പാഷാണഭേദിയുടെ ഔഷധഗുണങ്ങള്‍
നമ്മുടെ നാട്ടിൽ വ്യാപകമായി കണ്ടുവരുന്ന രോഗമാണ് മൂത്രക്കല്ല്. കൊഴുപ്പും കാത്സ്യവും നിറഞ്ഞ ഭക്ഷണം തന്നെയാണ് പ്രധാന കാരണം.വൃക്കയിലും മൂത്രാശയത്തിലും മൂത്രനാളിയിലും വസ്തിയിലും കാത്സ്യം കട്ടിയായി കിടക്കുന്നതാണ് കല്ലായി അനുഭവപ്പെടുന്നത്.
ആയുര്‍വേദത്തില്‍ മൂത്രാശ്മരി അല്ലെങ്കില്‍ കല്ലടപ്പ് എന്നുപറയുന്ന അസുഖത്തിന് ഫലപ്രദമായ മരുന്നാണ് പാഷാണഭേദി. കല്ലിനെ ദഹിപ്പിക്കുന്നത് അല്ലെങ്കില്‍ ഭേദിക്കുന്നത് എന്ന അര്‍ഥമാണ് പാഷാണദേഭിക്കുള്ളത്. അങ്ങനെ ഇത്തരത്തില്‍ കല്ലിനെ പൊടിക്കുന്ന പല സസ്യങ്ങളും പാഷാണഭേദിയായി അറിയപ്പെടുന്നു. സംസ്കൃതത്തില്‍ പാഷാണഭേദിയെന്നറിയപ്പെടുന്ന സസ്യത്തിന്‍റെ ശാസ്ത്രനാമം ബെര്‍ഗനിയ ലിഗുലേറ്റ എന്നാണ്.
രൂപവും കാലാവസ്ഥയും
യഥാര്‍ഥ പാഷാണഭേദി വളരുന്നത് സമുദ്രനിരപ്പില്‍നിന്ന് 1000 അടി ഉയരത്തിലുള്ള പര്‍വത സാനുക്കളിലാണ് നല്ലചൂടുള്ള കാലാവസ്ഥയില്‍ വരണ്ടമണ്ണില്‍ കല്ലിന്‍റെ കൂട്ടങ്ങളോട് പറ്റിച്ചേര്‍ന്നാണ് ഇത് വളര്‍ന്നു കാണുന്നത്. പശ്ചിമഘട്ടത്തിന്‍റെ ഗുജറാത്തുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ ഇത് കാണപ്പെടുന്നുണ്ട്.
അരമീറ്ററോളം മാത്രം ഉയരംവെക്കുന്ന ഒരു സസ്യമാണിത്. വെള്ളനിറത്തിലും ചുവപ്പുനിറത്തിലും നീലനിറത്തിലും പൂക്കളുണ്ടാകുന്നു. ഇലകള്‍ വട്ടത്തിലാണുണ്ടാവുക. ചില ഇലകള്‍ക്ക് ദീര്‍ഘവൃത്താകൃതിയും കണ്ടുവരുന്നു. ഇലയുടെ അറ്റത്ത് വിസ്തൃതികൂടും. ഇലകളുടെ മേല്‍ഭാഗം നല്ല പച്ചനിറമാണെങ്കിലും അടിഭാഗം മിക്കപ്പോഴും ചുവപ്പു നിറമായിരിക്കും. ഇലകള്‍ക്ക് 4-6 സെമീനീളവും 3-5 സെമീ വീതിയുംകാണും. പൂക്കള്‍ അടിയില്‍നിന്നുവരുന്ന കാണ്ഡതന്തുവില്‍നിന്നും കുലകളായാണ്കാണപ്പെടുക. ഓരോ പൂവിനും അഞ്ച് ഇതളുകള്‍ ഉണ്ടാകും.
ഔഷധഗുണങ്ങള്‍
ആയുര്‍വേദത്തില്‍ ഇതിന്‍റെ വേരാണ് മൂത്രക്കല്ലിനെ പൊടിച്ചുകളയാന്‍ ഉപയോഗിക്കുന്നത്. ഇതിന്‍റെ 50 ഗ്രാംവേര് 400 മില്ലിവെള്ളത്തില്‍ ചതച്ചിട്ട് കഷായമാക്കി അത് 100 മില്ലിയിലേക്ക് വറ്റിച്ച് അതില്‍ 25 മില്ലി വീതം രാവിലെയും വൈകിട്ടുംകഴിച്ചാല്‍ മൂത്രത്തിലെ കല്ല് മാറിക്കിട്ടും. മാത്രമല്ല വിഷത്തെ ശമിപ്പിക്കാനും ശ്വാസകോശ രോഗങ്ങള്‍ക്കും നേത്രസംബന്ധിയായ രോഗങ്ങള്‍ക്കും ഇത് ഫലപ്രദമായി പലരും ഉപയോഗിക്കുന്നു. വേരില്‍ ടാനിക് അമ്ലം, ഗാലിക് അമ്ലം, മെഴുക്, ഗൂക്കോസ്, അഫ്സെലാക്ടിന്‍, സാക്സിന്‍, സിറ്റോസ്റ്റെറോള്‍എ എന്നിവയടങ്ങിയിരിക്കുന്നു.
English Summary: Health benefits of bergenia liguleta
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments