<
Features

അത്യാകർഷണീയമായ നിറങ്ങളും മണവും കൊണ്ട് ആരേയും വശീകരിക്കുന്ന വൃക്ഷം - യൂക്കാലിപ്റ്റസ് ഡെഗ്ലൂപ്ത (Eucalyptus Deglupta)

Eucalyptus Deglupta

1850 ൽ, Carl Ludwig Blume ആണ് ആദ്യമായി Eucalyptus deglupta നെ കുറിച്ച്  തൻറെ പുസ്‌തകത്തിൽ വിവരിക്കുന്നത്. Eucalyptus Deglupta ഉയരമുള്ള മരങ്ങളുടെ സ്‌പീഷിസുകൾ (species) പെട്ടതാണ്. വളരെ വേഗത്തിൽ വളരുന്ന ഈ മരം, 197–246 അടിയോളം വളരുന്നു.  ഇത്‌ Rainbow Eucalyptus, Mindanao gum, rainbow gum എന്ന പേരിലെല്ലാം അറിയപ്പെടുന്നു.. Rainbow Eucalyptus  സാധാരണയായി മഴക്കാടുകളിലാണ് (rainforest) വളരുന്നത്. ഇതിൻറെ ജന്മസ്ഥലങ്ങൾ Indonesia, Philippines, Papua New Guinea എന്നിവയാണെങ്കിലും മറ്റു പല രാജ്യങ്ങളിലും ഈ മരം ധാരാളം വെച്ചുപിടിപ്പിക്കുന്നുണ്ട്. ഈ വൃക്ഷത്തിൻറെ ഏറ്റവും വിശിഷ്ടവും ആകർഷണീയവുമായ ഭാഗം അതിൻറെ  മരതൊലിയാണ്. ഇതിൻറെ ആകർഷകമായ നിറവും മണവും ആരെയും വശീകരിക്കുന്നതാണ്

ഈ മരത്തിൻറെ തൊലി ഓറഞ്ച് (orange) നിറത്തിലുള്ളതാണ്. ഈ തൊലി ഉരിഞ്ഞു പോകുമ്പോൾ pale green, red, orange, grey, purplish brown, എന്നി നിറത്തിലുള്ള, ഉള്ളിലുള്ള തൊലികൾ കാണപ്പെടുന്നു.

Rainbow Eucalyptus പല നിറത്തിൽ കാണുന്നതിൻറെ കാരണം, അവിശ്വസനീയമായ ഈ വൃക്ഷം  വളർച്ച എത്തുമ്പോൾ അതിൻറെ മേലെയുള്ള ഓറഞ്ച് തൊലി ഉതിർന്നു പോകുകയും അതിനു താഴെയുള്ള പച്ച നിറത്തിലുള്ള തൊലി വെളിയിൽ കാണപ്പെടുകയും ചെയ്യുന്നു.  അടുത്ത season വരുമ്പോൾ, ഈ പച്ചനിറത്തിലുള്ള തൊലി പൊലിഞ്ഞു അകത്തുള്ള ചുവപ്പ്  നിറത്തിലുള്ള തൊലിയും, പിന്നീട്,   മെറൂൺ, അങ്ങനെ പല നിറങ്ങളുള്ള തൊലികൾ വെളിയിലേക്കു വന്നു കൊണ്ടേയിരിക്കുന്നു  തൊലി പൊലിഞ്ഞു നിൽക്കുന്ന ഈ മരത്തിന് sharpen ചെയ്ത ഒരു color pencil ൻറെ രൂപമാണുള്ളത്. വർണ്ണശബളമായ ഈ കാഴ്ച്ച വളരെ കൗതുകമേറിയതാണ്.

കൂടുതൽ മഴയും സൂര്യപ്രകാശവും ഉള്ള സ്ഥലങ്ങളിലാണ് ഇവ വളരുന്നത്. പാർക്ക് പോലുള്ള തുറന്ന സ്ഥലങ്ങളിൽ വളർത്താൻ അനുയോജ്യമായ വൃക്ഷമാണിത്. നല്ല തണൽ നൽകുന്നതിന് പുറമെ ആകർഷണീയമായ നിറവും വാസനയും ഉള്ളതുകൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നു.

Eucalyptus Deglupta

യൂക്കാലിപ്റ്റസ് ഡെഗ്ലൂപ്തയുടെ  (Eucalyptus Deglupta) ഉപയോഗങ്ങൾ

Eucalyptus Deglupta വലിയ തോതിൽ വളർത്തുന്നത് പ്രധാനമായും പൾപ്പ് ഉല്പാദനത്തിനു (pulp production) വേണ്ടിയാണ്. ഇതിൻറെ തടിയിൽ നിന്നും, തൊലിയിൽ നിന്നും പൾപ്പ് ഉല്പാദിപ്പിക്കുന്നു.  ഇതിൻറെ മരത്തടി വളരെ വിലയേറിയതാണ്. ചെറുതും വലുതുമായ കെട്ടിട നിർമ്മാണങ്ങൾക്കും (construction), തറ നിർമ്മിക്കുന്നതിനും (flooring),  furniture ഉണ്ടാകുന്നതിനും, boat ഉണ്ടാകുന്നതിനും ഇത് ഉപയോഗപ്രദമാണ്.  Eucalyptus Deglupta വിറകായിട്ടും ഉപയോഗിക്കുന്നു.  Eucalyptus Deglupta യ്ക്ക്   ആകർഷണീയമായ നിറങ്ങൾ ഉള്ളതുകൊണ്ട്, ഇത് ഒരു അലങ്കാര വസ്‌തുവായും ഉപയോഗിക്കുന്നു.  കൂടാതെ ഇത് reforestation purpose നും ഉപയോഗിക്കുന്നു.

Summary: Eucalyptus Deglupta, which is native to Indonesia, Philippines and Papua New Guinea, is also called Rainbow Eucalyptus. It is known for its fragrance and colorful appearance.  The reason for its colorful appearance is, it sheds its barks on  season wise and every time it sheds its bark, different coloured barks like green, red, meroon, etc. appear one behind the other.   This tree is largely planted for the production of pulp.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇന്ത്യന്‍ പനകളുടെ വാണിജ്യസാധ്യതകള്‍


English Summary: Eucalyptus Deglupta) – Its Intense color and fragrance make people fall in love with this tree

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds