ബ്രോക്കോളി പോഷകങ്ങളുടെ കലവറ
പോഷകസമൃദ്ധവും രുചികരവുമായ ഒരു പച്ചക്കറിയാണു ബ്രോക്കോളി.ശീതകാല പച്ചക്കറിയായ കാബേജ്, കോളിഫ്ലവർ കുടുംബത്തിൽ പെട്ടതാണ് ബ്രോക്കോളി. ഹൈറേഞ്ചിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണ് .പൂമൊട്ടാണ് ഭക്ഷ്യയോഗ്യമായ ഭാഗം. പോഷകങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അടുത്തകാലത്ത് കൂടുതലായി ചർച്ചചെയ്യപ്പെടുന്ന ബ്രോക്കോളിയെ നമുക്ക് അവഗണിക്കാൻ സാധിക്കില്ല.
വിറ്റാമിൻ കെ, വിറ്റാമിൻ സി, ക്രോമിയം, ഫോളേറ്റ് എന്നിവയുടെ കലവറയാണ് ബ്രോക്കോളി. വിറ്റാമിൻ ബി6, വിറ്റാമിൻ ഇ, മാംഗനീസ്, ഫോസ്ഫറസ്, വിറ്റാമിൻ ബി1, വിറ്റാമിൻ എ, പൊട്ടാസ്യം, കോപ്പർ എന്നിവയും ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്.
കോളിഫ്ളവർ, കാബേജ് തുടങ്ങിയ പച്ചക്കറികളെപ്പോലെ കാൻസർ പ്രതിരോധത്തിന് സഹായകമായ ഘടകങ്ങൾ ബ്രോക്കോളിയിലുണ്ട്. കാൻസറിനെ പ്രതിരോധിക്കുന്ന ഹോർമോണുകളായ ഇൻഡോൾ-3 കാർബിനോൾ, സൾഫൊറാഫെയിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ബ്രോക്കോളിയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾ സന്ധിവീക്കവും നീർക്കെട്ടും തടയുന്നതിന് സഹായിക്കുന്നു .ബ്രോക്കോളിയിലുള്ള ആന്റിഓക്സിഡന്റുകൾ ശരീരത്തിനു പലവിധത്തിൽ ഗുണകരമാണ് . ആന്റിഓക്സിഡന്റുകൾ വിഷമാലിന്യങ്ങളെ ശരീരത്തിൽ നിന്നു പുറന്തള്ളുന്നത്തിന് സഹായിക്കുന്നു . ബ്രോക്കോളിയിലുള്ള ഐസോതയോ സയനേറ്റുകൾ അത്തരം പ്രവർത്തനങ്ങൾക്കു സഹായകം.
ബ്രോക്കോളിയിൽ ധാരാളം കാൽസ്യവും വിറ്റാമിൻ കെയും അടങ്ങിയിട്ടുണ്ട് .ഇവ എല്ലുകളുടെ ആരോഗ്യത്തിനും പ്രായമായവരിൽ കണ്ടുവരുന്ന എല്ലുകൾ പൊടിയുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗം തടയുന്നതിനും സഹായിക്കുന്നു. ബ്രോക്കോളിയിൽ ധാരാളം മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾക്കും പ്രായമുള്ളവർക്കും മുലയൂട്ടുന്ന അമ്മമാർക്കും അനുയോജ്യമായ പച്ചക്കറിയാണ് .
രക്തസമ്മർദം നിലനിർത്തുന്നതിനു സഹായകമായ നാരുകൾ, ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവ ബ്രോക്കോളിയിൽ ഉള്ളതിനാൽ ഹൃദയാരോഗ്യത്തിനും ഉത്തമാണ് .ബ്രോക്കോളി. രക്തത്തിലെ പഞ്ചസാര ആരോഗ്യകരമായ തോതിൽ നിലനിർത്താൻ സഹായക്കും.സാലഡുകളിൽ ചേർത്തു കഴിക്കുന്നത് ഉത്തമം. ബ്രോക്കോളിയിൽ പ്രോട്ടീനും ധാരാളം. ബ്രോക്കോളി ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോത് കുറയ്ക്കുന്നതിനു സഹായകമെന്നു പഠനങ്ങളുണ്ട്.
ചർമത്തിന്റെ തിളക്കവും പ്രതിരോധശക്തിയും മെച്ചപ്പെടുത്തുന്ന ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ സി, ധാതുക്കളായ കോപ്പർ, സിങ്ക് എന്നിവ ബ്രോക്കോളിയിൽ ധാരാളം.അടങ്ങിയിട്ടുണ്ട് . ബ്രോക്കോളിയിലുള്ള വിറ്റാമിൻ കെ, അമിനോ ആസിഡുകൾ, ഫോളേറ്റുകൾ എന്നിവയും ചർമത്തിന്റെ പ്രതിരോധശേഷി നിലനിർത്തുന്നതിനു സഹായിക്കുന്നു .ബ്രോക്കോളിയിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, ഫോസ്ഫറസ്, വിറ്റാമിൻ ബി കോംപ്സക്സ്, സി, ഇ എ തുടങ്ങിയ പോഷകങ്ങളുണ്ട്. ഇവ നേത്രാരോഗ്യത്തിനു ഫലപ്രദമാണ് .
ബ്രോക്കോളിയിലെ വിറ്റാമിൻ സി പ്രായമാകുന്നതിനെ പ്രതിരോധിക്കുന്നു. ചർമത്തിലെ ചുളിവുകളും വരകളും പാടുകളും കുറയ്ക്കുന്നതിനു ബ്രോക്കോളി ആഹാരക്രമത്തിൽ ഉൾപ്പെടുതുന്നത് നല്ലതാണ് സലാഡ് ആയും, പുഴുങ്ങിയും, തോരനായും ബ്രോക്കോളി ഭക്ഷിക്കാവുന്നതാണ്.
English Summary: Broccoli a healthier vegatable
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments