ഗീതാ ഗോപി എം എൽ എ -നാട്ടികയുടെ വികസന നായിക നാളെ (ഫെബ്രുവരി 11 ന് Know The Farmer ൽ
കർഷകർക്ക് ഐക്യദാർഢ്യം, കോവിഡ് വാക്സിൻ ഓൺലൈൻ വഴി എത്തിക്കുമ്പോൾ നമ്മു ടെ നാട്ടിൽ കിട്ടാൻ എന്തെങ്കിലും കാരണം കൊണ്ട് താമസം നേരിടുമോ എന്ന് വ്യാകുല പ്പെടുന്ന നാട്ടികയുടെ സ്വന്തം ജനപ്രതിനിധി
വലപ്പാട് , നാട്ടിക, തളിക്കളം, ചേർപ്പ്, താനി,പാറളം, അന്തിക്കാട് ,അവിണിശ്ശേരി, ചാഴൂർ എന്നിങ്ങനെ 9 ഗ്രാമപ്പഞ്ചായത്തുകളുടെ മുക്കും മൂലയും പരിചയിച്ച വികസന നായിക.
അതെ നാട്ടികയുടെ നേട്ടങ്ങൾ എടുത്തു പറയാനായി ഇന്ന് ഈ പരിപാടിയിൽ എത്തുന്നത് തൃശൂർ ജില്ലയിലെ നാട്ടിക മണ്ഡലത്തിൽ നിന്നും രണ്ടു തവണ നിയമ സഭയിലെത്തി നാടിന്റെ വികസനകൾക്കായി തന്റെ ഏതൊരു സാധ്യതയും ആരായുന്ന നേതാവ്.
നാടിനു വേണ്ടി അക്ഷീണം പരിശ്രമിക്കുന്ന സഖാവ് ഗീത ഗോപി എം എൽ എ യുമായി സംസാരിക്കുന്നത് കൃഷി ജാഗരൺ ചീഫ് എഡിറ്റർ ശ്രീ. എം സി ഡൊമിനിക് ആണ്.
നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് ഗുരുവായൂർ നഗര സഭയുടെ ചെയർപേഴ്‌സൻ ആയി രണ്ടു വട്ടം നാടിന്റെ വികസനകാര്യങ്ങൾക്ക് കൊടുത്ത മുൻതൂക്കം . അതിനെ തുടർന്ന് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ആണ് നിയമസഭ യിലെത്തിച്ചത്.
2004 ലും 2009 ലും ഗുരുവായൂർ നഗരസഭയുടെ ചെയർപേഴ്സൺ ആയിരുന്നു. പിന്നീട് 2011 ൽ ഗുരുവായൂർ നഗരസഭയുടെ വൈസ് ചെയർപേഴ്സൺ ആയിരിക്കെയാണ് നിയമസഭയിലേക്ക് ആദ്യം മത്സരിച്ചു വിജയിച്ചത്. പിന്നീട് 2016 ലും നാട്ടിക മണ്ഡലത്തിന്റെ ജനപ്രതിനിധിയായി സഭയിലെത്തി.
എതിരാളികൾക്ക് പോലും രണ്ടഭിപ്രായമില്ലാത്ത നാടിന്റെ ഓരോ മുക്കിലും മൂലയിലും ചെന്നെത്തുന്ന വികസന നേട്ടങ്ങൾ. എതിരഭിപ്രായം ഉണ്ടാകാം , ഏതൊരു ജനപ്രതിനിധിയും തന്റെ പ്രവർത്തനം മെച്ചപ്പെടുത്താനായി അത്തരം എതിരഭിപ്രായങ്ങൾ മുഖവിലക്കെടുക്കേണ്ടതാണ്.
നേട്ടങ്ങളുടെ നാട്ടികയിൽ 3 കോടി ബസ്സ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് പണിയാനായും, ഫിഷറീസ് സ്കൂൾ സിന്തറ്റിക് ട്രാക്കിന് 3 കോടി. പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷന് 2 കോടി 50 ലക്ഷം. അങ്ങനെ നിയമസഭാ പ്രതിനിധിക്കുള്ള ഫണ്ടുകൾ നാട്ടിലെ ഏതൊരു വികസനകാര്യങ്ങൾക്കും മുടക്കുന്നതിൽ സദാ ശ്രദ്ധാലുവായിരിക്കുന്ന ഗീത ഗോപിയെ അടുത്തറിയാം കൃഷി ജാഗരൺ വായനക്കാർക്ക്.
നേട്ടങ്ങളുടെ നാട്ടികയിൽ 3 കോടി ബസ്സ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് പണിയാനായും, ഫിഷറീസ് സ്കൂൾ സിന്തറ്റിക് ട്രാക്കിന് 3 കോടി. പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷന് 2 കോടി 50 ലക്ഷം. അങ്ങനെ നിയമസഭാ പ്രതിനിധിക്കുള്ള ഫണ്ടുകൾ നാട്ടിലെ ഏതൊരു വികസനകാര്യങ്ങൾക്കും മുടക്കുന്നതിൽ സദാ ശ്രദ്ധാലുവായിരിക്കുന്ന ഗീത ഗോപിയെ അടുത്തറിയാം കൃഷി ജാഗരൺ വായനക്കാർക്ക്
English Summary: Geetha Gopi MLA - in KnowThe MLA
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments