സ്ഥലം തരിശിടാതെ മുതിര കൃഷി ചെയ്താലോ.
റിപ്പോർട്ട്
ഗിരീഷ് അയിലക്കാട്
കേരളത്തിലെ മിക്ക നെൽകൃഷിയിടങ്ങളിലും മുന്ന് വിളക്കാലങ്ങളും, സാധ്യതകളുണ്ടായിട്ടും. ചെയ്യുന്ന പതിവുകൾ തെറ്റിയിട്ട് കാലങ്ങളായ് കഴിഞ്ഞു.
ഒന്ന് അല്ലെങ്കിൽ രണ്ട് വിളക്കാലങ്ങൾ വരെയാകും കൂടുതൽ ഇടങ്ങളിൽ പതിവ്.
പ്രത്യേകിച്ചൊരു നേട്ടവുമില്ലാതെ, എന്ത് കൊണ്ട് ചെയ്യാതിരിക്കുന്ന ഒരുവിളക്കാലം ഒരധിക ഉല്പാദന-സാമ്പത്തിക തിളക്കം കൂടി നേടി തരുന്ന മറ്റൊരു വിളയിലേക്കും വഴിതിരിച്ചു കൂടാ.
കേരളത്തിലെ മുഴുവൻ നെൽകർഷകരും ഇത്തരത്തിലൊന്ന് മാറി ചിന്തിച്ചാൽ വലിയൊരു ഉല്പാദന ലക്ഷ്യവും നമ്മുക്കൊന്നിച്ച് നേടിയെടുക്കാനും കഴിയും.
ഇവിടെയാണ് മുതിരയും, ഉഴുന്നും, ചെറുപയറും, എള്ളുമൊക്കെ താരമായ് മാറുന്നത്.
കൃഷിവിജ്ഞാന കേന്ദ്രങ്ങളടക്കമുള്ള സർക്കാർ കാർഷിക സ്ഥാപനങ്ങളും. ധാന്യ- പയർ വർഗ്ഗ കൃഷികളെ പ്രോത്സാഹിപ്പിക്കുന്നതിനായ് വിത്തുകൾ കർഷകർക്ക് നല്കി ഉല്പാദിപ്പിച്ച ഉല്പന്നങ്ങൾ അവർ തന്നെ നല്ലവിലക്ക് തിരിച്ചെടുക്കുന്ന പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. കർഷകർക്ക് ഈ സാധ്യതകളും പരീക്ഷിക്കാവുന്നതേയുള്ളു.
കാർഷിക പ്രവർത്തനങ്ങളിൽ വലിയ പ്രയാസങ്ങളില്ലാതെ ഉല്പാദിപ്പിച്ചെടുക്കാവുന്ന ഒന്നാണ് മുതിരകൃഷി.
ഏത് മണ്ണിലും സമൃദ്ധമായ് വളരാൻ കഴിയുന്നതും, കാര്യമായ രോഗ കീടാക്രമണങ്ങളുമില്ലാത്തതുമായ പ്രത്യേകതകളുള്ള. മികച്ച പയർ വർഗ്ഗ വിളയായ മുതിര കൃഷിയുടെ സാധ്യതകളെ നമ്മൾ കാര്യമായ് ഉപയോഗപ്പെടുത്തിയിട്ടില്ല.
കേരളത്തിൽ പാലക്കാട് ജില്ലയിലാണ് മുതിര കൂടുതലായ് കൃഷി ചെയ്യുന്നത്.
ഒരു ഹെക്ടറിലേക്ക് ഏകദേശം മുപ്പത് കിലോ വിത്താണ് വേണ്ടത്.
Muthira farming is a product that can be produced without any difficulty in agricultural activities.
It has special features that can grow abundantly in any soil and have no significant disease attacks. We have not made much use of the potential of the best pea crop, the mudra cultivation.
Muthira is mostly cultivated in Palakkad district of Kerala.
About thirty kilos per hectare of seed is required.
SA 1, പ്രഭാത്, CO- 3, പുസ അഗേതി, ലക്ഷ്മി, മുക്ത, തുടങ്ങിയവയൊക്കെ മികച്ചയിനങ്ങളാണ്, ഇതിൽ SA 1 കേരളത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന മികച്ചയിനമാണ്.
വിത്ത് വിതക്കുകയോ അല്ലെങ്കിൽ 30 സെ.മി അകലം കണക്കാക്കി കുഴിച്ചിടുകയോ ചെയ്യാവുന്നതാണ്.
ജൂലൈ മാസത്തിൽ വിത്തിട്ട് ഏകദേശം നാല്- നാലര മാസം കൊണ്ട് വിളവെടുക്കാം.
വടികൊണ്ടടിച്ചും, കാളകളെയും മറ്റും നടത്തിച്ചുമാണ് വിത്ത് വേർപ്പെടുത്തുന്ന പരമ്പരാഗത രീതി.
വേനലിനെ കുറെയൊക്കെ അതിജീവിക്കാൻ കഴിയുന്ന മുതിര ക്ക് കാര്യമായ വളപ്രയോഗങ്ങളും ചെയ്യേണ്ടതില്ല.
ഹെക്ടറിന് 500 കിലോ കുമ്മായം മണ്ണിൽ ചേർക്കണം.
125 കിലോ രാജ്ഫോസും, രണ്ടര കിലോ യൂറിയയും ഒരു ഹെക്ടർ സ്ഥലത്തേക്ക് അടിവളമായും ചേർത്ത് കൊടുക്കാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പരാതി കേള്‍ക്കും, കൈത്താങ്ങാകും കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം മന്ത്രാലയത്തിന്റെ ചാംപ്യന്‍സ് എന്ന പോര്‍ട്ടൽ.
English Summary: Horse gram farming methods
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments