1. Features

ഹരിത നിബിഡമായ കോട്ടൊലെങ്ങോ 

മനോവൈകല്യമുള്ളവർക്ക്‌ അത്താണിയാകുന്നതോടൊപ്പം കാർഷിക ജീവിതശൈലി രൂപപ്പെടുത്തുകയാണ് പള്ളുരുത്തിയിലെ കോട്ടൊലെങ്ങോ ബ്രതേർസ് എന്ന സ്ഥാപനം .

KJ Staff
മനോവൈകല്യമുള്ളവർക്ക്‌ അത്താണിയാകുന്നതോടൊപ്പം കാർഷിക ജീവിതശൈലി രൂപപ്പെടുത്തുകയാണ് പള്ളുരുത്തിയിലെ  കോട്ടൊലെങ്ങോ ബ്രതേർസ് എന്ന സ്ഥാപനം. 40 അന്തേവാസികളുള്ള ഈ സ്ഥാപനത്തിന് ചുറ്റും പച്ചപ്പ്‌ നിറഞ്ഞതാണ്‌.ഇതിൻ്റെ പ്രവേശന കവാടം മുതൽ പറമ്പ്‌ വരെ തെങ്ങും,കാലികൾക്ക് തീറ്റയ്ക്കുള്ള പുല്ലും മറ്റ് ചെടികളും, വൃക്ഷങ്ങളും കൊണ്ട് നിറഞ്ഞതാണ്. ജോർജ്, ജോസഫ്,ആന്റണി ,ബിനു ഷിബു എന്നീ സഹോദരന്മാരായ അഞ്ച് പുരോഹിതരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സ്ഥാപനത്തിലെ അന്തേവാസികൾ കൂടുതൽ സമയവും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ്.

അഞ്ച് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനം വൃക്ഷങ്ങളും ,മൃഗങ്ങളും എല്ലാം നിറഞ്ഞ ഒരു ചെറു വനം ആണെന്ന് തന്നെ പറയാം.ഇവിടുത്തെ ഡയറിഫാമിൽ 15 കന്നുകാലികൾ ഉണ്ട് .അന്തേവാസികൾ എപ്പോഴും കന്നു കാലികളെ പരിപാലിക്കുന്നതിലും,കൃഷിപ്പണിയിലും മറ്റും വ്യാപൃതരാണ്.അവർ അതിൽ  വലിയ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.മാനസിക വൈകല്യമുള്ള ഇവരുടെ മനസ്സിന് ഇത് വളരെ ആശ്വാസവും,സന്തോഷവും നൽകുന്നു.ഇവരുടെ മനോരോഗത്തിന് ഒരു ചികിത്സാ രീതികൂടിയാണിത് .കാർഷികവൃത്തി തൊഴിലാക്കിയിരിക്കുന്ന ഒരു സമൂഹത്തിന് പരിസ്ഥിതി സൗഹൃദരീതികൾ കൊണ്ടും പ്രത്യേകിച്ചും ഊർജ്ജം ഉല്പാദിപ്പിക്കുന്നതും,സംരക്ഷിക്കുന്നതുമായ  മാർഗ്ഗങ്ങൾ കൊണ്ട് കോട്ടൊലെങ്ങോ ബ്രതേർസ് തീർച്ചയായായും ഒരാദര്‍ശമാതൃകയാണ്.
ഇവിടുത്തെ ഡയറിഫാമിൽ നിന്നും ദിവസവും 45 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നുണ്ട് .ഫാമിൽ നിന്നുള്ള ചാണകം കൊണ്ട് രണ്ട് ബയോഗ്യാസ് പ്ളാന്റുകൾ പ്രവർത്തിക്കുന്നു.ഈ ബയോഗ്യാസ് പ്ളാന്റിൽ നിന്നുമാണ്   പാചകത്തിനാവശ്യമുള്ള പാചകവാതകനിർമ്മാണം.ഇവിടുത്തെ മഴവെള്ള സംഭരണി  വർഷത്തിൽ11 മില്യൺ ലിറ്റർ മഴവെള്ളം സംഭരിക്കുന്നു. വാഴപ്പഴങ്ങളും , ചക്ക ,ക്യാബേജ് , ക്വാളിഫ്ലവർ , പീസ് എന്നീ വിവിധ തരത്തിലുള്ള പഴങ്ങളും ,പച്ചക്കറികളും ഇവിടെ ഉത്‌പാദിപ്പിക്കുന്നു. ഇവിടുത്തെ നാടൻ കോഴിമുട്ടയ്ക്ക് ആവശ്യക്കാരുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇവിടുത്തെ അന്തേവാസികൾ.ഇവർക്ക്  മാനസികമായും ,സാമ്പത്തികമായും  ഒരുകൈത്താങ്ങാകുകയാണ് കോട്ടൊലെങ്ങോ ബ്രതേർസ്.
English Summary: cottenengobothers

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds