എല്ലാ പച്ചക്കറികളും പൊതുവായ ഒരു വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. നമ്മുടെ പച്ചക്കറികളെ പല വർഗ്ഗങ്ങളായാണ് തരംതിരിക്കുന്നത്. വഴുതന വർഗ്ഗം, വെള്ളരി വർഗ്ഗം, കിഴങ്ങുവർഗ്ഗം, പയർ വർഗ്ഗം, ശീതകാല വർഗ്ഗം തുടങ്ങി അഞ്ച് രീതിയിൽ പച്ചക്കറിയെ തരംതിരിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിൽ ഓരോ വർഗ്ഗത്തിലും ഉൾപ്പെടുന്ന പച്ചക്കറി ഇനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
കിഴങ്ങുവർഗ്ഗം
ഭക്ഷ്യയോഗ്യമായ മണ്ണിനടിയിൽ വളരുന്ന കിഴങ്ങുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇതിൽ ചേമ്പ്, ചേന, കാച്ചിൽ, നനക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, മരച്ചീനി തുടങ്ങിയവ ഉൾപ്പെടുന്നു.
വഴുതന വർഗ്ഗം
വിത്തുപാകി പറിച്ച് നട്ടു വളർത്തുന്ന പച്ചക്കറികൾ വഴുതന വർഗ്ഗ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത് നമ്മുടെ അടുക്കളത്തോട്ടത്തിലെ നിറസാന്നിധ്യങ്ങളായ തക്കാളിയും, മുളകും, വഴുതനയുമാണ്.
ബന്ധപ്പെട്ട വാർത്തകൾ : സസ്യ സംരക്ഷണത്തിന് മൂന്ന് എളുപ്പവഴികൾ
പയർ വർഗ്ഗം
വിവിധ ഇനങ്ങളിൽ ഉൾപ്പെടുന്ന പയറുകൾ മാത്രം ഉൾക്കൊള്ളുന്ന വിഭാഗമാണ് ഇത്. വള്ളിപ്പയർ, കുറ്റിപ്പയർ, അമര, ചതുരപയർ, വാളമര തുടങ്ങിയവർ ഇതിൽപ്പെടുന്നു.
വെള്ളരി വർഗ്ഗം
പടർത്തി വളർത്തുന്ന പച്ചക്കറികളുടെ വിഭാഗമാണ് ഇത്. മത്തൻ വെള്ളരി കുമ്പളം തുടങ്ങി നിലത്ത് പടർന്നു വളരുന്ന ഇനങ്ങളും, പന്തലൊരുക്കി നൽകുന്ന പാവൽ, പടവലം പോലുള്ള ഇനങ്ങളും ഇതിലുൾപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ : സസ്യ സംരക്ഷണത്തിന് മികച്ച വഴി മണ്ണിൻറെ സൂര്യതാപീകരണം
ശീതകാല വർഗ്ഗം
തണുപ്പ് കൂടിയ കാലാവസ്ഥയെ അടിസ്ഥാനമാക്കി കൃഷി ചെയ്യുന്ന ഇനങ്ങളാണ് ഇത്. നവംബർ- ഡിസംബർ മാസങ്ങളിൽ കൃഷി ചെയ്യുന്ന ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത് കാരറ്റ്, കാബേജ്, കോളിഫ്ലവർ, ബീറ്റ്റൂട്ട്, റാഡിഷ് തുടങ്ങിയവയാണ്. സമതല പ്രദേശങ്ങളിലും ഇവ ധാരാളമായി ഇക്കാലയളവിൽ കൃഷി ചെയ്യുന്നു.
ഈ നാല് വിഭാഗത്തിലും ഉൾപ്പെടാത്ത നാല് പച്ചക്കറി ഇനങ്ങളും ഉണ്ട്. അതാണ് മുരിങ്ങ, പപ്പായ, കോവൽ വെണ്ട.
ബന്ധപ്പെട്ട വാർത്തകൾ : ഗുണമേന്മയുള്ള വിത്തിനങ്ങൾ നിങ്ങൾക്ക് വേണോ?
Share your comments