Features

ഗൃഹാതുരതയുണര്‍ത്തും 'പെപ്പറൊമിയ പെലുസിഡ ' ; അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ഔഷധഗുണങ്ങള്‍ ധാരാളമുണ്ട് നമ്മുടെ മഷിത്തണ്ടിന്
ഔഷധഗുണങ്ങള്‍ ധാരാളമുണ്ട് നമ്മുടെ മഷിത്തണ്ടിന്

കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് തിരിച്ചുനടക്കുമ്പോള്‍ പലര്‍ക്കും പങ്കുവയ്ക്കാന്‍ ഒരായിരം കഥകളുണ്ടാകും. അക്കൂട്ടത്തില്‍ പെപ്പറൊമിയ പെലുസിഡ തീര്‍ച്ചയായുമുണ്ടാകും.

പേര് കേട്ട് ഞെട്ടണ്ട. പറഞ്ഞുവരുന്നത് പഴയകാലത്ത് ് സ്ലേറ്റിലെ അക്ഷരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിച്ചിരുന്ന മഷിത്തണ്ടിനെപ്പറ്റിയാണ്. ഗൃഹാതുരതയുണര്‍ത്തുന്ന ഈ സസ്യത്തിന്റെ ഉപയോഗം ഇതുമാത്രമല്ല കേട്ടോ. ഔഷധഗുണങ്ങള്‍ ധാരാളമുണ്ട് നമ്മുടെ മഷിത്തണ്ടിന്.
നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ നനവുളള മതിലുകളിലും മണ്ണിലുമെല്ലാം നന്നായി വളരുന്ന ചെറുസസ്യമാണ് മഷിത്തണ്ട്. കോലുമഷി, മകപ്പച്ച, കണ്ണാടിപ്പച്ച, വെളളത്തണ്ട് , വെളളംകുടിയന്‍ എന്നീ പേരുകളിലെല്ലാം ഇതറിയപ്പെടാറുണ്ട്. പെപ്പറൊമിയ പെലുസിഡ എന്നാണ് ഇതിന്റെ ശാസ്ത്രനാമം. കുരുമുളക് തിരിപോലുളള തിരികള്‍ ഉണ്ടാവുന്നതിനാലാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. ഈര്‍പ്പമുളള സ്ഥലങ്ങളിലാണ് ഇത് കൂടുതല്‍ കണ്ടുവരാറുളളത്. ഒരു വര്‍ഷം മാത്രമാണ് ചെടിയുടെ ആയുസ്സ്.

ചെടിയിലും ഇലയിലുമെല്ലാം ജലാംശം ധാരാളമുളളതിനാലാണ് പണ്ടുകാലത്ത് സ്ലേറ്റ് മായിക്കാനായി ഇതുപയോഗിച്ചിരുന്നത്. എന്നാല്‍ ഇതിനപ്പുറമുളള ഔഷധഗുണങ്ങള്‍ പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. പലപ്പോഴും ചെടികള്‍ക്കിടയില്‍ വളരുന്ന കളയാണെന്ന് തെറ്റിദ്ധരിച്ച് ഇതിനെ പറിച്ചുമാറ്റാറാണ് പതിവ്. വലിയ പരിചരണമൊന്നുമില്ലാതെ വളരുന്ന ഈ സസ്യത്തിന് ഔഷധഗുണങ്ങള്‍ ഏറെയുണ്ട്. ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ട് പോലുളള പ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണ് മഷിത്തണ്ട്. അതുപോലെ വിശപ്പില്ലായ്മയും രുചിയില്ലായ്മയും പരിഹരിക്കാനും ഔഷധമായി ഇതുപയോഗിക്കാറുണ്ട്.

വൃക്കരോഗങ്ങള്‍ക്കുളള ഔഷധം കൂടിയാണിത്. നല്ലൊരു വേദനസംഹാരി എന്ന നിലയിലും ഈ സസ്യത്തെ പ്രയോജനപ്പെടുത്താറുണ്ട്. തലവേദനയ്ക്ക് ഉത്തമമാണിത്. ഇതിന്റെ ഇലയും തണ്ടും പിഴിഞ്ഞ് കുഴമ്പുരൂപത്തിലാക്കി നെറ്റിയില്‍ വച്ചാല്‍ തലവേദന ശമിക്കും.  ആന്റിബാക്ടീരിയല്‍ ഗുണങ്ങളും പൂപ്പല്‍ രോഗങ്ങള്‍ തടയാനുളള കഴിവും മഷിത്തണ്ടിനുണ്ട്. വേനല്‍ക്കാലത്ത് ചൂടിനെ പ്രതിരോധിക്കാനും മഷിത്തണ്ടിന് കഴിവുണ്ട്. ശരീരത്തിലെ ചൂട് കുറയ്ക്കാനായി ഇതിനെ ജ്യൂസായി പ്രയോജനപ്പെടുത്താറുണ്ട്. തോരനും സാലഡുമുണ്ടാക്കാനും ചിലയിടങ്ങളില്‍ മഷിത്തണ്ട് ഉപയോഗിക്കാറുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍ 

നാട്ടിന്‍പുറത്തെ അത്ഭുതസസ്യം

നീയൊരു തൊട്ടാവാടിയെന്ന് ഇനിയാരോടും പറയല്ലേ


English Summary: do you remember this plant that evokes nostalgia

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds