സതീഷിന്റെ വീട്ടിലെ കൃഷി പാഠം.
ലോക് ഡൗൺ ഒരു വിളവെടുപ്പു കാലമാക്കി , അദ്ധ്വാനിച്ച് നേടിയ വിജയമാണ് ചേർത്തല കഞ്ഞിക്കുഴി പഞ്ചായത്ത് വാര്‍ഡ് 15 ചാലയില്‍ എം.സതീഷിന് പറയാനുള്ളത്.
ചൊരിമണലില്‍ വിയര്‍പ്പൊഴുക്കിയ സര്‍ക്കാര്‍ജീവനക്കാരന് കിട്ടിയ നൂറുമേനി വിളവിന്റെ ക്രെഡിറ്റ് പക്ഷേ അച്ഛൻ മനോഹരനും അമ്മ വസുന്ധരയ്ക്കുമായി പങ്കു വയ്ക്കാൻ മടിയൊട്ടുമില്ല..
പി. എസ് .സി ആലപ്പുഴ ഓഫീസില്‍ ജോലി ചെയ്യുന്ന സതീഷ് ഓഫീസ് പ്രവര്‍ത്തനം നിലച്ചപ്പോള്‍ മുഴുവന്‍ സമയവും കൃഷിക്കായി ചിലവാക്കാനാണ് തീരുമാനിച്ചത്. കഞ്ഞിക്കുഴിയിലെ കർഷകപ്പെരുമ ഒട്ടും ചോരാതെ കിട്ടിയിട്ടുണ്ട് സതീഷിന് .അച്ഛന്‍ റിട്ട പഞ്ചായത്ത് സെക്രട്ടറിയായ മനേഹരന്‍ പരമ്പരാഗത നെല്‍കര്‍ഷകനാണ് .ഇദ്ദേഹത്തിന്റെ കർഷക ഗ്രൂപ്പിനും കൃഷിയും നെൽപ്പാടവുമൊക്കെയുണ്ടെങ്കിലും കൃഷി പണിയിൽ മകനെ സഹായിക്കാൻ കൂടെയുണ്ട്. അതാണ് തന്റെ കൃഷി വിജയത്തിൽ പകുതിയും എന്നാണ് സതീഷ് പറയുന്നത്.
ഒരു ദിവസം പോലും നോട്ടക്കുറവ് വരാൻ പാടില്ല. അങ്ങനെ വന്നാൽ കൃഷി പിന്നെ നോക്കണ്ട എന്നാണ് സതീഷിന്റെ അനുഭവം. ഓഫീസിലേയ്ക്ക് പോകാനിറങ്ങുമ്പോൾ ചെടികൾക്ക് നനച്ചു തീർന്നില്ലെങ്കിലും പ്രശ്നമില്ല. ബാക്കി അച്ഛൻ ഏറ്റോളും. കൃഷിയിൽ വ്യാപൃതനായിരിക്കുക എന്നത് വല്ലാത്തൊരു ഊർജ്ജമാണ്. പിന്നെ ഒരു ജിമ്മിലും പോകണ്ട.
ഇത്തിരി കഷ്ടപ്പെട്ടാൽ കിട്ടുന്ന സന്തോഷവും ആരോഗ്യവും ആദായവും ചെറുതല്ല എന്ന് പറയാൻ ഈ സ്ഥിര വരുമാനക്കാരനായ ചെറുപ്പക്കാരന് ഒരു മടിയുമില്ല.
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വീട്ടില്‍ നിന്ന് ലഭിക്കുന്നുണ്ട്. സതീഷിന്റെ സഹോദരനും കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായ Adv. എം. സന്തോഷ്കുമാറും തന്റെ വീട്ടിലെ കൃഷിയുടെ വിളവെടുപ്പുമായി ഇടയ്ക്കിടെ വീട്ടിലെത്തുന്നതിനാൽ പച്ചക്കറിക്ക് ഒട്ടും ക്ഷാമമില്ല.
Homemade vegetables are available at home. Satheesh's brother and president of Kanjikuzhi Service Co-operative Bank
Adv. M. Santhosh Kumar will also comes home Occasionally with the harvest of his home farm. So there is no dearth of vegetables.
കുടുംബ സ്ഥലമായ പാടത്ത് നെൽ കൃഷി ചെയ്തു.ഒരു ഏക്കര്‍ സ്ഥലച്ച് 50പപ്പായ ,50ഏത്തവാഴ ,35ഞാലിപ്പൂവന്‍ വാഴ ,പയര്‍ വെണ്ട, വഴുതന, ചീര, പച്ചമുളക,് ചേന ,ചേമ്പ് ,കാച്ചില്‍, ,ജാതി, കോവല്‍, പാവൽ തക്കാളി തുടങ്ങി വിളകള്‍ നട്ടു.ചീരയുടെ വിളവെടുപ്പ് പൂര്‍ത്തിയായി. പപ്പായയും മറ്റ് പച്ചക്കറികളും ഇപ്പോള്‍ വിളവെടുക്കുന്നുണ്ട്. തക്കാളിയും പാവലും ചീരയും തന്ന ആദായം തന്നെ അത്ഭുതപ്പെടുത്തി എന്നാണ് സതീഷ് പറഞ്ഞത്. ജ്യോതിഷ് എന്ന കർഷകന്റെ ജൈവ പച്ചക്കറി ഷോപ്പിലേയ്ക്കാണ് എല്ലാ പച്ചക്കറികളും കൊടുത്തത്. ഇനി ഏത്തവാഴയിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. ലോക് ഡൗൺ ഭാഗീകമായി കുറച്ചതിനാൽ ഇപ്പോൾ മുഴുവൻ സമയവും കൃഷിയിൽ ശ്രദ്ധിക്കാൻ കഴിയില്ല. അച്ഛനുണ്ട് എന്ന സമാധാനത്തിൽ 9.30 ന് ഓഫീസിലേക്കു പോകും.
കോഴിവളവും ചാണകവും എല്ലുപൊടിയും മാത്രമാണ് വളമാക്കിയത്.ജൈവ കീടനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചായിരുന്നു കൃഷി. Only poultry, cow dung and bone powder were used as fertilizers.
അമ്മ വസുന്ധരയും ഭാര്യ രശ്മിയും കൃഷി സഹായത്തിനുണ്ട്. മക്കള്‍.മീനാക്ഷിയും 4 മാസം പ്രായമായ ഇരട്ടക്കുട്ടികൾ ദേവു,ജാനു എന്നിവരും ഉണ്ട് സതീഷിനിപ്പോൾ സന്തോഷം പങ്കു വയ്ക്കാൻ.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രാദേശിക ഭക്ഷ്യസുരക്ഷയ്ക്കും കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാര്‍ഷിക പദ്ധതികള്‍ക്ക് അനുമതി
English Summary: Farming Lesson at Satish's Home.
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments