Features

കൃഷിയിടത്തില്‍ സെല്‍ഫോണ്‍-മോട്ടോര്‍-സ്റ്റാര്‍ട്ടര്‍ കണ്‍ട്രോളറുമായി ജിനു തോമസ്‌

cellphone-mobile starter controller

എല്ലാം ഡിജിറ്റല്‍ ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൃഷിയിടത്തിലെ ജലസേചനവും ഡിജിറ്റലാവുന്നു. സാങ്കേതിക വിദഗ്ധനായ ജിനു തോമസാണ് ജലസേചനത്തിനുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യ കണ്ടുപിടിച്ചിട്ടുള്ളത്. കര്‍ഷകര്‍ക്ക് കൃത്യമായി ജലസേചനം നടത്തുക എന്നത് കൃഷിയെ സംബന്ധിച്ച് പരമപ്രധാനമാണ് . വോള്‍ട്ടേജിലുള്ള വ്യതിയാനം , ഫെയ്‌സ് ഫെയിലിയര്‍ , ഇടയ്ക്കിടയിലുള്ള കരണ്ട് പോക്ക് ,കിണറിലെ വെള്ളത്തിന്റെ ദൗര്‍ലഭ്യം എന്നിവ കര്‍ഷകര്‍ക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നവയാണ് .പലപ്പോഴും മോട്ടോര്‍ ഓണ്‍ ചെയ്ത് വീട്ടില്‍ എത്തുമ്പോഴേയ്ക്കും കരണ്ട് പോയിട്ടുണ്ടാകും ,അല്ലെങ്കില്‍ കിണറിലെ വെള്ളം തീര്‍ന്നിട്ടുണ്ടാകും .പല കര്‍ഷകരും ഇന്ന് കൃത്യമായി വൈദ്യുതി ലഭിക്കുന്ന രാത്രി സമയങ്ങളിലാണ് തോട്ടം നനയ്ക്ക് തിരഞ്ഞെടുക്കുന്നത്.ഇത് കര്‍ഷകരുടെ സമയനഷ്ടം ,ശാരീരിക പ്രശ്‌നങ്ങക്ക് കാരണമാകുന്നു.

ഇപ്പോഴത്തെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷിരീതികള്‍ക്ക് (പോളിഹൗസ്, അക്വാഫോണിക്, ഹൈഡ്രോ ഫോണിക്) ചെറുകിട ജലസേചനം വളരെ പ്രധാനപ്പെട്ടതാണ്‌.ജലത്തെ ആശ്രയിച്ചാണ് ഈ വക കൃഷികളുടെ പുരോഗതിയും, ആയതിന്റെ ലാഭവും. ചെറുകിട കുടിവെളള പദ്ധതികള്‍ക്ക്,ജലസേചന പദ്ധതികള്‍ പ്രവര്‍ത്തനം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ പരാജയപ്പെടുന്നതിന്റെ കാരണം, വര്‍ദ്ധിച്ച നടത്തിപ്പ് ചെലവ്, യഥാസമയങ്ങളില്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, പമ്പുകളുടെ മെയിന്റനന്‍സ് എന്നിവയാണ്.

കുടിവെള്ള വിതരണ സമിതികള്‍ കൃത്യസമയത്ത് കൃത്യമായി ജലവിതരണം നടത്താന്‍ സാധിച്ചാല്‍, കുടിവെള്ളത്തിന്റെ ദുരുപയോഗം കുറക്കുന്നതിനും, പദ്ധതികളുടെ സ്ഥായിയായ നിലനില്‍പ്പിനും വളരെ ഉപകാരപ്രദമാകും. കാര്‍ഷിക രംഗത്തെ സാങ്കേതികതയുടെ ഉപയോഗം എന്നും കര്‍ഷകരെ കൃഷിയില്‍ തന്നെ നിലനിര്‍ത്തുന്നതിന് കൃഷിയിടത്തിലോ, സ്ഥാപനത്തിലോ ഉള്ള പമ്പുസെറ്റുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സെല്‍ഫോണ്‍-മോട്ടോര്‍-സ്റ്റാര്‍ട്ടര്‍ കണ്‍ട്രോളര്‍ എന്ന ഉപകരണം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഒരു മിസ്ഡ് കോള്‍ ഉപയോഗിച്ചുകൊണ്ട്(സാധാരണ ഉപയോഗിക്കുന്ന ഏതു മൊബൈല്‍ ഫോണും) പമ്പുസെറ്റ് ഓണ്‍ ആക്കാനും ഓഫ് ആക്കാനും സാധിക്കും. മോട്ടോര്‍ ഓണ്‍ ആയാല്‍ ഉടന്‍തന്നെ മെസേജിലൂടെ കൃഷിക്കാരനെ അറിയിക്കുകയും ചെയ്യും.


പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ കരണ്ട് പോയാല്‍, വെള്ളം എടുക്കാതെ വന്നാല്‍, ഫെയ്‌സ് ഫെയ്‌ലിയര്‍, ഫെയ്‌സ് റിവേഴ്‌സ് എന്നിവ വന്നാല്‍ മോട്ടോര്‍ ഓഫായി ഉടന്‍തന്നെ കൃഷിക്കാരന് മെസേജ് ലഭിക്കുകയും ചെയ്യും. മോട്ടോര്‍ ഓണ്‍ ആക്കാന്‍ ശ്രമിക്കുന്ന സമയത്ത് ഓണ്‍ ആക്കാന്‍ കഴിയാതെ വന്നാല്‍ ആ വിവരവും എസ്എംഎസ് മുഖേന നമ്മുടെ ഫോണില്‍ ലഭിക്കുകയും ചെയ്യും. ഈ സംവിധാനം ഉപയോഗിച്ച പമ്പുസെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുമൂലം തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ സാധിക്കും. ഓട്ടോ സ്റ്റാര്‍ട്ടര്‍, ടൈമര്‍, ഫേയ്‌സ് പ്രവന്റര്‍, ഡ്രൈ റണ്‍ ഓവര്‍ലോഡ് പ്രൊട്ടക്റ്റര്‍ എന്നിവയും ഈ ഉപകരണത്തില്‍ അടങ്ങിയിട്ടുണ്ട്.

മൊബീല്‍ വെ ടെക്‌നോളജി എന്ന സ്ഥാപനം കേരളത്തില്‍ ഈ ഉത്പന്നം നിര്‍മിച്ച് വിതരണം നടത്തുന്നു. ജിനു തോമസിന്‍റെ പ്രവര്‍ത്തന മികവിന് സംസ്ഥാന ഗവണ്‍മെന്റിന്‍റെ ജില്ലാ തലത്തിലുള്ള നല്ല സംരംഭകനുള്ള പുരസ്‌കാരം 2010-11 വര്‍ഷത്തില്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ജലനിധി പദ്ധതിയില്‍ ഈ ഉത്പന്നത്തിന്റെ സേവനം വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്. ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന്റെ പി എം ഇ ജി പി പദ്ധതിപ്രകാരം ആരംഭിച്ചതാണ് മൊബൈല്‍ വെ ടെക്‌നോളജീസ്.

ഫോണ്‍-9847833833, 9020859060.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox