Features
തമിഴ്‌നാട് കര്‍ഷകര്‍ക്ക് തുണയായി ജെല്ലിക്കെട്ട് കാളകള്‍
തമിഴ്‌നാട് കര്‍ഷകര്‍ക്ക് തുണയായി ജെല്ലിക്കെട്ട് കാളകള്‍:
വരള്‍ച്ചയില്‍ വലയുന്ന കര്‍ണാടകത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രേമികള്‍.
വിഷ്ണുവര്‍ദ്ധന്‍, സുദീപ്, ദര്‍ശന്‍, തൂഗുദീപ, യാഷ്, 'ദുനിയാ' വിജയ്- ഇവരാരും കര്‍ണാടകത്തിലെ പ്രസിദ്ധരായ സിനിമാതാരങ്ങള്‍ എന്ന് ധരിക്കേണ്ട; പിന്നെയോ ? കര്‍ണാടകത്തിലെ തന്നെ ജെല്ലിക്കെട്ട് മത്സരത്തിന് തയ്യാറെടുക്കാനായി കര്‍ണാടകത്തില്‍ കണ്ണിലെണ്ണയൊഴിച്ചു വളര്‍ത്തുന്ന പന്തയക്കാളകളാണിവര്‍. ഇവ ഓരോന്നിന്റെയും വില കേട്ടാല്‍ നിങ്ങള്‍ അതിശയിക്കും. ഏതാണ്ട് 12 ലക്ഷം രൂപയുണ്ട് ഓരോന്നിനും വില. വളര്‍ത്തി പരിപാലിക്കുന്നവര്‍ക്ക് മികച്ച വരുമാനം ഉറപ്പ് എന്ന് പറയേണ്ടതില്ലല്ലോ.
ശിക്കാരിപ്പൂര്‍ താലൂക്കില്‍ ശിവമോഗ ജില്ലയിലെ അര്‍ദ്ധവരള്‍ പ്രദേശങ്ങളില്‍ വളര്‍ത്തി പരിശീലിപ്പിച്ചെടുക്കുന്ന ഈ പന്തയക്കാളകള്‍ അവയുടെ ദ്രുതവേഗതയിലും ചുറുചുറുക്കിലും ആരോഗ്യത്തിലും പണ്ടേ പേരെടുത്തവയാണ്. ജെല്ലിക്കെട്ടിന്റെ തിരിച്ചു വരവോടെ തമിഴ്‌നാട്ടില്‍ ഇവയ്ക്ക് ഡിമാന്റ് വര്‍ദ്ധിച്ചിരിക്കുന്നു എന്നത് കര്‍ണാടകത്തിലെ കാള വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷയാകുന്നു.
ശിക്കാരിപ്പൂറില്‍ പന്തയക്കാളകളുടെ കുട്ടികളെ വാങ്ങി പരിചരിച്ച് പരിശീലിപ്പിക്കാന്‍ കര്‍ഷകര്‍ മുടക്കുന്ന തുകയുടെ ഏതാണ്ട് ഇരട്ടി ഇവര്‍ക്ക് ഇവയെ വളര്‍ത്തി വില്‍ക്കുമ്പോള്‍ ആദായം ലഭിക്കുന്നു എന്നാണ് കണക്ക്. 'ഹോരി ഹബ്ബ' എന്ന പേരില്‍ ഇത്തരം കാളകളെ പരിശീലിപ്പിക്കാനുളള പ്രത്യേക കേന്ദ്രങ്ങള്‍ തന്നെ ഇവിടെയുണ്ട്. ശിക്കാരിപ്പൂര്‍ താലൂക്കില്‍ മാത്രം ഇത്തരത്തില്‍ 120-ല്‍ അധികം ഹോരി ഹബ്ബുകളുണ്ട്. ദീപാവലിക്കും സംക്രാന്തിക്കും ഇടയ്ക്കാണ് ഇവിടെ ചടങ്ങുകള്‍ അരങ്ങേറുന്നത്. ' അമൃത് മഹല്‍, ഖല്ലിക്കര്‍' എന്നീ രണ്ട് ഇനം കാളകളെയാണ് റിങ്ങില്‍ ഓടാന്‍ ഇറക്കുന്നത്.
ഈ ഓട്ടത്തിനിടയില്‍ ഇവയെ ആരാണ് പിടിക്കുകയോ മെരുക്കുകയോ ചെയ്യുന്നത് അവര്‍ വിജയിക്കും. ശിക്കാരിപ്പൂറില്‍ ഗാന്ധിനഗര്‍ ഗ്രാമത്തിലെ കര്‍ഷകനായ കുമാരണ്ണയുടെ അഭിപ്രായത്തില്‍ ഒരു കാളയെ പന്തയത്തിന് തയ്യാറാക്കി നിര്‍ത്തുന്നതിന് ഒരു മാസം 12,000 രൂപയാണ് ചെലവ്. നാലു വര്‍ഷം മുമ്പ് ആറു മാസം പ്രായമുളള ഒരു ഖല്ലിക്കര്‍ കാളക്കുട്ടിയെ 50,000 രൂപയ്ക്കാണ് കുമാരണ്ണ വാങ്ങിയത്. ഈ അടുത്ത കാലത്ത് തമിഴ്‌നാട്ടില്‍ വെല്ലൂര്‍ ജില്ലയിലെ ഒരു ജെല്ലിക്കെട്ട് പ്രേമി ഇതേ കാളയെ 12 ലക്ഷം രൂപയ്ക്ക് കുമാരണ്ണയില്‍ നിന്ന് വാങ്ങി! ഇതുപോലെ നരസപുരയിലെ സഖീര്‍ സാബ് എന്നയാള്‍ മധുര ജില്ലയില്‍ അലഗനെല്ലൂരിലെ ഒരു കാളപ്രേമിക്ക് തന്റെ പന്തയക്കാളയെ വിറ്റത് 11 ലക്ഷം രൂപയ്ക്കാണ്.

ഹോരി ഹബ്ബയെക്കുറിച്ച് കൂവെംപൂര്‍ സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുന്ന നന്തന്‍ സൊമണ്ണനവര്‍ തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയത് തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രേമികള്‍ കഴിഞ്ഞ് ആറു മാസത്തിനിടയില്‍ തന്നെ ശിക്കാരിപൂറില്‍ നിന്ന് അറുപതിലധികം പന്തയക്കാളകളെ ഇങ്ങനെ നല്ല മോഹവില നല്‍കി വാങ്ങി എന്നാണ്. ഒരു നാടന്‍ സംസ്‌കാരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് മാത്രമല്ല ഇത് കാണിക്കുന്നത്; കര്‍ഷകര്‍ക്ക് അധികവരുമാനത്തിന് ഒരുത്തമ ദൃഷ്ടാന്തം കൂടെയാണിത്.
English Summary: bull fighting
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments