<
Features

വിജയഗാഥ രചിച്ച് പനത്തടിയിലെ ബ്രാൻഡഡ് കുടുംബശ്രീ കൂട്ടായ്മ

പനത്തടിയിലെ കുടുംബശ്രീ കൂട്ടായ്മ
പനത്തടിയിലെ കുടുംബശ്രീ കൂട്ടായ്മ

ബ്രാൻഡഡ് ഉൽപന്നങ്ങളുമായി വിപണി കീഴടക്കുകയാണ് പനത്തടി പഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മ. കുടുംബശ്രീ അംഗങ്ങളായ ചന്ദ്രമണിയും, പ്രേമലതയും, ശാലിനിയും, എൽസി തോമസും, പത്മജയും ചേർന്നു തുടങ്ങിയ ചെറിയ സംരംഭം ഇന്ന് 35 ലക്ഷം രൂപയ്ക്ക് മുകളിൽ ആസ്തിയുള്ള ഒരു വലിയ സംരംഭമായി മാറിയിരിക്കുന്നു.

മനസ്സ് കീഴടക്കിയ മാ നാച്ചുറൽ ഫുഡിന്റെ നാൾവഴികളിലൂടെ

ചെറിയൊരു സംരംഭം സ്വപ്നം കണ്ടിരുന്ന ആ അഞ്ചു പേർ ഇന്ന് സമൂഹം അറിയുന്ന ഫ്ലോർമില്ലിന്റെ ഉടമകളാണ്. 2016ൽ പനത്തടി പഞ്ചായത്തിൽ വി ഇ ഒ ആയിരുന്ന ഇഖ്ബാൽ നടത്തിയ സംരംഭകത്വ ക്ലാസ് ആയിരുന്നു ഇവരുടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകിയത്. മായം കലരാത്ത ഭക്ഷണവിഭവങ്ങൾ വിപണിയിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇവരുടെ മനസ്സിലെ ആഗ്രഹം. അങ്ങനെയാണ് ഫ്ലോർമില്ല് എന്ന ചിന്ത കടന്നുവരുന്നത്. ഇതിനെ തുടർന്ന് ബാങ്കിൽ നിന്ന് 20 ലക്ഷം രൂപ കടം എടുത്ത് മെഷീനുകളും കെട്ടിടവും സജ്ജമാക്കി. പക്ഷേ എല്ലാമൊരുക്കി കഴിഞ്ഞപ്പോൾ കയ്യിലെ ബാലൻസ് പൂജ്യം ആയി മാറി. അങ്ങനെ അഞ്ചുപേരും സ്വന്തമായി ഉണ്ടായിരുന്ന കെട്ടുതാലി വരെ പണയം വെക്കേണ്ടി വന്നു. എന്നാൽ എല്ലാത്തിനുമൊടുവിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തങ്ങളുടെ സ്വപ്നം അവർ സാക്ഷാത്കരിച്ചു. 2017 ഓഗസ്റ്റ് 15ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഇവരുടെ 'മാ നാച്ചുറൽ ഫുഡ് യൂണിറ്റ്' ഉദ്ഘാടനം ചെയ്തു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കാം

ഏലം തൊഴിലാളിയിൽ നിന്ന് കർഷക തിലകമായി മാറിയ ബിൻസി ജെയിംസ്

Kudumbasree Koottayam in Panathadi Panchayath is conquering the market with branded products. Kudumbasree members Chandramani, Premalatha, Shalini, LC Thomas and Padmaja started a small venture that has now grown into a large enterprise with assets of over Rs 35 lakh.

ഇന്ന് മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, പത്തിരിപ്പൊടി, ഇടിയപ്പപൊടി തുടങ്ങി ഇരുപതോളം ഉൽപ്പന്നങ്ങൾ മാ നാച്ചുറൽ ഫുഡ് യൂണിറ്റിന് പേരിൽ വിപണിയിലെത്തുന്നു. കുടുംബശ്രീ മിഷൻ വഴിയും ആമസോൺ വഴിയും വിപണനം നടത്തുന്നു. കേരളത്തിൽ മാത്രമല്ല കർണാടകയിലും ആവശ്യക്കാർ ഏറെ. നാലു വർഷത്തിനപ്പുറം സ്വന്തമായ ഭൂമിയിൽ സ്വന്തം കെട്ടിടത്തിൽ മുഴുവൻ ഓട്ടോമാറ്റിക്കായ മെഷീനുകളും ഉപയോഗിച്ച് ഇപ്പോഴത്തെത്തിൻറെ ഇരട്ടിയിലധികം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ഇവർ തയ്യാറെടുക്കുന്നു.


English Summary: Branded Kudumbasree Koottayam in Panathadi success in their business

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds