ആരോഗ്യകരമായ ജീവിതത്തിന് നാളികേരം
കാർഷിക മേഖലയിലെ നൂതന പ്രവണതകളെ പരിചയപ്പെടുത്തുന്ന ഒരു വേദിയാണ് കോയമ്പത്തൂരിൽ നടന്നുവരുന്ന കൊടിസിയ 2018.നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന വിവിധതരം കാർഷിക ഉപകരണങ്ങളും,കൃഷിരീതികളും ഇവിടെ പരിചയപ്പെടുത്തുന്നു. കൃഷിജാഗരൺ മാസികയുടെ പ്രതിനിധികളുടെ ശ്രദ്ധയാകർഷിച്ച ഏതാനും ചില ഉൽപന്നങ്ങളുടെ വിവരം ചുവടെ കൊടുക്കുന്നു.
കേരളീയർക്ക് നിത്യ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് നാളികേരം.വിവിധ വിഭവങ്ങൾ നാളികേരം ഉപയോഗിച്ച് നമ്മൾ പാചകം ചെയ്യുന്നുണ്ട്.
തേങ്ങാ ശർക്കര
പോഷകഗുണമുള്ളതും സ്വാഭാവികമായ മധുരം ഉള്ളതുമാണ് .
ശരീരത്തിന് ഉന്മേഷവും ഊഷ്‌മളതയും നൽകുന്നു.
ഉപയോഗം
കാലിത്തീറ്റ ,ടൂത് പേസ്റ്റ് എന്നിവ ഉണ്ടാക്കുന്നതിനും ,പാചകം ചെയ്യുന്നതിനും,മതപരമായ ചടങ്ങുകൾക്കും നാളീകേര ശർക്കര ഉപയോഗിക്കുന്നു.വേനൽക്കാലത്ത് ശർക്കര വെള്ളത്തിൽ ചേർത്തു കുടിച്ചാൽ ശരീരത്തിന് നല്ല തണപ്പു കിട്ടും.ശ്വാസനാളം , അന്നനാളം, ആമാശയം,കുടല്‍ എന്നിവ വൃത്തിയാക്കുന്നു .ദഹന പ്രക്രിയ എളുപ്പത്തിലാക്കുന്നു.
നാളികേര പഞ്ചസാര
നാളീകേരത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന പഞ്ചസാരയിൽ 16 അമിനോ ആസിഡുകളും,വിറ്റാമിൻ ബി യും അടങ്ങിയിരിക്കുന്നു.ഇത് പ്രമേഹ രോഗികള്‍ക്കും ഉപയോഗപ്രധമാണത്രെ. വളരെ കുറഞ്ഞ ഗ്ലൈസിമിക് ഇന്‍ഡക്‌സ് ഉള്ളതിനാല്‍ നാളികേര പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും എച്ച് ഡി എല്‍, എല്‍ ഡി എല്‍ എന്നീ കൊളസ്‌ട്രോളുകളെ നിയന്ത്രിക്കുകയും ചെയ്യും.രക്തസമ്മർദ്ദം, ഉത്‌ക്കണ്‌ഠ,വിഷാദം എന്നിവ നിയന്ത്രിക്കുന്നതിന് നാളികേര പഞ്ചസാര ഉത്തമമാണെന്ന് കണ്ടുപിടിച്ചിട്ടുണ്ട് .മുറിവിനും .പൊള്ളലിനും ഇത് ഉത്തമമാണ്.
നാളികേരസോപ്പിൻ്റെ ഗുണങ്ങൾ
വെളിച്ചെണ്ണ ത്വക്കിനെ രാസപദാര്‍ത്ഥങ്ങളിൽ നിന്നും തടഞ്ഞു ചർമ ശോഷണത്തിൽ നിന്നും സംരക്ഷിക്കുന്നു. ചർമത്തിൽ ഇൗർപ്പം നിലനിർത്താനുള്ള വസ്തുവായും മുഖത്തെ ചമയങ്ങൾ നീക്കാനും വെളിച്ചണ്ണ ഉപയോഗിക്കുന്നു.ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട് ചർമത്തിൽ പുരട്ടുന്നത് തിളക്കം വർധിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ചർമത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു. ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പിന്റെ സാന്നിധ്യം സഹായിക്കുന്നു.
വെളിച്ചെണ്ണ സോപ്പ് ത്വക് രോഗങ്ങളായ കരപ്പൻ ,സോറിയാസിസ്,ചര്‍മ്മവീക്കം എന്നിവ തടയുന്നതിന് സഹായിക്കുന്നു.
English Summary: coconut for a healthy living
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments