Features

മലയാളീയുടെ രണ്ടാമത്തെ പ്രധാന ആഹാരമായ കപ്പയിലെ സയനൈഡിനെ കുറിച്ച്‌ ഒരു ശാസ്ത്രീയ വിശകലനം .

മരച്ചീനി ഇലയിലും, കിഴങ്ങിലും "ലിനാമാരിൻ ‍", "ലോട്ടോസ്ട്രാലിൻ ‍" എന്നിങ്ങനെ വിഷാംശമുള്ള രണ്ടു ഗ്ലൂക്കോസൈഡുകൾ ‍ ഉണ്ട്.  ഇവ മരച്ചീനിയില്‍ തന്നെയുള്ള  "ലിനാമരേസ്"     എന്ന എന്‍സൈമുമായി സമ്പര്‍ക്കത്തിൽ ‍ വരുമ്പോൾ ‍ വിഘടിച്ച് മാരകമായ "ഹൈഡ്രജന്‍ സയനൈഡ്" ഉണ്ടാകുന്നു. ഒരു കിലോഗ്രാം പച്ചക്കപ്പയിൽ ‍ 15 മുതൽ ‍ 400 മില്ലിഗ്രാം വരെ ഇത്തരം വിഷവസ്തുവുണ്ട്. ഇനം, പ്രായം, പ്രദേശം, കാലാവസ്ഥ, വളപ്രയോഗം ഇവയനുസരിച്ച് അളവില്‍ മാറ്റം വരാം. "കട്ടൻ ‍"   കപ്പകളിലെല്ലാം വിഷാംശം കൂടുതലായിരിക്കും. മരച്ചീനിയുടെ പുറന്തൊലിയിലാണ് ഇത് അധികമുണ്ടാവുക. തൊലി നീക്കം ചെയ്ത ശേഷം തിളപ്പിക്കുന്നതും, ആവര്‍ത്തിച്ച് കഴുകുന്നതും "കട്ട്"  പോകാൻ ‍ സഹായിക്കും.

Hardy and nutritious, cassava, also called yuca (which is distinct from the yucca plant), refers to the shrub as well as the starchy root that is harvested for food. There are different varieties of cassava, but generally they are split into two general classifications: sweet and bitter.

Although both are toxic, bitter cassava may have as much as 400 mg of cyanogenic glycosides per kilo, potentially 8 times more toxic than sweet cassava.

ഗോയിറ്റർ ‍ രോഗത്തിന്‍റെ ഒരു കാരണക്കാരൻ ‍ കൂടിയാണ് ഈ വിഷവസ്തു. ശരീരത്തിനുള്ളിൽ ‍ എത്തിയാൽ ‍ മരച്ചീനിയിലെ  ഈ വിഷവസ്തു നിര്‍വീര്യമാക്കപ്പെടുന്നത് മനുഷ്യശരീരത്തിലുള്ള "റോഡനേസ്" എന്ന സൾ ‍ഫർ ‍ അടങ്ങിയ എന്‍സൈമിന്‍റെ സാന്നിദ്ധ്യത്തിലാണ്. റോഡനേസിന്‍റെ സാന്നിദ്ധ്യത്തിൽ ‍ സയനൈഡ്, തയോസൈനേറ്റ് ആകുകയും മൂത്രത്തിൽ ‍കൂടി വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യും.

കൂടുതൽ ‍ കപ്പ കഴിച്ചാൽ ‍ കൂടുതൽ ‍ റോഡനേസ് ആവശ്യമായി വരും; 1 മില്ലിഗ്രാം ഹൈഡ്രജൻ ‍ സയനൈഡ് നിര്‍വീര്യമാക്കുന്നതിന് 1.2 മില്ലിഗ്രാം ഭക്ഷ്യ സൾ‍ഫർ ‍ വേണം. അതായത് സിസ്റ്റിൻ ‍, സിസ്റ്റൈൻ ‍, മെതിയോനൈൻ ‍ എന്നീ സൾഫർ ‍ അമിനോ അമ്ലങ്ങൾ ‍ ശരീരത്തിലുണ്ടാവണം. ചുരുക്കത്തിൽ ‍ കപ്പയോടൊപ്പം കുറച്ചെങ്കിലും മത്സ്യം, മാംസം എന്നിവ കൂടി ഉള്ളിൽ ‍ ചെല്ലുന്നില്ലെങ്കിൽ ‍ പ്രശനമുണ്ടാവാൻ സാധ്യതയുണ്ട്.  ദിവസവും 50 - 60 മില്ലിഗ്രാം വരെ ഹൈഡ്രജന്‍ സയനൈഡ് ഉള്ളിൽ ‍ ചെന്നാൽ ‍ ആരോഗ്യത്തിന് ഹാനികരമാവില്ല. പക്ഷേ, ഒട്ടും മാംസ്യം ഇല്ലാതെ കപ്പമാത്രമായ ഒരു ആഹാരക്രമം പ്രശ്നമുണ്ടാക്കും. ഒരു കിലോഗ്രാം കപ്പയോടൊപ്പം 50 ഗ്രാം പ്രോട്ടീൻ ‍കൂടി അകത്തു ചെല്ലണമെന്നാണ് കണക്ക്.

the bitter cassava, not only is it peeled, but the root is then grated and soaked in water for long periods to leach out the poisons. In addition, the grated bitter root is allowed to remain in water until it ferments, then it is thoroughly cooked, where this last step in the process finally releases the remainder of the dangerous compounds.

മരച്ചീനി പ്രിയരായ മലയാളികൾ ‍ക്ക് പോഷകാഹാര പ്രശ്നങ്ങൾ ‍ കാര്യമായി കാണാത്തത് മത്സ്യ, മാംസാദികൾ ‍ കഴിക്കുന്നതുകൊണ്ടാണെന്ന് വ്യക്തം. കപ്പയും മീനും (പ്രത്രേകിച്ച്, മത്തി) പോലൊരു രുചികരമായ ചേരുവ സാധാരണക്കാരന്‍റെ പോഷക പ്രശ്നങ്ങൾ ‍ പരിഹരിക്കാനുതകിയിരുന്നു. കേരളത്തിൽ, ഒരു പക്ഷെ  ഏറ്റവുമധികം മരച്ചീനി കഴിക്കുന്ന  മദ്ധ്യ തിരിവിതാംകൂറുകാർക്കും കുടിയേറ്റക്കാർക്കും  കപ്പ സംബന്ധിയായ ആരോഗ്യപ്രശനങ്ങളുണ്ടാവാത്തതു മത്സ്യ, മാംസാദികൾ ‍ ചേർന്ന ഭക്ഷണക്രമം അനു വർത്തിക്കുന്നത് കൊണ്ട് തന്നെയാണ്!

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വാണിജ്യാടിസ്ഥാനത്തിൽ കുരുമുളക് കൃഷിചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി


English Summary: Cassava contain cyanide like compound that may affect health

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds