാണ് ക്യഷിയ്ക്ക് ഉപയോഗിക്കുന്നത്. ഒരിക്കല്‍ വയലില്‍ നിന്നു ചെളി കൊണ്ടുവന്ന് മട്ടുപ്പാവില്‍ നെല്‍ക്ക്യഷി ചെയ്ത് വിസ്മയിപ്പിച്ചിട്ടുണ്ട് അഷറഫ്.
തിരിനന വിജയം
ക്യഷി ആരംഭകാലത്ത് ഗ്രോബാഗിലെ പച്ചക്കറികള്‍ നേരിട്ട് നനയ്ക്കുന്ന രീതിയായിരുന്നു. പിന്നീട് തുള്ളിനന സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കി അത് പ്രയോഗിച്ചു. ഇപ്പോള്‍ ഏറ്റവും പുതിയ തിരിനന കഴിഞ്ഞ മൂന്ന് വര്‍ഷമായി ചെയ്യുന്നു. തിരിനന ഏറ്റവും വിജയകരമാണെന്ന് രീതിയാണെന്നാണ് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഗ്രോബാഗില്‍ തുള്ളി നന ചെയ്യുമ്പോള്‍ ജലനഷ്ടം ഉണ്ടാവാറുണ്ടെന്നും തിരിനനയില്‍ യാതൊരു നഷ്ടവുമില്ലെന്നും അഷ്‌റഫ്.
അക്വാപോണിക്‌സിലേക്ക്
ക്യഷി വകുപ്പിന്റെ പരിശീലന പരിപാടികളില്‍ നിന്നാണ് അക്വാപോണിക്‌സ് എന്ന ആശയം ഈ യുവാവിന്റെ മനസ്സില്‍ കയറിപ്പറ്റിയത്. കൊടുവള്ളി ബ്ലോക്ക് 'ആത്മ' പദ്ധതിയുടെ മുഖാമുഖം പരിപാടിയില്‍ ജലം എങ്ങനെ ലാഭിക്കാം എന്ന ക്ലാസ്സിനോടനുബന്ധിച്ച് ലഭിച്ച പുതിയ അറിവായിരുന്നു അക്വാപോണിക്‌സ്. കഴിഞ്ഞ വര്‍ഷം ചെറിയ രൂപത്തില്‍ ചെയ്ത അക്വാപോണിക്‌സ് ഈ വര്‍ഷം കൂടരഞ്ഞി ക്യഷിഭവന്റെ സഹായത്തോടെ വിപുലീകരിച്ചു. ആത്മ പദ്ധതിയില്‍ പ്രദര്‍ശനനത്തോട്ടമായി അക്വാപോണിക്‌സ് സംവിധാനമൊരുക്കി. ഒപ്പം പന്ത്രണ്ട് മാസവും പച്ചക്കറികള്‍ വിളവെടുക്കാന്‍ 60 ച. മീറ്ററില്‍ മഴമറയും ക്യഷിഭവന്റെ സഹായത്തോടെ നിര്‍മ്മിച്ചു. അക്വാപോണിക്‌സില്‍ 15000 ലിറ്റര്‍ ശേഷിയുള്ള കുളം ചണച്ചാക്ക് സിമന്റില്‍ മുക്കി വീടിനു പുറക് വശത്ത് നിര്‍മ്മിച്ച് അതില്‍ കട്‌ല ഇനത്തില്‍ പെട്ട മീനുകളെ വളര്‍ത്തുന്നു.
അക്വാപോണിക്‌സ് മറ്റാരുടേയും സഹായമില്ലാതെയാണ് നിര്‍മ്മിച്ചത്. ചില കര്‍ഷകരുടെ അക്വാപോണിക്‌സ് ക്യഷിയിടം സന്ദര്‍ശിച്ചും ഇന്റര്‍നെറ്റില്‍ പരതിയും വിവരങ്ങള്‍ ശേഖരിച്ച് അത് പ്രാവര്‍ത്തികമാക്കി. കോണ്‍ക്രീറ്റ് ഉപയോഗിച്ച് പച്ചക്കറികള്‍ വളര്‍ത്താനുളള ബെഡ്ഡുകള്‍ നിര്‍മ്മിച്ച് അതിലേക്ക് മെറ്റലിട്ടാണ് ഗ്രോബെഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ വാങ്ങിയ 38 വാട്‌സിന്റെ സോളാര്‍ ബാറ്ററി ഉപയോഗിക്കുന്ന പമ്പ് സെറ്റ് സദാ പ്രവര്‍ത്തിക്കുന്നു. പകല്‍ സോളാറിലും രാത്രി ബാറ്ററിയിലും. കുളത്തില്‍ നിന്നു വരുന്ന വെള്ളം അരിക്കാന്‍ മൂന്ന് ഇരുന്നൂറ് ലിറ്ററിന്റെ ബാരലുകളിലാണ് സംവിധാനമൊരുക്കിയത്. പഴയ മീന്‍ വലയുപയോഗിച്ചുള്ള ഫില്‍റ്ററാണ് ഒരു ബാരലില്‍ രണ്ടാമത്തെ ബാരലില്‍ സ്‌ക്രബ്ബറും മൂന്നാമത്തെ ബാരലില്‍ ബയോബോളും എന്നിങ്ങനെ ഫില്‍റ്റര്‍ സ്വന്തം ആശയത്തില്‍ ഉണ്ടാക്കിയിരിക്കുന്നു. നിലവില്‍ അഞ്ച് ഗ്രോ
സ്വന്ത്ം ഇന്‍കുബേറ്റര്‍
കോഴിമുട്ട ഇന്‍കുബേറ്റര്‍ സംവിധാനത്തിലൂടെ വിരിയിക്കുന്നു. ഇതിന് പഴയ ഫ്രിഡ്ജ് വാങ്ങി അതില്‍ മുട്ട വിരിയിക്കല്‍ സംവിധാനമൊരുക്കിയിരിക്കുന്നു. ഈ ഓട്ടോമാറ്റിക് ഇന്‍കുബേറ്ററിലൂടെ ഒരു സമയം 200 മുട്ട വരെ വിരിയിക്കും. ഇങ്ങനെ വിരിച്ച കോഴികളെ ഇവിടെ വളര്‍ത്തുന്നു.
മാലിന്യം ജൈവവളവും പാചകവാതകവും
അടുക്കള മാലിന്യം ബയോഗ്യാസ് സംവിധാനമൊരുക്കി അതില്‍ നിന്നു ലഭിക്കുന്ന സ്ലറി വളമായി ഉപയോഗിക്കുന്നു. ഇതിനായി ഇരട്ട ടാങ്കോടു കൂടിയ ബയോഗ്യാസ് പ്ലാന്റ് പോര്‍ട്ടബിള്‍ പ്ലാന്റിന്റെ ആക്യതിയില്‍ സിമന്റ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നു. ഒരുദിവസത്തെ വീട്ടാവശ്യത്തിനുള്ള ഗ്യാസ് ഇതില്‍ ലഭിക്കും. ആദ്യടാങ്കില്‍ നിന്ന് സ്ലറിയായി പുറത്തേയ്ക്ക് വരുന്നതില്‍ ദ്രവിക്കാത്ത മാലിന്യം രണ്ടാമത്തെ ടാങ്കില്‍ ദ്രവിപ്പിച്ച് സ്ലറിയാക്കുന്ന പുതിയ രീതിയാണ് ഇവിടെ.
ആധുനിക സാങ്കേതിക വിദ്യകള്‍ കര്‍ഷകന് ഇന്ന് കയ്യെത്തും ദൂരത്തിലാണ് എന്ന് അഷ്‌റഫിന്റെ ക്യഷിയിടം തെളിയിക്കുന്നു. യുട്യൂബ് പോലെയുള്ള സോഷ്യല്‍ മീഡിയ സംവിധാനത്തില്‍ പുതുക്യഷി രീതികള്‍ വീഡിയോ സഹിതം ലഭ്യമാണ് അത് എല്ലാവര്‍ക്കും ലഭിക്കാന്‍ പാകത്തിലുമാണ് അത് ഉപയോഗപ്പെടുത്തുന്നതില്‍ ഇദ്ദേഹം വിജയിച്ചിട്ടുമുണ്ട്. ഈ വീട് ഹരിതഭവനമാക്കുന്നതില്‍ കുടുംബാംഗങ്ങളുടെ പങ്ക് ചെറുതല്ല ഭാര്യ മാമ്പി, മക്കള്‍ അഫിന്‍, അഫ്‌ല, അഫ്‌സിന്‍ മാതാപിതാക്കളായ മൊയ്തീന്‍ കുട്ടി, കദീജ എന്നിവര്‍ നല്കുന്ന അകമഴിയാത്ത പിന്തുണ അഷ്‌റഫിന് സ്വന്തം.
വിലാസം: അഷ്‌റഫ് കപ്പോടത്ത് കൂടരഞ്ഞി 9744020506
മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍, ക്യഷി അസ്സിസ്റ്റന്റ് ക്യഷിഭവന്‍ കൂടരഞ്ഞി, കോഴിക്കോട്.
ഫോണ്‍: 9946892064(Whatsapp), 9400476076
English Summary: Ashraf who create greenery in his surroundings
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments