<
Features

ഇനി കയ്യൊന്നുയർത്തിയാൽ മതി, അടയ്ക്ക പറിക്കാം

കവുങ്ങില്‍നിന്ന് അടയ്ക്ക പറിക്കാന്‍ ഇനി എളുപ്പം. മുകളില്‍ കയറേണ്ട. കവുങ്ങുകയറ്റ തൊഴിലാളിയെ കാത്തിരിക്കുകയും വേണ്ട. കയ്യൊന്നുയർത്തിയാൽ മതി. അതിനായി കുള്ളന്‍ കവുങ്ങുകൾ എത്തിക്കഴിഞ്ഞു. വി.ടി.എന്‍.എ.എച്ച്-1 ആണ് ഈ കുള്ളന്‍ താരം. ഒരാളുടെ ഉയരത്തില്‍ മാത്രം വളരുന്നതിനാല്‍ മരുന്ന് തളിക്കാനും എളുപ്പം. നാടന്‍ ഇനമായ ഹീരേഹള്ളി കുറിയ ഇനത്തെ അമ്മയായും അത്യുത്പാദനശേഷിയുള്ള ഇനമായ മോഹിത്‌നഗര്‍, സുമംഗള അച്ഛനായും തിരഞ്ഞെടുത്താണ് ഈ തൈ വളർത്തിയത്.

വാര്‍ഷിക വളയങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞതാണ് കുള്ളന്റെ ജനിതകരഹസ്യം. ഉരുണ്ടതും മഞ്ഞ മുതല്‍ ഓറഞ്ച് കലര്‍ന്ന ചുവപ്പോടുകൂടിയ അടയ്ക്കയാണ് ഈ സങ്കരയിനം കുള്ളന്റെ പ്രധാന പ്രത്യേകത. തണല്‍കിട്ടുന്ന സ്ഥലത്ത് തടംകോരി മൊത്ത് മുകളില്‍ വരത്തക്കവിധം ആറ് സെന്റീമീറ്റര്‍ അകലത്തില്‍ വിത്ത് പാകാം. മൂന്നില പരുവത്തില്‍ ഒന്നാം നേഴ്‌സറിയില്‍നിന്ന് തൈകള്‍ പറിച്ചുനടണം.   
  
അടുത്ത ഒന്നര വര്‍ഷം കുള്ളന്‍ കവുങ്ങുകളുടെ വാസം പോളിബാഗിലാണ്. ഒരടി നീളവും അരയടി വീതിയുമുള്ള പോളിബാഗില്‍ മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ നിറച്ചുവേണം നേഴ്‌സറിത്തൈകളെ പോളിബാഗിലേക്ക് മാറ്റാന്‍.

രണ്ടേമുക്കാൽ മീറ്റര്‍ അകലത്തില്‍ മൂന്ന് അടി വലിപ്പമുള്ള കുഴിയെടുത്ത് 15 കിലോഗ്രാം ചാണകവളവും മേല്‍മണ്ണം ചേര്‍ത്ത് കുഴിയൊരുക്കി പോളിബാഗ് തൈകള്‍ മാറ്റി വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒക്ടോബര്‍ മാസത്തില്‍ തൈ നടാം. 

 ആദ്യത്തെ നാലുവര്‍ഷം കമുകുകള്‍ക്കിടയില്‍ ഞാലിപ്പൂവന്‍ വാഴ നടാം. തൈകള്‍ നട്ടതു മുതല്‍ ഓരോ വര്‍ഷവും 12 കിലോവീതം പച്ചിലകളും കമ്പോസ്റ്റും ഇടണം. കവുങ്ങിന്റെ ചുവട്ടില്‍നിന്ന് ഒരു മീറ്റര്‍ അകലത്തിലായി ഒരടി താഴ്ചയുള്ള തടങ്ങള്‍ കോരി വേണം വളം ചെയ്യാന്‍. 

രാസവള പ്രയോഗത്തിനായി കവുങ്ങൊന്നിന് 220 ഗ്രാം വീതം യൂറിയയും രാജ്‌ഫോസും 250 ഗ്രാം പൊട്ടാഷും നല്‍കാം. അടയ്ക്ക വിണ്ടുകീറല്‍ കാണുന്ന തോട്ടങ്ങളില്‍ നീര്‍വാര്‍ച്ച മെച്ചമാക്കുകയും ബോറാക്‌സ് ചേര്‍ത്തുകൊടുക്കുകയും വേണം. ഇനി വരുന്നത് കുള്ളന്മാരുടെ കാലമാണ്. മികച്ച അത്യുല്പാദന ശേഷിക്കും ഉയർക്കുറവും ഇവയെ അൻപന്തിയിലെത്തിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് ദിനംപ്രതി പുതിയ ഇനം കുള്ളൻ കവുങ്ങുകൾ വികസിപ്പിച്ചെടുക്കുന്നതും. 

English Summary: dwarf arcanut

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds