അറിഞ്ഞിരിക്കാം ഈ കുട്ടി കർഷകരെ
പഠനത്തോടൊപ്പം കൃഷിയെയും അളവറ്റ് സ്നേഹിക്കുന്ന സഹോദരിമാരാണ് ഹരിപ്രിയയും ശിവ പ്രിയയും. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ആണ് ഇവരുടെ സ്വദേശം. ശിവപ്രിയ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു. ഹരിപ്രിയ ഇപ്പോൾ ഒമ്പതാംക്ലാസ് പഠിക്കുന്നു. അച്ഛനും അമ്മയും അടങ്ങുന്ന ഈ സന്തുഷ്ട കുടുംബത്തിൻറെ ഉപജീവനമാർഗമാണ് ഇന്ന് കൃഷിയാണ്.
Haripriya and Siva Priya are sisters who love farming as much as studying. Their hometown is Attingal in Thiruvananthapuram district. Shivapriya has appeared for the Class X examination and is awaiting results. Haripriya is now studying in class IX. Today farming is the livelihood of this happy family consisting of father and mother.
കൃഷിയെ ഒരു ഉപജീവനമാർഗ്ഗം എന്ന നിലയിൽ മാത്രമല്ല ഈ കുടുംബം കണക്കാക്കുന്നത്. മണ്ണിനെ സ്നേഹിച്ചു ഓരോ ചെടികളും വച്ച് പിടിപ്പിക്കുമ്പോഴും, കാത്തിരിപ്പിനൊടുവിൽ അതിൽ നിന്ന് ലഭ്യമാകുന്ന ഫലവും ജീവിതത്തിന് പകർന്നുതരുന്ന കരുത്തും, മാനസിക സന്തോഷവും വളരെ വലുതാണെന്ന് ഇവർ പറയുന്നു. വീടിനോടു ചേർന്നുള്ള സ്ഥലവും, പാട്ടത്തിനെടുത്ത സ്ഥലവുമാണ് കൃഷിക്കുവേണ്ടി ഇവർ ഉപയോഗപ്പെടുത്തുന്നത്. വിവിധതരം പച്ചക്കറികൾ കൊണ്ട് ഈ കുട്ടികൾ ഒരുക്കിവെച്ചിരിക്കുന്ന തോട്ടം എല്ലാവർക്കും ഹൃദ്യമായ ഒരു കാഴ്ച വിരുന്നൊരുക്കുന്നു.
വിവിധ തരത്തിലെ പൂക്കൾ, വെണ്ട, ചീര, പാവൽ, പടവലം പയർ, മരിച്ചീനി, സാലഡ് വെള്ളരി തുടങ്ങി പച്ചക്കറികളുടെ വൈവിധ്യ ലോകവും നമ്മളെ വിസ്മയിപ്പിക്കുന്നു. കാടുകയറി കിടന്ന സ്ഥലം പാട്ടത്തിനെടുത്താണ് തുടക്കകാലത്ത് ഇവർ കൃഷി ആരംഭിച്ചത്. കൂലിപണിക്കു പോകുന്ന അച്ഛനും, തൊഴിലുറപ്പ് ജോലികൾക്ക് പോകുന്ന അമ്മയ്ക്കും ഒരു ചെറിയ വരുമാനം കൃഷിയിലൂടെ ലഭ്യമാക്കുവാൻ വേണ്ടി തങ്ങൾക്ക് ആവുന്ന വിധം കൃഷിരീതികൾ ചെയ്തു നൽകുന്ന ഈ കുട്ടികൾ ഇന്നത്തെ സമൂഹത്തിന് പ്രചോദനമാകുന്നവരാണ്.
പ്രകൃതിക്ഷോഭം പോലുള്ള ദുരന്തങ്ങൾ എല്ലാവരെയും പോലെ തന്നെ ഇവരുടെ കൃഷിക്ക് വെല്ലുവിളി ഉയർത്താറുണ്ട്. എന്നാലും അത്തരം പ്രതിസന്ധികളിൽ തളരാതെ പിന്നെയും കൃഷിയുടെ ന്യൂതന സാധ്യതകൾ തേടുകയും, അത് അവലംബിക്കുകയും ചെയ്യുന്നു ഈ കുട്ടികൾ. കൃഷിക്കൊപ്പം ശാസ്ത്രീയമായി തേനീച്ച കളെയും ഇവർ വളർത്തുന്നു.
പച്ചക്കറിയിൽ കാണുന്ന കീടങ്ങളെ നിയന്ത്രിക്കുവാൻ കുട്ടികൾ തന്നെയാണ് ജൈവകീടനാശിനികൾ നിർമ്മിക്കുന്നത്. ഈ കുട്ടികർഷകരെ തേടി നിരവധി പുരസ്കാരങ്ങളാണ് എത്തിയിട്ടുള്ളത്. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന അവാർഡ് ആയിരുന്നു മാതൃഭൂമി നടത്തിയ സീഡ് 'എൻറെ കൃഷിത്തോട്ടം' പദ്ധതിയിൽ വിജയികളായി ഇവരെ തെരഞ്ഞെടുത്തത്.
English Summary: Haripriya and Siva Priya are sisters who love farming as much as studying
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments