<
Features

ഓണം പോലെ നമ്മുടെ അയൽപക്കത്തും പൂക്കളുടെ ഒരുത്സവം; കേട്ടിട്ടുണ്ടോ?

flower
Do you know the special flower festival in Telangana

പൂക്കളുടെ ഉത്സവമാണ് കേരളത്തിലെ ഓണം. എന്നാൽ നമ്മുടെ അയൽപക്കത്തും ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന പൂക്കളുടെ ഉത്സവം ആഘോഷിക്കാറുണ്ട്. സ്ത്രീകൾക്കായുള്ള ഈ പ്രത്യേക ഉത്സവത്തെ ഗൗരീദേവിയുടെ പ്രീതിക്കായാണ് നടത്തുന്നത്. നമ്മുടെ തൊട്ടടുത്തുള്ള സംസ്ഥാനമായ തെലങ്കാനയിലാണ് നിറങ്ങളുടെയും പൂക്കളുടെയും ഈ ഉത്സവം കൊണ്ടാടാറുള്ളത്. ഇവിടത്തെ ഭാഷയിലും സംസ്കാരത്തിലും സാമ്യമുള്ള ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളിലും ഇത് ആഘോഷിക്കാറുണ്ട്.

ബതുകമ്മ എന്നാണ് ഈ ആഘോഷത്തിന്റെ പേര്. ദസറയ്ക്ക് മുന്നോടിയായി നടത്തുന്ന ബതുകമ്മയ്ക്ക് ഞായറാഴ്ച സംസ്ഥാനത്ത് തുടക്കമായി. ഒക്ടോബർ മൂന്നിന്- അതായത് ദസറയുടെ തലേദിവസം ആഘോഷം കൊടിയിറങ്ങും.

പൂക്കളുടെ ഉത്സവം

ബതുകമ്മ പാദുഗ എന്നും ഈ ശരത്‌കാല ഉത്സവം അറിയപ്പെടുന്നു. ബതുകമ്മയുടെ ആദ്യദിവസത്തിലെ സവിശേഷത അരിപ്പൊടി കൊണ്ടുള്ള എള്ള് കൊണ്ടുള്ള നൈവേദ്യമാണ്. വഴിയോരങ്ങളിലും മറ്റും ഉത്സാഘോഷത്തിനുള്ള പൂക്കൾ നിറഞ്ഞിരിക്കുന്ന വർണാഭമായ കാഴ്ചയും തെലങ്കാനയിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകളെ ക്ഷണിക്കുന്നു.

അത്തപ്പൂക്കളവും തെലങ്കാനയുടെ ബതുകമ്മയും

ഉത്സവത്തിന്റെ ഒമ്പത് ദിവസങ്ങളിൽ ഓരോ ദിനവും പുരുഷന്മാർ വനമേഖലകളിലേക്കും മറ്റും പൂക്കൾ ശേഖരിക്കാനായി പോകുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഒത്തുചേർന്നിരുന്ന് ബതുകമ്മ ഉണ്ടാക്കുന്നു.

നമ്മുടെ അത്തപ്പൂക്കളത്തിനോട് അൽപം സാദ്യശ്യമുള്ളതാണ് ബതുകമ്മ. ഓരോ പാളികളായി വൃത്താകൃതിയിൽ പൂക്കൾ ക്രമീകരിക്കുന്ന പൂക്കളുടെ ശേഖരമാണിത്. നമ്മൾ നിലത്താണ് പൂക്കളം തയ്യാറാക്കുന്നതെങ്കിൽ ബതുകമ്മയുടെ വ്യത്യാസം വലിയ വൃത്താകൃതിയിലുള്ള തളികകളിലാണ് ഇത് ഒരുക്കുന്നത്.

ബദുകമ്മ ആഘോഷം
ബദുകമ്മ ആഘോഷം

ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ കാണുന്ന 'ഗോപുര'വുമായി ഇതിനെ താരതമ്യം ചെയ്യാം. 'ജീവന്റെ മാതാവ്' എന്നാണ് ബതുകമ്മ എന്ന പദത്തിന്റെ അർഥം. ഓണം പോലെ ഇതും വിളവെടുപ്പിന്റെ ഉത്സവമാണ്. വിളവെടുപ്പിന് സ്ത്രീകൾ ദേവിയോട് നന്ദി അറിയിക്കുകയും കുടുംബത്തിന്റെ അഭിവൃദ്ധിക്കായി അനുഗ്രഹം തേടുകയും ചെയ്യുന്നു എന്നതാണ് ബതുകമ്മ ഉത്സവത്തിന് പിന്നിലെ വിശ്വാസം.
ഉത്സവദിനങ്ങളുടെ സായാഹ്നങ്ങളിൽ ക്ഷേത്രത്തിനരികിലോ വീട്ടുമുറ്റത്തോ ഗൗരീദേവിയെ സ്തുതിച്ച് കൊണ്ട് സ്ത്രീകൾ പാടാനും നൃത്തം ചെയ്യാനും ഒത്തുകൂടുന്നതാണ് മറ്റൊരു ചടങ്ങ്. ബതുകമ്മയെ മധ്യത്തിൽ വച്ചാണ് നൃത്തം. കേരള മങ്കകൾ അത്തപ്പൂക്കളത്തിന് ചുറ്റും തിരുവാതിര കളിക്കുന്നത് പോലെ സമാനമായ മറ്റൊരു ചടങ്ങ്.

നൃത്തപ്രകടനങ്ങൾക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബതുകമ്മയെയും വഹിച്ച് ഘോഷയാത്ര നടത്തി നദിയിലോ അടുത്തുള്ള ഏതെങ്കിലും ജലാശയത്തിലോ ഇത് നിമജ്ജനം ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പത്മശ്രീയേക്കാളും സന്തോഷം നല്‍കുന്ന പുരസ്‌കാരമാണിത്: ജയറാം

മണ്ണിലും മറ്റും ജീർണിക്കുന്ന ജൈവ വസ്തുക്കൾ മാത്രമാണ് ആഘോഷത്തിന് ഉപയോഗിക്കാറുള്ളത്. അതിനാൽ തന്നെ പൂക്കൾ കൊണ്ട് നിർമിച്ച ബതുകമ്മ ജലാശയത്തിൽ നിക്ഷേപിക്കുന്നത് യാതൊരു തരത്തിലും പ്രകൃതിക്ക് ദോഷകരമാകുന്നില്ല.

കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.


English Summary: Do you know the special flower festival in our neighboring state?

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds