<
  1. Features

വിപണി സാധ്യതകൾ തേടി വയനാട്ടിൽ ബാണ അഗ്രോ പ്രൊഡ്യുസർ കമ്പനി

വയനാട്ടിലെ പടിഞ്ഞാറതറ ഗ്രാമ പഞ്ചായത്തിൽ 2014 ൽ മുട്ട ഗ്രാമം പദ്ധതിയുടെ ആരംഭമാണ് ഇന്നത്തെ ബാണ അഗ്രോ പ്രൊഡ്യുസർ കമ്പനിയുടെയും അതിൽ പ്രവർത്തിക്കുന്ന 105 ഓളം വരുന്ന കുടുംബശ്രീ അംഗങ്ങളുടെയും വിജയം. കാരണമെന്തെന്നോ?

KJ Staff
bana agro

വയനാട്ടിലെ പടിഞ്ഞാറതറ ഗ്രാമ പഞ്ചായത്തിൽ 2014 ൽ മുട്ട ഗ്രാമം പദ്ധതിയുടെ ആരംഭമാണ് ഇന്നത്തെ ബാണ അഗ്രോ പ്രൊഡ്യുസർ കമ്പനിയുടെയും അതിൽ പ്രവർത്തിക്കുന്ന 105 ഓളം വരുന്ന കുടുംബശ്രീ അംഗങ്ങളുടെയും വിജയം. കാരണമെന്തെന്നോ?
ആ പദ്ധതിയിൽ വിതരണം ചെയ്ത കോഴികൾക്ക് ഏറെ പരാതികൾ ഉയർന്നു വന്നിരുന്നു. കോഴികൾ ചത്തൊടുങ്ങുന്നതും, ഉള്ള കോഴികൾ മുട്ട ഇടാത്തതും അങ്ങനെ നീളുന്നതായിരുന്നു പ്രശ്നം .ഇതിനു പരിഹാരമെന്നോണം കുടുംബശ്രീ എ.ഡി.എസ് ആയിരുന്ന ഗീത വയനാട്ടിലെ വെറ്റിനറി സർജനായ ജയകൃഷ്ണന്റെ നിർദ്ദേശമനുസരിച്ചാണ് ഫാമിൽ നല്ലയിനം ഹൈബ്രിഡ് കോഴികളെ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുക എന്ന ആശയം അവതരിപ്പിച്ചത്. അതിന്ന് വിജയത്തിൽ എത്തിനിൽക്കുന്നു.

പടിഞ്ഞാറതറയിലോ വയനാട്ടിലോ ഒതുങ്ങുന്ന ഒരു വിപണി അല്ല ഇവർ സ്വപ്നം കാണുന്നത്. ഒരോ പടിയായി ലോകമെമ്പാടും വിപണനത്തിന്റെ സാധ്യതകൾ തേടുകയാണ്. തികച്ചും ജൈവപരമായ ഭക്ഷണ രീതിയിലൂടെയാണ് കോഴികളെ വളർത്തൽ. പുല്ലും, മുളപ്പിച്ച ഗോതമ്പ്, തുളസി ഇല, മഞ്ഞൾ വെള്ളം തുടങ്ങിയവയുമാണ് ഇവക്കു നൽകുന്നത്. അതു കൊണ്ട് തന്നെ ഒരു ലഗോൺ മുട്ട എന്നതിലുപരി നാടൻ മുട്ടയുടെ ഗുണങ്ങൾ ഈ മുട്ടയിൽ ലഭിക്കുകയും ആവശ്യക്കാർ ഏറെയാണ്. നൽകുന്ന കോഴികളുടെ മുട്ടശേഖരിച്ച് ബാണ അഗ്ര പ്രൊഡീസർ എന്ന ബ്രാന്റിൽ വിപണിയിൽ എത്തിക്കുന്നു.

bana agro producer company

നാല്‌ ദിവസം കൂടുമ്പോൾ 14000 മുതൽ 18000 മുട്ടകൾ വരെ വിപണിയിൽ എത്തിക്കാൻ സാധിക്കുന്നുണ്ട്. വി.വി 3.8 എന്നറിയപ്പെടുന്ന വിദേശയിനം ബ്രീഡും, മിന്റ്ബ്രൗൺ എന്ന ഇന്ത്യ ബ്രീഡുമാണ് ഹൈന്ദ്രബാദിൽ നിന്ന് എത്തിച്ച് നൽകുന്നത്. മുട്ടക്കു മാത്രം വളർത്താൻ കഴിയുന്ന കോഴിയായതിനാൽഒരു വർഷത്തിൽ 300 മുട്ട വരെ ലഭിക്കും.സാധാരണ കോഴികളെ അപേക്ഷിച്ച് തൂക്കവും കുറവായിരിക്കും ഒന്നര കിലോ മുതൽ രണ്ട് കിലോ വരെയാണ് ഇവയുടെ തൂക്കം. ഒരു കോഴിക്ക് 180 കിലോഗ്രാം വരെയാണ് തീറ്റയുടെ അളവ്.ഹൈബ്രീഡ് കോഴികളെ അടയിരുത്തിവെച്ച് വിരിയുമ്പോൾ അവയുടെ പ്രൊഡക്ഷനിലും വ്യത്യാസം വരും.കമ്പനിയിലെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി ഒരോ അംഗങ്ങളും പടിഞ്ഞാതറ കുടുംബശ്രീ എ.ഡി .എസ് ചെയർപേഴ്സൻ ജിഷ ശിവദാസും ഒപ്പമുണ്ട്.

പ്രൊഡ്യൂസർ കമ്പനിയിൽ അംഗമായവർക്ക് മാത്രമല്ല കോഴികളെ നൽകുന്നത്. അല്ലാത്തവർക്കും നൽകി അവരിൽ നിന്നെല്ലാം മുട്ട വിപണിയിൽ എത്തിക്കുന്നു.കൂടാതെ കോഴികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ യഥാസമയങ്ങളിൽ പരിഹരിച്ചു നൽകാനും കമ്പനി പ്രവർത്തനസജ്ജമാണ്.പ്രൊഡ്യുസർ കമ്പനിയിൽ അംഗമാവുക എന്നത് കമ്പനി പുതുതായി വിപണിയിൽ ഇറക്കാനിരിക്കുന്ന മറ്റൊരു പ്രൊഡക്റ്റിന്റെ ഭാഗമായാണ്. പശുക്കളെ വളർത്തി അതിന്റെ ബൈ പ്രൊഡക്റ്റിന്റെ വിതരണത്തിനു വേണ്ടിയാണ്. പാലുൽപ്പന്നങ്ങളുടെ"സിറോ വേസ്റ്റ് " എന്ന ആശയത്തോടെ ആരംഭിക്കുന്നതാണിത്. പാലുൽപ്പന്നങ്ങളായ തൈര്, നെയ്യ്, പനീര്, പാൽപേഡ തുടങ്ങിവയും, പനീരിന്റെ ഉൽപാദനത്തിൽ ബാക്കി വരുന്നവ കൊണ്ട് സിപ്പപ്പും ഇവരുടെ ലക്ഷ്യമാണ്.ഇതിനാവശ്യമായ പാൽ കമ്പനി അംഗങ്ങളിൽ നിന്നു മാത്രമാണ് ശേഖരിക്കുന്നത്. അവസാനഘട്ട പണി പൂർത്തിയാക്കി നവംബർ അവസാനവാരം വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി അംഗങ്ങൾ.

(തയ്യാറാക്കിയത്: അഹല്യ ഉണ്ണിപ്രവൻ)



English Summary: Bana agro chemical company

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds