രോഹിത് ത്യാഗി: An Agricultural Youtuber വിജയനേട്ടം കൈവരിച്ചു മുന്നോട്ട്
ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള റോബിൻ ത്യാഗിയാണ് ഹലോ കിസാൻ എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. 2010 ജൂൺ 4-ന് ഒരു ഫാം യൂട്യൂബ് ഇൻഫ്ലുവൻസറായി അദ്ദേഹം യൂട്യൂബിൽ ചേർന്നു. കാർഷിക യന്ത്രങ്ങൾ, ഓർഗാനിക് ഫാമിംഗ്, പൗൾട്രി ഫാമിങ്ങ് എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് അധികമായും അദ്ദേഹം യൂട്യൂബ് ൽ പങ്കുവെക്കാറുള്ളത് . ഹലോ കിസാൻ ഒരു കർഷക കേന്ദ്രീകൃത പേജാണ്, കൂടാതെ കർഷകരോട് അവർ നിലവിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ചോദിച്ചും പുത്തൻ അറിവുകൾ പകർന്നും തന്റെ യൂട്യൂബ് വീഡിയോസിൽ വ്യത്യസ്ത കൈവരിക്കാൻ ശ്രമിക്കാറുണ്ട്. മറ്റ് കർഷകരെ പ്രചോദിപ്പിക്കുന്നതിനായി, മറ്റു കർഷകരുടെ വിജയഗാഥകളും നേട്ടങ്ങളും റോബിൻ തന്റെ യൂട്യൂബ് ചാനൽ ആയ ഹലോ കിസാനിൽ കാണിക്കുന്നു.
വിജയനേട്ടം കൈവരിച്ചു മുന്നോട്ട് പോവുന്ന ഒരു കർഷക യൂട്യൂബ് ചാനൽ ആണ് ഹലോ കിസാൻ, നിലവിൽ അദ്ദേഹത്തിനു 1 .44 മില്യൺ സബ്സ്ക്രൈബേർസ് ഉണ്ട്. റോബിൻ ത്യാഗിയുടെ ഈ യൂട്യൂബ് ചാനൽ കർഷക പ്രതിബദ്ധത മുന്നോട്ടു വെക്കുന്ന ഒരു വേറിട്ട യൂട്യൂബ് ചാനൽ ആണ്. ഇന്ന് ഓരോ വ്യക്തിയും സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുന്നു, തങ്ങളുടെ ജീവിത നിമിഷങ്ങളും അഥവാ ഫാമിലി വ്ലോഗ്ഗിങ് പോലുള്ള രീതിയിലും, അല്ലെങ്കിൽ ഒരു വ്യക്തിയുടെ കഴിവുകളെ കാണിക്കാനുള്ള വേദിയായിട്ടും ഇന്ന് യൂട്യൂബ് നെ കാണുന്നു, അതോടപ്പം യൂട്യൂബ് ഇന്നൊരു ഉപജീവനമാർഗം കൂടെയാണ്.
കൃഷി എന്നത് ഒരു ജോലിയിലുപരി അത് സമൂഹത്തിനു നൽകുന്ന ഒരു സേവനം കൂടെയാണ് , അത് അർഹിക്കുന്ന വില വളരെ വലുതാണ്, അതുപോലെ തന്നെയാണ് കർഷകരും എന്നും മുന്നോട്ടു വരേണ്ട ഒരു ജന വിഭാഗമാണ്. രോഹിത് ത്യാഗി, അദ്ദേഹത്തിന്റെ ഓരോ വീഡിയോകളിലും വ്യത്യസ്ഥമായ കൃഷികളെക്കുറിച്ചും കൃഷി രീതികളെ കുറിച്ചും സംവദിക്കുന്നുണ്ട്, ചില വീഡിയോകളിൽ വിവിധ തരം ട്രാക്ടറുകളെക്കുറിച്ചും അവ എങ്ങനെ കൃഷിയെയും കൃഷിക്കാരേയും സഹായിക്കുമെന്ന് വ്യക്തമായി പറയുന്നുണ്ട്, ഇദ്ദേഹത്തിന്റെ വീഡിയോസ് കാണുന്നവരും മുഴുവനും കാർഷികരംഗത്തു ജോലി ചെയ്യുന്നവരാണ്, അല്ലെങ്കിൽ കൃഷി ഒരു പ്രൊഫഷൻ ആയി മാറ്റണം എന്നാലോചിക്കുന്ന ഒരു കൂട്ടം യുവാക്കളാണ്. എല്ലാതരം വിളകളെക്കുറിച്ചും ഈ യൂട്യുബിൽ പരാമർശിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: തേയിലയിൽ പുതിയ നയങ്ങൾ ഉൾപ്പെടുത്തി അസാം
English Summary: Hello Kisan: Robin Tyagi, an agricultural -Youtube influencer
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments