കൃഷിയിൽ നൂറുമേനി വിളവ് നേടിയ ദീപ്തി സ്പെഷ്യൽ സ്കൂൾ അവാർഡിന്റെ നിറവിൽ
കേരള സർക്കാരിൻറെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് ഇത്തവണ കരസ്ഥമാക്കിയത് ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ ദീപ്തി സ്പെഷ്യൽ സ്കൂൾ ആണ്. 1992 ഒക്ടോബർ 10നാണ് ആലപ്പുഴയിലെ ആദ്യത്തെ സ്പെഷൽ സ്കൂൾ ആയ ദീപ്തി സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. തുടക്കകാലം ഇത് ഡിസ്പെൻസറിയായാണ് പ്രവർത്തിച്ചിരുന്നത്. പിന്നീടാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂൾ എന്ന രീതിയിൽ പ്രവർത്തനമാരംഭിച്ചത്. വേമ്പനാട്ടുകായലിനോട് ചേർന്നാണ് സ്കൂൾ നിലവിൽ സ്ഥിതിചെയ്യുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാന കർഷക അവാർഡ് ജേതാക്കൾക്ക് ഒപ്പം അൽപനേരം
കായലിനോട് ചേർന്ന് പ്രദേശത്ത് കൃഷിയിറക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരത്തിലുള്ള എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് ദീപ്തി സ്പെഷ്യൽ സ്കൂൾ കാർഷിക രംഗത്തെ മിന്നും വിജയം കരസ്ഥമാക്കിയിരിക്കുന്നത്.
105 വിദ്യാർത്ഥികളാണ് നിലവിൽ സ്കൂളിൽ പഠിക്കുന്നത്.50 സെൻറ് സ്ഥലത്തു പൂർണമായും ജൈവരീതിയിലാണ് കൃഷി ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ കുട്ടികൾക്ക് പോഷകം അടങ്ങിയ ഭക്ഷണം കൃഷിയിലൂടെ ലഭ്യമാക്കുക എന്ന ഉദ്യമത്തിൻറെ ഭാഗമായാണ് കാർഷിക രംഗത്തേക്ക് കടന്നുവന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂലിയറ്റ് പറഞ്ഞു. കൃഷിയിൽ സജീവമായിട്ട് 4 വർഷമേ ആയിട്ടുള്ളൂ. ഭിന്നശേഷിക്കാരായ കുട്ടികൾ കൃഷിയിൽ സജീവമാകുന്നത്ഇവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഗുണകരമാകുമെന്ന തിരിച്ചറിവ് കൂടി ഈ ഉദ്യമത്തിലൂടെ മുന്നോട്ടു വയ്ക്കുവാൻ ഇവർ ആഗ്രഹിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയിൽ തിളങ്ങിയ പ്രതിഭകൾ
2018ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തിൽ വെള്ളം കയറി പൂർണ്ണമായും സ്കൂളിലെ കൃഷി നശിച്ചുപോയിരുന്നു. വീണ്ടും തരിശു കിടന്ന് ഭൂമിയിൽ എല്ലാവിധ പച്ചക്കറികളും കൃഷി ചെയ്ത ഈ സ്കൂളിൻറെ മാതൃകാപരമായ പ്രവർത്തനം കേരളത്തിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രചോദനമാണ്. ഭിന്നശേഷിക്കാരായ കുട്ടികളും, അധ്യാപകരും ചേർന്ന് ഏറെ ബുദ്ധിമുട്ടിയാണ് കായലോരത്തെ സ്കൂൾ വളപ്പിൽ വിവിധ ഇനങ്ങൾ കൃഷി ചെയ്യുന്നത്. ചീര, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, കാന്താരി ഇഞ്ചി ചോളം ക്യാരറ്റ്, ബീറ്റ്റൂട്ട്, കരിമ്പ്, വിവിധ ഇനം വാഴകൾ തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നു. ഇതിനുപുറമേ മത്സ്യകൃഷി, കോഴി കൃഷി, താറാവ് കൃഷി, മുയൽ കൃഷി തുടങ്ങിയവയും സ്കൂളിൽ ചെയ്യുന്നുണ്ട്.
ഇവയിൽ നിന്ന് ലഭ്യമാകുന്ന വിസർജ്യം ചെടികൾക്ക് വളമായി ഉപയോഗപ്പെടുത്തുന്നു. സമയാസമയങ്ങളിൽ ചെയ്യേണ്ട വളപ്രയോഗ രീതികളും, കീടനിയന്ത്രണ വിധികളും ഇവിടുത്തെ കുട്ടികൾക്ക് മനപാഠം ആണെന്ന് വസ്തുത ഏറെ അഭിനന്ദനാർഹമാണ്. ടിജി പോളിമേഴ്സ് എന്ന കമ്പനി സൗജന്യമായി നൽകിയ അഞ്ഞൂറിലധികം ഗ്രോബാഗുകളിൽ നിലവിൽ ഇവിടെ കൃഷി ചെയ്യുന്നു. നൂറോളം ചുവട് തക്കാളിയിൽ നിന്ന് എല്ലാദിവസവും വിളവെടുപ്പ് നടത്തുന്നുണ്ട്. കൃഷിക്ക് എല്ലാവിധ സഹായങ്ങളും നൽകി 23 ജീവനക്കാരും ഇവിടെ പ്രവർത്തിക്കുന്നു. പ്രിൻസിപ്പൽ സിസ്റ്റർ ജൂലിയറ്റ് കൂടാതെ സിസ്റ്റർ ആൻഞ്ചോ, സിസ്റ്റർ റീസപോൾ എന്നിവരും കൃഷിക്ക് നേതൃത്വം നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വയനാട്ടിലെ ജൈവ കൃഷി ഒരു മാതൃക
English Summary: Deepti Special School made an achievement in the yield in agriculture received state government award for best school in kerala
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments