കൈവിടരുത് ഔഷധമൂല്യമുള്ള ഈ പാരമ്പര്യ വിളകൾ
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ നമ്മളെല്ലാവരും നിരവധി മാർഗങ്ങൾതേടുന്നു. ഇത്തരത്തിൽ നമ്മളെ തേടി വരുന്ന എല്ലാവിധ രോഗങ്ങളെയും ഇല്ലാതാക്കുവാനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഏറ്റവും മികച്ചത് നമ്മുടെ കൃഷിയിടത്തിൽ ഉണ്ടാകുന്ന പച്ചക്കറി വിഭവങ്ങൾ കഴിക്കുക എന്നതാണ്. ആയുർവേദം പറയുന്നു മനുഷ്യൻറെ എല്ലാ രോഗങ്ങളുടെയും മൂലകാരണം അവൻറെ ഭക്ഷണരീതി ആണെന്ന്. ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതികളോട് വിടചൊല്ലി, നമ്മുടെ വീട്ടുമുറ്റത്തെ ഇലക്കറികൾ കഴിച്ചാൽ തന്നെ പകുതി പ്രശ്നം ഇല്ലാതാകും.
രോഗങ്ങൾ അകറ്റാൻ
നമ്മുടെ വീട്ടുമുറ്റത്ത് വെച്ച് പിടിപ്പിക്കേണ്ട പ്രധാനപ്പെട്ട രണ്ട് ഇലക്കറികൾ ആണ് ചതുര പയറും കോവലും. പ്രകൃതിയാ ഇൻസുലിൻ അടങ്ങിയിരിക്കുന്ന കോവലം പ്രമേഹരോഗികൾക്ക് മികച്ചതാണ്.
പാലിലുള്ളതിൻറെ പത്തിരട്ടി മാംസ്യം ചതുരപ്പയറിലുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി രോഗപ്രതിരോധശക്തി വർധിപ്പിക്കും. ഇതിന്റെ പൂവ് കിഴങ്ങും ആഹാരം യോഗ്യം തന്നെ. ഇതു കൂടാതെ നമ്മുടെ വീട്ടിൽ വച്ചു പിടിപ്പിക്കേണ്ട ചെറു വൃക്ഷങ്ങളാണ് മുരിങ്ങയും, കൂവളവും, അഗത്തിയും. കൂവളത്തിലയും അഗത്തി പൂവ് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഉറവിടങ്ങളാണ്. രാവിലെ വെറും വയറ്റിൽ ഇവയുടെ ചാറ് ഒരു ഗ്ലാസ് വാഴപ്പിണ്ടി അല്ലെങ്കിൽ കുമ്പളങ്ങ ചാറിൽ കലർത്തി കുടിച്ചാൽ എല്ലാവിധ രോഗങ്ങളും ഇല്ലാതാകും. നമ്മുടെ കാലുകഴപ്പ്, കൈ കഴപ്പ് തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുവാൻ മുരിങ്ങയില തോരൻ ആയോ, അല്ലെങ്കിൽ ദോശയിൽ ഇട്ടോ കഴിക്കുന്നത് അത്യുത്തമമാണ്. ഇതുകൂടാതെ രോഗങ്ങൾ അകറ്റുവാൻ ഏറ്റവും മികച്ചതാണ് കറിവേപ്പില. മുരിങ്ങയില പോലെ വിറ്റാമിൻ എ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന ഇല വർഗ്ഗം ആണിത്. കറികൾക്ക് സുഗന്ധം പകരാൻ മാത്രമല്ല ആരോഗ്യദായകവും ആണിത്. 2 നെടുപ്പ് കറിവേപ്പില വെണ്ണ പാകത്തിൽ അരച്ച് ഒരു ഗ്ലാസ് മോരിൽ കലർത്തി ആഴ്ചയിലൊരിക്കൽ കഴിച്ചാൽ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ മുഴുവൻ വിറ്റാമിൻ എയും ലഭിക്കും.
We all look for different ways to boost our immune system. In this way, the best way to eliminate all the diseases that come to us and to increase the immunity is to eat the vegetables that grow on our farm.
ഇതിനു പകലായി മുരിങ്ങയിലത്തോരൻ കഴിച്ചാലും മതി. ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ പിന്തുടരാം. ഇതുകൂടാതെ നമ്മുടെ പറമ്പിൽ കാണുന്ന ചേമ്പിലയും ചേനത്തണ്ടും പാഴാക്കാതെ ഭക്ഷ്യയോഗ്യം ആക്കിയാൽ ആരോഗ്യത്തോടെ ദീർഘനാൾ നമുക്ക് ജീവിക്കാം.
English Summary: Do not give up these traditional crops with medicinal value
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments