<
Features

കലയും കൃഷിയും നിറഞ്ഞ കൗതുക ശാലയായ 'ശ്രദ്ധ'യിലേക്ക് വരൂ...

വിജി തമ്പിയും റോസി തമ്പിയും ചേർന്നൊരുക്കിയ ശ്രദ്ധ ഓർഗാനിക് സ്ക്വയർ
വിജി തമ്പിയും റോസി തമ്പിയും ചേർന്നൊരുക്കിയ ശ്രദ്ധ ഓർഗാനിക് സ്ക്വയർ

മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരായ വിജി തമ്പിയും റോസി തമ്പിയും ചേർന്നൊരുക്കിയ ശ്രദ്ധ ഓർഗാനിക് സ്ക്വയർ ചുരുങ്ങിയ കാലയളവിൽ തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.

'ഭൂമിയിലെങ്ങും സംഗീതമുണ്ട്, ശ്രദ്ധയോടെ കാതോർക്കുമെങ്കിൽ..' ഇങ്ങനെ ഒരു കൊച്ചു വാക്യം ചുമരിൽ എഴുതി തുടക്കമിട്ട ശ്രദ്ധ ഓർഗാനിക് സ്ക്വയർ കേരളത്തിൻറെ സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ നഗരഹൃദയത്തിൽ ജൈവ ആനന്ദത്തിൻറെ അനുഭൂതി പകർന്ന് നിലകൊള്ളുന്നു.

കോവിഡ് എന്ന മഹാമാരിയുടെ കാലത്താണ് അധ്യാപകവൃത്തിയിൽ നിന്ന് പ്രകൃതിയുടെ സ്വച്ഛമായ അന്തരീക്ഷത്തിലേക്ക്, ആ മനോഹാരിതയിലേക്ക് വിജി തമ്പിയുടെയും, റോസി തമ്പിയുടെയും ശ്രദ്ധ തിരിയുന്നത്. Lovely days don't come to you, you should walk to them എന്നൊരു കാലാതിവർത്തിയായ ഒരു വാചകം ഇവിടെ പ്രകാശിച്ചു നിൽക്കുന്നു. ശ്രദ്ധ ഓർഗാനിക് സ്ക്വയർ ഒരേ സമയം ഒരു വിൽപ്പനശാലയും, സ്നേഹത്താൽ തണുപ്പിക്കുന്ന ഒരു ലിസണിങ് ഹബും ആണ്. വിഷമുക്തമായ ജൈവ ഉൽപ്പന്നങ്ങളുടെ ഇക്കോഫ്രണ്ട്‌ലി സംരംഭമാണിത്.

വീട്ടിലുണ്ടാക്കുന്ന പൽപ്പൊടി മുതൽ തേയില, കാപ്പി, തേൻ, വെളിച്ചെണ്ണ, ധാന്യങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. പൂക്കളിൽ നിന്നുള്ള പാനീയങ്ങൾ, ലേപനങ്ങൾ തുടങ്ങിയ അൻപതോളം മൂല്യവർധിത ഉൽപ്പന്നങ്ങൾ വേറെയും. വൃത്തിയും ശുദ്ധിയും ഉള്ള ഒരു മലയാളി ജീവിതത്തിലേക്കുള്ള ലളിതമായ ചുവടുവെപ്പുകൾ ആണ് ശ്രദ്ധ ഓർഗാനിക് സ്ക്വയർ എന്ന സംരംഭത്തിന്റെ അടിത്തറ. കോട്ടയത്ത് വിജയകരമായി പ്രവർത്തിച്ചു വരുന്ന സ്രോതസ്സ് ഓർഗാനിക് ആണ് ഗുണനിലവാരമുള്ള ജൈവ ഉൽപ്പന്നങ്ങൾ ഇവിടെ വിതരണത്തിനെത്തിക്കുന്നത്.

എല്ലാ ബുധനാഴ്ചകളിലും ജൈവകർഷകരുടെ വിഷമുക്തമായ പഴം- പച്ചക്കറികളുടെ നാട്ടു ചന്തയും ഇവിടെ സംഘടിപ്പിക്കുന്നു. കൂടാതെ നമ്മുടെ കാർഷിക മേഖലയെ സംബന്ധിച്ച ചർച്ചകളും ഇവിടെ സജീവമാണ്. കർഷകരുടെ ആകുലത കളിലേക്കും, അവരുടെ പ്രശ്ന പരിഹാരങ്ങളിലേക്കും ശ്രദ്ധയിൽ ചർച്ചകൾ നടക്കുന്നു.

ശ്രദ്ധ ഒരു പുസ്തകശാല കൂടിയാണ്. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള മികച്ച ഗ്രന്ഥങ്ങളുടെ ശേഖരം. ഓഷോയുടെ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഈ കൗതുകശാലയുടെ ശേഖരത്തിലുണ്ട്. സമാന്തര പ്രസാധകരുടെ നല്ല പുസ്തകങ്ങളും, ലോക ക്ലാസിക്കുകളും ഇവിടെയുണ്ട്. വായന ഇഷ്ടപ്പെടുന്നവർക്ക് വായിച്ച് ചെറിയ കുറിപ്പുകൾ എടുക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു. കലാകാരന്മാരുടെ ചിത്രങ്ങളും ശില്പങ്ങളും കാണാനും വാങ്ങാനും ആസ്വാദകർക്ക് അവസരമുണ്ട്. കരകൗശല വസ്തുക്കളുടെ കൗതുക ശാല കൂടിയാണ് ശ്രദ്ധ ഓർഗാനിക് സ്ക്വയർ. ഇത് ഇന്ന് ഇതൊരു മിനി ജൈവ സൂപ്പർമാർക്കറ്റ് ആയി മാറിയിരിക്കുന്നു. മണ്ണിലും,മരത്തിലും, മുളയിലും പലതരം ലോഹങ്ങളിലും പല നാടുകളിലെ ഗ്രാമീണ കലാകാരന്മാരുടെ കൈ വിദ്യകൾ ഇവിടെ വന്ന് ആസ്വദിക്കുവാനും വാങ്ങുവാനുള്ള സൗകര്യം എല്ലാവർക്കുമുണ്ട്. കളിപ്പാട്ടങ്ങൾ മുതൽ നിത്യോപയോഗസാധനങ്ങൾ വരെ ഇവിടെ നമുക്ക് ദർശിക്കാൻ സാധിക്കും. കൂടാതെ ശ്രദ്ധയുടെ കൊച്ചു മുറ്റത്ത് എല്ലാ വാരാന്ത്യത്തിലും, സംഭാഷണങ്ങൾ, സംവാദങ്ങൾ, വായനകൾ, ആർട്ടിസ്റ്റ് കഫേ എന്നിങ്ങനെ സൗഹൃദത്തിൻറെ മിടിപ്പുകളുമുണ്ട്.

Attention Organic Square is both a sales outlet and a listening hub that cools down with love. It is an eco-friendly initiative of non-toxic organic products.

ഒരു കട്ടൻ കാപ്പി നുണഞ്ഞ് മിണ്ടുവാൻ കേൾക്കുവാനും അൽപനേരം സ്വസ്ഥമായി ഇരിക്കുവാനും ആഗ്രഹിക്കുന്നവർക്ക് ഇവിടെ വരാം. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുവാനും, നിരവധിപേരുടെ അധ്വാനം കൊണ്ട് മെനഞ്ഞെടുത്ത പൂർണമായും ജൈവരീതിയിൽ ഉള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വാങ്ങുവാനും ഉള്ള ഒരു ഇടമായി ശ്രദ്ധയെ കാണാം. The earth has music for those who listen. സൗന്ദര്യമാണ് ലോകത്തെ സൗഖ്യപ്പെടുന്നതെന്ന ദോസ്തോവ്സ്കിയുടെ വജ്ര മുനയുള്ള വാക്കുകൾ ശ്രദ്ധ ഹൃദയത്തിൽ സൂക്ഷിക്കുന്നു..
Listen to the silenced voice...


English Summary: Come to 'Shraddha', a curiosity shop full of art and agriculture

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds