എന്താണ് ഫെര്‍ട്ടിഗേഷന്‍
രാസവളങ്ങള്‍ , സസ്യവളര്‍ച്ച ത്വരിതപെടുതുന്ന പോഷകങ്ങള്‍ , രാസ ലായനികള്‍ തുടങ്ങിയവ നല്‍കുവാന്‍ കഴിയുന്നു എന്നുള്ളതാണ് ഇതിന്റെ മേന്മ,ചെല്വ് ഗണ്യമായി കുറയ്ക്കുവാന്‍ കഴിയുന്നതും ഉത്പാദന ക്ഷമത കൂട്ടുന്നതുമായ ഈ സംവിധാനം അധിക ചെലവില്ലാതെ തുള്ളി നന്ക്കൊപ്പം സ്ഥാപിക്കുകയും ചെയ്യാം. വെന്‍ചുറി, ഫെര്‍ടി ലൈസര്‍ ടാങ്ക് എന്നീ സംവിധാനങ്ങളാണ് ഫെര്‍ടിഗെഷന് ഉപയോഗിക്കുന്നത്
സാധാരണ ജലസേചനത്തിന്റെ കാര്യക്ഷമത 33% ഉം, സ്പ്രിങ്ക്ലര്‍ ജല സേചന ത്തിന്റെത് 7 5 % ഉം നുള്ളി നനയുടെത് 90 -95 % വരെയുമാണ്.പൂര്‍ണ്ണമായും ജലത്തില്‍ ലയിക്കുന്ന പോഷകങ്ങള്‍ ഫെര്ട്ടിഗേഷനിലൂടെ നല്‍കാവുന്നതാണ്. എന്നിരുന്നാലും നൈട്രജെനും പൊട്ടാഷും വേഗത്തില്‍ ചെടികള്‍ക്ക് ലഭ്യമാകുന്നതിനാല്‍ അവ ഏറ്റവും അനുയോജ്യമാണ്. കേരളത്തിലെ ജലത്തിന് അമ്ലത ഉള്ളതിനാ ല്‍ മൂലകങ്ങളുടെ ഫെര്‍ട്ടിഗേഷ ന്‍ ക്ലോഗിംഗ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. എല്ലാ ലയിക്കുന്ന മൂലകങ്ങളും ഫെര്‍ട്ടിഗേഷന്അനുയോജ്യമാണ്. അതുകൊണ്ട് പ്രധാനമായും ഫെര്‍ട്ടിഗേഷന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അതില്‍ അടങ്ങിയിരിക്കുന്ന വളത്തിൻ്റെ വിലയും മറ്റ് ഘടകങ്ങളും ആവശ്യകതയുമാണ്. ഫെര്‍ട്ടിഗേഷനു വേണ്ടി ഉപയോഗിക്കുന്ന വളങ്ങളില്‍ പാക്യജനകം (N) സ്രോതസ്സുകള്‍ അമോണിയം നൈട്രേറ്റ്, കാത്സ്യം നൈട്രേറ്റ് , അമോണിയം സള്‍ഫേറ്റ്,യൂറിയ ,പൊട്ടാസ്യം നൈട്രേറ്റ് എന്നിവയും ക്ഷാരത്തിന്റെ (K) പ്രധാന സ്രോതസ്സുക ള്‍ പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം സള്‍ഫേറ്റ് എന്നിവയുമാണ് . ഫെര്‍ട്ടിഗേഷന്‍ വേണ്ട ഫോസ്ഫറസ് (ഭാവകം ) നേര്‍പ്പിച്ച ഫോസ്ഫോറിക് ആസിഡ് ആയോ മോണോ അമോണിയം ഫോസ്ഫേറ്റ് ,ആയോ നല്‍കാം.റോക്ക് ഫോസ്ഫേറ്റ് ,സൂപ്പര്‍ ഫോസ്ഫേറ്റ് എന്നിവ അടിവളമായി പാത്തികളില്‍ (bed- ല്‍ ) നല്‍കാം.കേരളത്തിലെ മണ്ണില്‍ പൊതുവെ ആകെ (total) ഫോസ്ഫറസിന്റെ അളവ് കൂടുതലാണ് . ചെടികള്‍ക്ക് ലഭ്യമാകുന്ന (water soluble /available) ഫോസ്ഫറസിന്റെ അളവിന്റെ അടിസ്ഥാന ത്തിലാണ് ഫോസ്ഫറസ് (ഭാവകം) വളം നല്‍കേണ്ടത്.തുള്ളി നനയില്‍ ക്കൂടി ഫെര്‍ട്ടിഗേഷന്‍ വിളകളുടെ വേരുകളില്‍ നേരിട്ട് നല്‍കുന്നതിനാല്‍ പ്ലാസ്റ്റിക്ക് പുത ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായി കാണുന്നു. പോഷകങ്ങള്‍ നഷ്ടപ്പെടുന്നത് കുറയ്ക്കുവാനും വിളകളുടെ ഉത്പ്പാദനം ഉയര്‍ത്തുവാനും കൃത്യമായ ഫെര്‍ട്ടിഗേഷന്‍ വളരെ അത്യാവശ്യമാണ്.ഗ്രീന്‍ ഹൗസിനുള്ളില്‍ ബാഷ്പീകരിക്കപ്പെടുന്ന ജലത്തിന്റെ അളവ് കണക്കാക്കി ആവശ്യമുള്ള നനയുടെ അളവ് മുന്‍കൂട്ടി നിശ്ചയിക്കാവുന്നതാണ്.
ഫെർട്ടിഗേഷൻ്റെ ഗുണങ്ങൾ
ഫെർട്ടിഗേഷന് രീതിയിലൂടെ വളം നൽകുമ്പോൾ വേരുപടലങ്ങളുടെ വ്യാപനം കാര്യക്ഷമമായുള്ള ഭാഗത്തുതന്നെ ജലസേചനത്തോടൊപ്പം വളങ്ങളും നല്കാനാകുന്നു, സുരക്ഷിതവും ലളിതവുമായ ഈ രീതിയില്‍ വളപ്രയോഗത്തിനുള്ള സമയവും ചെലവും കുറയ്ക്കാം, വളത്തിന്റെയും, വെള്ളത്തിന്റെയും അളവില്‍ താരതമ്യേന കൃത്യമായ നിയന്ത്രണം സാദ്ധ്യമാകുന്നതിനാല്‍ സസ്യ വളര്‍ച്ചക്ക് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും കൃഷി സാദ്ധ്യമാക്കാം. ഉദാഹരണമായി മണല്‍ മണ്ണിലും, കല്പ്രദേശത്തും ഫെര്‍ട്ടിഗേഷന്‍ നടപ്പാക്കാം.രാസവളങ്ങള്‍ വെള്ളത്തോടൊപ്പം കലര്‍ന്ന്‍ വളരെ നേര്‍പ്പിച്ച അവസ്തയിലായതു കൊണ്ട് വേരുപടലങ്ങള്‍ സുരക്ഷിതമാണ്. വളം പാഴാകുന്നില്ല. ഊര്‍ജ്ജ വ്യയവും, അദ്ധ്വാനവും കുറയുമെന്നതിനാല്‍ ചെലവും കുറയ്ക്കാം. വ്യാവസായികാ ടി സ്ഥാനത്തിലുള്ള കൃഷിയില്‍ ഇതിന് വളരെ പ്രാധാന്യവുമുണ്ട്.
English Summary: Fertigation
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments