<
Features

തേൻ കുപ്പികളിലൂടെ സിറിൽ പകർന്നുനൽകുന്നത് മാറ്റത്തിന്റെ മാധുര്യം

Cyril, his products and his family
Cyril, his products and his family

ഒത്തിരി പേർക്ക് പ്രചോദനം ആകാവുന്ന ഒരു വ്യക്തിത്വമാണ് സിറിൽ. ഡൗൺ സിൻഡ്രോം എന്ന ജനിതക അവസ്ഥയിൽ ജനിച്ച കുട്ടിയാണ് സിറിൽ. എന്നാൽ ഇന്ന് അനവധി പേർക്ക് അനുകരിക്കാവുന്ന മാതൃകയാകുകയാണ് സിറിലും കുടുംബവും. നല്ല രീതിയിൽ സമൂഹജീവിതം നയിക്കുവാനും മറ്റുള്ളവരോട് നല്ല രീതിയിൽ ഇടപഴകാനും ഇന്ന് സിറിലിന് സാധിക്കുന്നു. അതിന് ഒരേയൊരു കാരണം അവൻറെ അച്ഛനമ്മമാരുടെ കഠിന പ്രയത്നമാണ്.

Cyril is a personality who can inspire a lot of people. Cyril is a child born with a genetic condition called Down Syndrome. But today, Cyril and his family are becoming role models for many. Today, Cyril is able to lead a good social life and interact well with others. The only reason for that is the hard work of his parents. Xavier and Lincy, Cyril's father, who tried to raise a child with Down Syndrome as a normal child, are a role model for society today. This father and mother have repeatedly said that society needs to learn to see such children as normal children.

ഡൗൺ സിൻഡ്രോം എന്ന ജനിതക അവസ്ഥയിൽ കുഞ്ഞിനെ സാധാരണ കുട്ടികളെപ്പോലെ വളർത്താൻ ശ്രമിച്ച സിറിലിന്റെ അച്ഛനായ സേവ്യറും ലിൻസിയും ഇന്ന് പൊതുസമൂഹത്തിനു തന്നെ മാതൃകയാണ്. ഇത്തരം കുട്ടികളെ സാധാരണ കുട്ടികളെ പോലെ തന്നെ കാണുവാനാണ് സമൂഹം പഠിക്കണമെന്ന് ഈ അച്ഛനും അമ്മയും ആവർത്തിച്ച് പറയുന്നു. ഡൗൺ സിൻഡ്രോം എന്നത് രോഗമല്ല എന്ന തിരിച്ചറിവും, മരുന്നുകൊണ്ട് അല്ല ഇത് മാറ്റേണ്ടത് എന്നും നാമോരോരുത്തരും അറിഞ്ഞിരിക്കണം. ഓരോ 750 കുട്ടികൾ ജനിക്കുമ്പോഴും അതിൽ ഒരു കുഞ്ഞ് ഡൗൺ സിൻഡ്രോം എന്നാ അവസ്ഥ യോടെയാണ് ജനിക്കുന്നത്. ഇതൊരു ക്രോമസോമം വ്യതിയാനമാണ്. സാധാരണ മനുഷ്യരിൽ 23 ജോഡി (46 എണ്ണം) ക്രോമസോമുകൾ ഉള്ളപ്പോൾ ഇവരിൽ 47 എണ്ണം ഉണ്ടാകുന്നു. ഇരുപത്തി ഒന്നാമത്തെ ക്രോമസോം രണ്ടെണ്ണം എന്നതിനുപകരം മൂന്നെണ്ണം ആകുന്നു. തൻറെ കുഞ്ഞിന് ഡൗൺ സിൻഡ്രോം ആണെന്നറിയുമ്പോൾ തന്നെ പല മാതാപിതാക്കളും തകർന്നു പോകുന്നു. ജീവിതം നശിച്ചു എന്ന രീതിയിലുള്ള കാഴ്ചപ്പാടുള്ള പല മാതാപിതാക്കളും നമ്മൾക്കിടയിൽ ഇപ്പോഴുമുണ്ട്.

എന്നാൽ ഈ അവസ്ഥ മാറണം. ഇത്തരം കുട്ടികൾക്ക് ആത്മവിശ്വാസം പകർന്ന് അവർക്ക് വളരുവാൻ അനുകൂലമായ എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുക്കേണ്ടത് കുടുംബത്തിന്റെയും അതിലുപരി സമൂഹത്തിന്റെയും കടമയാണ്. ഇത്തരം അവസ്ഥയിൽ ജനിച്ച കുട്ടികളോട് അല്ലെങ്കിൽ അവരുടെ കുടുംബത്തോട് നാം അനുകമ്പ അല്ല കാണിക്കേണ്ടത്. മറിച്ച് അവർക്ക് ആത്മ വിശ്വാസം പകർന്നു അവർക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. ഈ അവസ്ഥയെക്കുറിച്ച് 150 വർഷങ്ങൾക്കു മുൻപ് ആദ്യമായി വിശദീകരിച്ചത് ബ്രിട്ടീഷ് ഡോക്ടറായ ലോങ്ങ് ഡോൺ ടൗൺ എന്ന വ്യക്തിയാണ്. ഈ ഡോക്ടറുടെ പേരിൽ നിന്നാണ് ഈ അവസ്ഥയ്ക്ക് ഡൗൺ സിൻഡ്രോം എന്ന പേര് ലഭിക്കുന്നത്.

പലരും ഈ പേര് കേൾക്കുമ്പോൾ ശാരീരികവും ബുദ്ധിപരവുമായ വ്യക്തികളുടെ അവസ്ഥയായി ഇതിനെ നോക്കി കാണുന്നു. ഇത്തരത്തിൽ ഒരു അവസ്ഥയിൽ ജനിച്ച കുഞ്ഞിന് ശരിയായ ചികിത്സയും, കൃത്യമായ പരിചരണം നൽകിയാൽ അവൻ സാധാരണ കുട്ടികളെ പോലെ തന്നെ സമൂഹത്തിൽ ഉന്നത നിലയിലെത്തും. മാതാപിതാക്കളുടെ നിരന്തര കഠിന പ്രയത്നത്തിലൂടെ ഇത്തരം കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ നല്ല രീതിയിൽ മെച്ചപ്പെടുത്തുവാനും സാധിക്കും. ഇതിന് ഉത്തമ ഉദാഹരണമാണ് സേവ്യറും ഭാര്യ ലിൻസിയും. സിറിലിനെ സാധാരണ കുട്ടികളെപ്പോലെ വളർത്തുവാൻ ആണ് ഈ മാതാപിതാക്കൾ ശ്രമിച്ചത്. ആ കുഞ്ഞിൻറെ തെറ്റുകൊണ്ടല്ല ഇത്തരത്തിൽ ഒരു അവസ്ഥ അവൻ ഉണ്ടായതെന്ന് തിരിച്ചറിവ് അവനിൽ ഒരിക്കലും വരാത്ത രീതിയിൽ ആണ് ഈ കുഞ്ഞിനെ അവർ പരിപാലിച്ചത്.

Cyril
Cyril

സാധാരണ സ്കൂളിൽ പഠിപ്പിക്കാനും മറ്റു കുട്ടികളെ പോലെ പലതരം ആക്ടിവിറ്റി കളിൽ അവനെ വ്യാപൃതനാക്കിയും അവൻറെ മാനസിക-ശാരീരിക ആരോഗ്യത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ മാതാപിതാക്കൾക്ക് സാധിച്ചു. അച്ഛനൊപ്പം ബിസിനസ്സിലും അമ്മയ്ക്കൊപ്പം ഗാർഡനിങ്ങിലും സിറിൽ ഇന്ന് സഹായിക്കുന്നു. സൈക്ലിംഗും, നീന്തലും, മോഡലിംഗും എല്ലാം സിറിലിന് ഏറെ പ്രിയപ്പെട്ടതാണ്. അവനൊരു ബിസിനസ് സംരംഭകൻ ആക്കുക എന്ന ലക്ഷ്യത്തോടെ സിറിലിന്റെ അച്ഛൻ ആരംഭിച്ച സംരംഭമാണ് സിറിൽസ് ഹണി. കാസർഗോഡ് ജില്ലയിൽ നിന്ന് ശേഖരിക്കുന്ന ശുദ്ധമായ കാട്ടുതേൻ ആണ് ഇവിടെനിന്ന് വിപണനം ചെയ്യുന്നത്.ഇവ തേൻ കുപ്പികളിൽ പകർത്തുവാനും മനോഹരമായി പാക്ക് ചെയ്യുവാനും ഇന്ന് സിറിൽ പ്രാപ്തനാണ്.

ശുദ്ധമായ തേൻ ആയതുകൊണ്ട് തന്നെയാണ് ഈ ബിസിനസ് സംരംഭത്തിന് തൻറെ മകൻറെ പേര് തന്നെ നൽകിയതെന്ന് സേവ്യർ പറയുന്നു. അദ്ദേഹത്തിൻറെ ഭാര്യ ലിൻസി ഗാർഡനിംഗ് ഒത്തിരി ഇഷ്ടപ്പെടുന്ന ആളാണ്. ഈ ഇഷ്ടം തൻറെ മകന് പകർന്നു നൽകുവാനും ഈ അമ്മയ്ക്ക് സാധിച്ചു. അമ്മയോടൊപ്പം ഗാർഡനിംഗ് ചെയ്യുവാൻ സിറിൽ എപ്പോഴും ഒപ്പമുണ്ട്. ചെടിച്ചട്ടികളിൽ മണ്ണ് നിറക്കുവാനും, ചെടികൾ വെച്ചുപിടിപ്പിക്കാനും യഥാസമയം വെള്ളമൊഴിച്ചു നല്കാനും അമ്മയ്ക്കൊപ്പം സിറിൽ എപ്പോഴും കൂടെയുണ്ട്. ഇത്തരത്തിലുള്ള രീതികളിലൂടെ മാത്രമേ ഇത്തരം ജനിതക അവസ്ഥയിൽ ജനിച്ച കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കൂ. മറ്റു കുട്ടികളെപ്പോലെ സിറിലിനെ പുറത്തു വിടുവാനും സ്വന്തം കാര്യങ്ങൾ ചെയ്യാൻ അവനെ പ്രാപ്തനാക്കുകയും ചെയ്ത ഈ മാതാപിതാക്കളെ ആണ് സമൂഹത്തിൽ ആദരിക്കപ്പെടേണ്ടത്.

സിറിൽ ഹണിസ് ബ്രാൻഡിൽ പുറത്തിറക്കുന്ന ശുദ്ധമായ തേൻ ലഭ്യമാക്കുവാനും ഇൻഡോർ പ്ലാൻറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും വിളിക്കാം-+91 94 97 098 207
ഓൺലൈനായി വാങ്ങാൻ ആഗ്രഹിക്കുന്നവർ www.cyrilgarden.in എന്ന വെബ്സൈറ്റ് വഴി ബന്ധപ്പെടുക

ഇവരുടെ വിശേഷങ്ങൾ കൂടുതൽ അറിയേണ്ടേ? നാളെ കൃത്യം നാലുമണിക്ക് കൃഷി ജാഗരൺ ഓഫീഷ്യൽ ഫേസ്ബുക്ക് സൂം ലൈവിലൂടെ ഇവർ മൂന്നുപേരും നിങ്ങൾക്ക് മുന്നിൽ എത്തുന്നു... എല്ലാവരും കാണുക. 


English Summary: cyril makes the sweetest change with his honey bottles

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds