കയര്‍ - ഭൂമിയ്ക്കൊരു ഭൂവസ്ത്രം
മണ്ണിന്‍റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി പ്രകൃതിദത്ത നാരുകൊണ്ട് നെയ്തോ നെയ്യതെയോ വലക്കെട്ട് കെട്ടിയോ ഉണ്ടാക്കുന്ന സാമഗ്രിയാണ് കയര്‍ വസ്ത്രം. കേരളത്തിലെ മണ്ണിനെയും ജലത്തെയും ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തി സംരക്ഷിക്കുന്നതിനു സുവര്‍ണ്ണ നാരായ ചകിരിയില്‍ നെയ്യുന്ന ഭൂവസ്ത്രങ്ങള്‍ക്ക് കഴിയും. വേണ്ട രീതിയില്‍ സംസ്ക്കരിച്ച ഭൂവസ്ത്രത്തിന്‍റെ ഉപയോഗം മണ്ണിന്‍റെ ഫലഭൂയിഷ്ടിയും വളക്കൂറും വര്‍ധിപ്പിക്കുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചു.
നാല്പ്പത്തിന്നാല് നദികള്‍ , വര്‍ഷത്തില്‍ മൂവായിരം മില്ലി ലിറ്റര്‍ മഴ എന്നിട്ടും നമ്മുടെ കേരളം വേനല്ക്കലമാകുന്നതോടെ രൂക്ഷ ജലക്ഷാമത്തിലാണ്.ഒരു ഹെക്ടറില്‍ നിന്ന് 80-120 ടണ്ണ്‍ മേല്‍ മണ്ണ് പ്രതിവര്‍ഷം ഒലിച്ചുപോകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ അവസ്ഥയില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനു ഭൂവസ്ത്രം ഗണ്യമായി ഉപയോഗിച്ച് വരുന്നു .
കയര്‍ ഭൂവസ്ത്രത്തിന്‍റെ സവിശേഷതകള്‍
നാല് പ്രത്യേകതകളാണ് ഭൂവസ്ത്രങ്ങല്‍ക്കുള്ളത് .
*വെള്ളത്തിന്‍റെ ഒഴുക്കിന്‍റെ വേഗത കുറച്ചു മണ്ണൊലിപ്പ് തടയുന്നു
*സ്വന്തം ഭാരത്തിന്‍റെ അഞ്ചിരട്ടി വെള്ളം വലിച്ചെടുക്കുന്നു
*മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തി അന്തരീക്ഷത്തിലെ താപം കുറക്കുന്നു
*മണ്ണില്‍ ജൈവാംശം പകര്‍ന്നുകൊണ്ട് ദ്രവിച്ചു തീരുന്നു
ദ്രാവകങ്ങളെ സ്വന്തം പ്രതലത്തിലൂടെ കടത്തിവിടുമ്പോഴും ഖര രൂപത്തിലുള്ള തരികളെ പിടിച്ചു നിര്‍ത്തുന്നതിനുള്ള അരിക്കല്‍ കഴിവുള്ളവയാണ് ഭൂവസ്ത്രങ്ങള്‍ . സ്വാഭാവികമായ പ്രകൃതിപരിസരത്തെ നിശ്ചിത കാലയളവിലേക്ക് നിലനിര്‍ത്തുകയാണ് ഭൂവസ്ത്രം ചെയ്യുന്നത്. ഹൈഡ്രോലിക് നിര്‍മ്മാണ രംഗത്ത് മണ്ണൊലിപ്പ് തടയുന്നതിനും ചരിവുകളില്‍ മണ്ണ് ഉറപ്പിക്കുന്നതിനും ഭൂവസ്ത്രം ഉപയോഗിക്കുന്നു.ചില രാജ്യങ്ങളില്‍ റോഡു നിര്‍മ്മാണത്തിനു ഭൂവസ്ത്രം ജലത്തിന്‍റെ കുത്തനെയുള്ള വാര്‍ച്ചയ്ക്കുപയോഗിക്കുന്നു.
ഭൂവസ്ത്രങ്ങള്‍ പലതരത്തിലുണ്ട് . നിര്‍മ്മാണത്തിന്‍റെ ആവശ്യം അനുസരിച് നെയ്തവയെന്നും നെയ്യാത്തവ ഏന്നും വ്യത്യസ്ത മാനദണ്ഡങ്ങൾ ഇവക്കുണ്ട്.
കയര്‍ ഭൂവസ്ത്രത്തിന്‍റെ ഉപയോഗ രീതി
ഒരിഞ്ച് കണ്ണി വലിപ്പമുള്ള ഭൂവസ്ത്രം 30% വരെയും അര ഇഞ്ച് വലിപ്പമുള്ളവ കൊണ്ട് 50% വരെയും കാല്‍ ഇഞ്ച് വലിപ്പമുള്ളവ കൊണ്ട് 100% വരെയും ചരിവുകളില്‍ മണ്ണൊലിപ്പ് തടയാന്‍ കഴിയുന്നു. ഇതിനായി കയര്‍ ഭൂവസ്ത്രം വിരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രതലം വൃത്തിയാക്കുക . പ്രതലത്തിന്‍റെ മുകള്‍ ഭാഗത്ത് 30 സെന്റീ മീറ്റര്‍ ആഴത്തില്‍ കുഴി എടുക്കുക, അതിനകത്ത് കയര്‍ ഭൂവസ്ത്രം മുള ഉപയോഗിച്ച് ഉറപ്പിക്കുക ഭൂവസ്ത്രത്തിന്‍റെ മറ്റേ അറ്റം ചരിവിന്‍റെ താഴെ ഉറപ്പിക്കുക അങ്ങനെ ഓരോ പാളിയും 15സെന്റീമീറ്റര്‍ കയറ്റി അടുത്ത പാളിയിലായ് ഉറപ്പിക്കുക . ഭൂവസ്ത്രം വിരിച്ച ശേഷം പുല്‍ വിത്ത് നടാവുന്നതാണ് .
കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ചരിവ് പ്രദേശത്തെ കൃഷി, പൂന്തോട്ട നിര്‍മ്മാണം എന്നിവയ്ക്ക് ജിയോ സെല്‍ നിര്‍മ്മിക്കുന്നു .ഓരോ സെല്ലും 20:20:17 എന്ന ക്രെമത്തിലാണ് . സെല്ലിനുള്ളില്‍ മണ്ണ് നിറച്ചു വളവും ഇട്ടതിനു ശേഷം ചെടിയോ വിത്തോ ഇട്ടാണ് പൂന്തോട്ടം നിര്‍മ്മിക്കുന്നത്. കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് കയര്‍ ജിയോ സെല്‍ മാറ്റ് വിരിച്ചു ഒരു മീറ്റര്‍ ഇടവിട്ട് 50സെന്റി മിട്ടെര്‍ നീളമുള്ള മുളംകുറ്റി ഉപയോഗിച്ച് ഉറപ്പിക്കുന്നു , അതിനു ശേഷം വിത്തുകള്‍ പാകി കിളിപ്പിക്കാവുന്നതാണ്.
തോടുകള്‍ കുളങ്ങള്‍ നീര്‍ച്ചാലുകള്‍ എന്നിവയുടെ തീര സംരക്ഷണം
പാഴ്വസ്തുക്കള്‍ നീക്കം ചെയ്ത് ജല സ്രോതസ്സുകളുടെ പാര്‍ശ്വ ഭാഗങ്ങള്‍ വൃതിയാകി കയര്‍ ഭൂവസ്ത്രം മണ്ണിനോട് ചേര്‍ന്ന് കിടക്കുന്ന രീതിയില്‍ പാര്‍ശ്വ പ്രതലങ്ങള്‍ ചരിച് നിര്‍മ്മിക്കുക. മുളംകുറ്റി ഉപയോഗിച്ച് ഉറപ്പിക്കുന്ന ജിയോസെല്‍ മാറ്റില്‍ നിശ്ചിത അകലത്തില്‍ വെച്ചു പിടിപ്പിക്കാം . നദികളുടെയും തോടുകളുടെയും കരകളിലെ മണ്ണൊലിപ്പ് ഭൂവസ്ത്രം ഉപയോഗിച്ച് ഫലപ്രദമായ് തടയാനും ഒഴുകിപ്പോകുന്ന കരഭാഗം പുനസ്തപികാനും കഴിയും. പ്രളയ ജലത്തിന്‍റെ വേഗം ഗണ്യമായി കുറച്ചു ഇടിഞ്ഞു വീണ മണ്ണിനെ അവിടെത്തന്നെ നിക്ഷേപിക്കുന്നു .പരമ്പരാഗത കല്‍ മുട്ടുകള്‍ക്ക് പകരം ജലത്തെ ഭാഗീകമായി കടത്തി വിടുന്ന ഭൂവസ്ത്രം സസ്യാവരണം നിര്‍മ്മിച്ച് മണ്ണൊലിപ്പ് തടയുന്നു
കയര്‍ ഭൂവസ്ത്രത്തിന്റെ ധര്‍മ്മങ്ങള്‍
FLUID TRANSMISSION : ജലത്തെ ശേഖരിച്ച് സ്വന്തം പ്രതലത്തിലുടെ കടത്തിവിട്ടു മണ്ണ് സംരക്ഷണം ഉറപ്പാക്കുന്നു
FILTRATION: കണ്ണികള്‍ അരിപ്പയായി പ്രവര്‍ത്തിച് മണ്ണൊലിപ്പ് തടയുന്നു
SEPERATION: മണ്ണിനെയും ചരളിനെയും വേര്തിരിച് അതാതിന്റെ സ്വാഭാവിക ഗുണം നിലനിര്‍ത്തുന്നു
REINFORCEMENT: സമ്മര്‍ദം അനുഭവപ്പെടുന്ന രണ്ടു വസ്തുക്കല്കിടയില്‍ വലിഞ്ഞു നില്‍ക്കുന്ന പാളിയായി പ്രവര്‍ത്തിച് സമ്മര്‍ദം ലഘുകരിച് നിര്‍മ്മാണത്തില്‍ അധിക ഈടും ബലവും നല്‍കുന്നു
PROTECTION: ഒരു വസ്തുവില്‍ അനുഭവപ്പെടുന്ന സമ്മര്‍ദം താങ്ങ് ബലം എന്നിവയെ വിവിധ ദിശകളിലേക്ക് വിതരണം ചെയ്ത് നിഷ്ഫലമാക്കി സംരക്ഷിക്കുന്നു
SUPPORT: രണ്ടു പാളികള്‍ക്ക് ഇടയില്‍ ഉപയോഗിക്കുമ്പോള്‍ ശൂന്യമായ പാളിയുടെ പ്രദേശങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദ്വാരങ്ങള്‍, ബലക്കുറവ് എന്നിവ ഇല്ലാതാക്കുന്നു
കയര്‍ ഭൂവസ്ത്രം ഊഡും പാവും രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഇവ വിരിചിരിക്കുന്നത് നീളത്തിന്റെ ദിശയിലാണ്.അതിനാല്‍ ജലം വേഗം വാര്‍ന്നു പോകുന്നു
പ്രധാനമായും റബ്ബ രിസേദ് കയര്‍ , നാച്ചുറല്‍ നീദില്‍ ഫെല്റ്റ് ,ബ്ലാക്ക് നീഡില്‍ ഫെല്റ്റ് മുതലായ ഭൂവസ്ത്രങ്ങള്‍ കൃഷിയിടങ്ങളില്‍ പുതഇടീല്‍ വസ്തുവായ് ഉപയോഗിക്കുന്നു
കയര്‍ ഭൂവസ്ത്രം പുതഇടല്‍ ഉപയോഗം - പ്രവര്‍ത്തന രീതി
കേരള കാര്‍ഷിക സര്‍വകലാശാല അനുവര്‍ത്തിക്കുന്ന പ്രവര്‍ത്തനരീതി പ്രകാരം വളങ്ങള്‍ ചേര്‍ത്ത മണ്ണില്‍ 2 മീറെര്‍ വീതിയില്‍ ബെടുകള്‍ തയ്യാറാക്കുന്നു. ശേഷം പുത ഇടിലിനു തയ്യാറാക്കി വെച്ചിരിക്കുന്ന ഭൂവസ്ത്രങ്ങളില്‍ (റബ്ബ രിസേദ് കയര്‍ , നാച്ചുറല്‍ നീടില്‍ഫെല്റ്റ് ,ബ്ലാക്ക്നീഡില്‍ഫെല്റ്റ് ) കൃഷി വിളകളുടെ കൃത്യമായ നടീല്‍ അകലം കണക്കാക്കി വൃത്താകൃതിയില്‍ ദ്വാരങ്ങള്‍ ഇട്ടതിനു ശേഷം ബെടുകളില്‍ ഉറപ്പിക്കണം .തുള്ളി നനയാന് ഇതില്‍അവലംബിക്കുന്നത്. റബ്ബ്രഐസെട് മാറ്റുകള്‍ ഉപയോഗിക്കുന്ന ബെടുകളില്‍ നടുന്ന ചെടികള്‍ ഉയരം,ഇലകളുടെ എണ്ണം , ശാഖകളുടെ എണ്ണം എന്നിവയില്‍ മുന്‍പന്തിയിലാണ്.കലകളുടെ അളവ് വളരെ കുറവ് ആയി കാണപ്പെടുന്നു ഇത്തരത്തില്‍ പുതഇടുന്നതുകൊണ്ട് മണ്ണില്‍ സുക്ഷ്മാനുക്കളുടെ പ്രവര്‍ത്തനം ത്വരുതപ്പെടുന്നു. ജലസേചനത്തിന്‍റെ ഇടവേള വർദ്ധിപ്പിക്കാനും നല്‍കുന്ന വെള്ളത്തിന്‍റെ അളവ് കുറിക്കാനും സഹായ്ക്കുന്നു .കയര്‍ ഭൂവസ്ത്രങ്ങളുടെ ഉപയോഗം കര്‍ഷകനും മണ്ണിനും ഒരുപോലെ പ്രയോജനകരമാണെന്ന് പഠനങ്ങളും പരീക്ഷണങ്ങളും തെളിയിക്കുന്നു . വരുംകാലങ്ങളില്‍ കേരളത്തിലുടനീളം കയര്‍ ഭൂവസ്ത്രം ധരിച്ചു ഭൂമിദേവി സുരക്ഷിതയാകട്ടെ.
Arun, krishi Jagran, kollam
English Summary: Bhoovastra
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments